HOME » NEWS » Buzz » VIDEO OF A MONKEY SITTING AT A FOOD COUNTER INSIDE THE AIR INDIA LOUNGE GOING VIRAL MM

വിമാനത്താവളത്തിനുള്ളിലെ എയർ ഇന്ത്യാ ലോഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുരങ്ങൻ, വീഡിയോ വൈറൽ

യൂട്യൂബ് ചാനലിൽ അടുത്തിടെ ഇത് അപ്ലോഡ് ചെയ്തതോടെയാണ് ദൃശ്യങ്ങൾ വൈറലായത്

News18 Malayalam | news18-malayalam
Updated: May 21, 2021, 4:18 PM IST
വിമാനത്താവളത്തിനുള്ളിലെ എയർ ഇന്ത്യാ ലോഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുരങ്ങൻ, വീഡിയോ വൈറൽ
(വീഡിയോ ദൃശ്യം)
  • Share this:
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യാ ലോഞ്ചിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറലാകുന്നു. മൂന്ന് വർഷം മുമ്പ് ഇന്ത്യയിൽ ബിസിനസ് ആവശ്യത്തിനായി എത്തിയ വനിതയാണ് ദൃശ്യങ്ങൾ പകർത്തിയത്. വൈറൽ ഹോഗ് എന്ന യൂട്യൂബ് ചാനലിൽ അടുത്തിടെ ഇത് അപ്ലോഡ് ചെയ്തതോടെയാണ് ദൃശ്യങ്ങൾ വൈറലായത്.

2018 മാർച്ചിലാണ് സംഭവം. വിമാനത്താവളത്തിനുള്ളിൽ ഏതാണ്ട് അഞ്ച് ദിവസത്തോളം ഈ കുരങ്ങനുണ്ടായിരുന്നു. എയർ ഇന്ത്യയുടെ ലോഞ്ചിൽ പ്രവേശിച്ച കുരങ്ങൻ ഭക്ഷണ സാധനങ്ങൾ ഓരോന്നായി രുചിച്ച് നോക്കുന്നത് ദൃശ്യങ്ങളിലുണ്ട്. യാത്രക്കാർ നോക്കി നിൽക്കേയാണ് യാതൊരു പരിഭ്രമവുമില്ലാതെ കുരങ്ങൻ ഭക്ഷണങ്ങൾ കഴിച്ചിരുന്നത്. ലോഞ്ചിൽ വച്ചിരുന്ന ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും രുചിച്ചു നോക്കാൻ കുരങ്ങൻ തയ്യാറായിരുന്നു. ഓരോ കൗണ്ടറില്‍ നിന്നും മറ്റൊരു കൗണ്ടറിലേക്ക് ചാടി നടന്ന് ഭക്ഷണം അകത്താക്കിയ വാനരൻ ഒടുവിൽ പഴവും കഴിച്ചാണ് തീറ്റ മതിയാക്കിയത്. ഏതാണ്ട് ഒരു മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം.

ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ജെന്ന കർട്ടിസ് എന്ന വിദേശ യുവതി ലോഞ്ചിൽ ഇരിക്കുന്നതിനിടെയാണ് രസകരമായ സംഭവം കാണുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. ഭക്ഷണം വെച്ചിരിക്കുന്ന കൗണ്ടറിന് സമീപത്ത് നിന്നുള്ള റഫ്രിജേറ്ററിൽ നിന്നും വെള്ളം എടുക്കാനായി പോയപ്പോഴാണ് അതിശയകരമായ കാഴ്ച്ച കണ്ടതെന്നും. സ്ഥലത്ത് വച്ചിരുന്ന ഓരോ വിഭവങ്ങളും അകത്താക്കി മുന്നോട്ട് നീങ്ങുന്ന കുരങ്ങനെ കണ്ടപ്പോൾ ഞെട്ടലുണ്ടായെന്നും ജെന്ന കർട്ടസ് പറയുന്നു.

Youtube Video


2018 ൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിനുള്ളിൽ ഒരു കുരങ്ങൻ ചുറ്റികറങ്ങിയിരുന്നു. പ്രീമിയം ബിസിനസ് ക്ലാസ്, പ്രീമിയം ലോഞ്ച്, പ്രീമിയം പ്ലാസ തുടങ്ങിയ ഇടങ്ങളിലെല്ലാം വാനരൻ സാന്നിധ്യം അറിയിച്ചിരുന്നു. മാർച്ച് 6 ന് വിമാനത്താവളം അധികൃതർ ടെർമിനലിനുള്ളിൽ കറങ്ങി നടക്കുന്ന കുരങ്ങനെ പിടിക്കാൻ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരോട് സഹായം അഭ്യർത്ഥിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥർ എത്തി കുരങ്ങനെ ടെർമിനലിനുള്ളിൽ നിന്നും പിടികൂടുകയും ചെയ്തു. കുരങ്ങനെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് വിടുകയാണ് ചെയ്തത്.

പൊതു ഇടങ്ങളിൽ സാധരണയായി കുരങ്ങൻമാരെ കാണാറുണ്ടെങ്കിലും വിമാനത്താവളത്തിൻ്റെ ടെർമിനലിനുള്ളിൽ പ്രവേശിക്കുന്നതും ദിവസങ്ങളോളം അവിടെ കഴിയുന്നതും പതിവില്ല. അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ കുരങ്ങൻമാരുടെ സാന്നിധ്യം പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

കൂട്ടമായി കുരങ്ങുകൾ എത്തുന്നത് വിമാന താവളത്തിന്റെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറാറുണ്ട്. കുരങ്ങുകളെ തുരത്താനായി ജീവക്കാർ കരടിയുടെ വേഷം കെട്ടുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്.

കുരങ്ങൻമാർക്ക് കരടികളെ ഭയമാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു രീതി പിന്തുടർന്നത് എന്നും വിജയകരമായ ഒന്നാണിതെന്നും വിമാനത്താവളം ഡയറക്ടർ പറയുന്നു. മരങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കുരങ്ങുകളുടെ ആവാസവ്യവസ്ഥായാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലേക്ക് കുരങ്ങുകൾ പ്രവേശിക്കുന്നത് പക്ഷെ അപകടങ്ങൾക്ക് ഇടയാക്കും.
Published by: user_57
First published: May 21, 2021, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories