അമ്മയും മക്കളും തമ്മിലുള്ള സ്നേഹത്തേക്കുറിച്ചുള്ള പല വീഡിയോകളും മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ വർഷം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇക്കഴിഞ്ഞ മാതൃദിനത്തിൽ വീണ്ടും വൈറലാകുകയായിരുന്നു. മകളെ തോളിലേന്തി, ഒരു കയ്യിൽ കുടയും പിടിച്ചു നടക്കുന്ന അമ്മയെ ആണ് വീഡിയോയിൽ കാണുന്നത്. മകൾ സ്കൂൾ യൂണിഫോമിലാണ്. സ്കൂളിലേക്കു പോകുകയാണോ, അതോ തിരിച്ചുവരികയാണോ എന്ന കാര്യം വ്യക്തമല്ല. പെരുമഴയത്ത്, റോഡിലൂടെ നഗ്നപാദയായാണ് ഈ അമ്മ നടക്കുന്നത്.
This is 👌👌👌 https://t.co/jKm3UethJA pic.twitter.com/JA1tqL6JFI
— Professor 🎭 (@Masterji_UPWale) May 14, 2023
18 സെക്കറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ ഈ വീഡിയോക്ക് മൂന്നു ലക്ഷം വ്യൂസും ലഭിച്ചിരുന്നു. ”ഇത് വളരെ ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ്. ആ കുട്ടിയുടെ ചിരി നോക്കൂ”, എന്നാണ് ഒരാൾ വീഡിയോക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകനെ ചുമന്നു കൊണ്ടു നടക്കുന്ന ഒരു വൃദ്ധയുടെ ചിത്രമാണ് ഒരാൾ കമന്റ് ബോക്സിൽ പങ്കുവെച്ചത്. ജനിച്ചപ്പോൾ മുതൽ അമ്മ അവനെ വളരെയധികം ശ്രദ്ധയോടെ ശുശ്രൂഷിച്ചു വരികയാണെന്നും അമ്മയെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും ഇയാൾ ചിത്രത്തോടൊപ്പം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mother, Viral video