സൈക്കിൾ, മോട്ടോർബൈക്ക് എന്നിവ കൊണ്ട് പലതരം അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വ്യക്തികളെ കാണാറില്ലേ? സ്റ്റണ്ട് എന്ന പേരിൽ വിളിക്കാറുള്ള ഇവ പലരെയും അത്ഭുതപ്പെടുത്തുക കൂടെ ചെയ്യാറുണ്ട്. എന്നാൽ ജീവിതയാത്രയിൽ അത്തരം അഭ്യാസങ്ങൾ നടത്തേണ്ടി വരുന്നവരെ കണ്ടിട്ടുണ്ടോ? അത്തരമൊരാളാണ് ഈ വീഡിയോയിൽ.
തലയിൽ പലകയുമായി സൈക്കിൾ ഹാൻഡിലിൽ തൊടാതെ യാത്ര ചെയ്യുകയാണ് ഒരാൾ. ഇദ്ദേഹം ആരെന്നോ എവിടെയുള്ള ആളെന്നോ വീഡിയോയിൽ വ്യക്തമല്ല.
ഐ.പി.എസ്. ഉദ്യോഗസ്ഥൻ ആരിഫ് ഷെയ്ഖ് ഷെയർ ചെയ്ത വീഡിയോ ലക്ഷക്കണക്കിന് വ്യൂസ് നേടിക്കഴിഞ്ഞു. ഇദ്ദേഹം സൈക്കിൾ ഓടിക്കുമ്പോൾ റോഡിന്റെ ഇരുവശത്ത് നിന്നുമായി കാറുകളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്നത് കാണാം. തലച്ചുമട് താങ്ങിപ്പിടിക്കാനാണ് ഇദ്ദേഹം കൈകൾ രണ്ടും അപ്പോഴും ഉപയോഗിച്ചിട്ടുള്ളത്.
और कुछ मिले ना मिले…life में बस इतना confidence मिल जाए… pic.twitter.com/bI6HcnuB1z
— Arif Shaikh IPS (@arifhs1) January 7, 2023
ഇതിൽ അത്ഭുതംകൂറുന്നവരുണ്ട്, അഭിനന്ദിക്കുന്നവരുണ്ട്, ഇദ്ദേഹം എങ്ങനെ ബ്രേക്ക് പിടിക്കും എന്ന് അന്വേഷിക്കുന്നവരുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടിൽ ഇത്രയും കഷ്ടപ്പെടുന്ന ഇദ്ദേഹത്തെ ഓർത്ത് സഹതപിക്കുന്നവരുമുണ്ട്. വീഡിയോ എന്തായാലും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Summary: Twitter users are taking notice of a man riding a bicycle while precariously carrying several planks on his head with both hands. Many people have praised the thrilling experience while also issuing warnings about the negative aspects
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.