റെയിൽവേ പ്ലാറ്റ്ഫോമിൽ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സ്റ്റേഷൻ ഓഫീസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ (video viral on social media). പിലിഹിബിത്തിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് സംഭവം. സംഭവം ശ്രദ്ധയിൽ പെട്ടതും അധികൃതർ ഇയാളെ അയോധ്യയിലേക്ക് സ്ഥലം മാറ്റി. സൂര്യ പ്രകാശ് എന്ന സ്റ്റേഷൻ ഓഫീസറെയാണ് സ്ഥലം മാറ്റിയത്.
ചുവടെയുള്ള ട്വിറ്റർ ലിങ്കിലാണ് വീഡിയോ പ്രചരിച്ചത്.
Police officer roaming on a platform wearing underwear #Pilibhit pic.twitter.com/2RH82EewIu
— Mohammad Aqib Khan / عاقب / आक़िब (@aqibjournalist) December 22, 2022
2021ൽ ജനതാദൾ എം.എൽ.എ. നരേന്ദ്ര കുമാർ നീരജ് അഥവാ ഗോപാൽ മണ്ഡൽ ട്രെയിനിനുള്ളിൽ അടിവസ്ത്രവും ബനിയനും മാത്രം ധരിച്ചു നടന്ന സംഭവം വിവാദമായിരുന്നു. എ.സി. ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിലായിരുന്നു സംഭവം. ഡൽഹിയിലേക്ക് പോവുകയായിരുന്ന പട്ന- ഡൽഹി തേജസ് രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്.
ട്രെയിൻ ബക്സറിൽ എത്തിയപ്പോഴായിരുന്നു എം.എൽ.എ. പിടിക്കപ്പെട്ടത്. സഹയാത്രക്കാർ വളരെ നേരത്തെ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളും കുട്ടികളുമുള്ള കംപാർട്മെന്റിലായിരുന്നു ഇത് നടന്നത്. എന്നാലും എം.എൽ.എ ഇത് പരിഗണിക്കാതെ നടത്തം തുടർന്നിരുന്നു.
Summary: Video of a station officer walking in his inner wear recently surfaced on social media. Upon finding him to have committed the mistake, he was soon transferred to another station by the railway authorities.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.