• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking video | നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ ഓടുന്ന കാറിൽ വലിച്ചിഴച്ചു; വീഡിയോ

Shocking video | നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ ഓടുന്ന കാറിൽ വലിച്ചിഴച്ചു; വീഡിയോ

തർക്കത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് ഡ്രൈവർമാർക്കിടയിൽ ഇടപെടാൻ ശ്രമിച്ചപ്പോഴാണ് സ്ത്രീയെ ആക്രമിച്ചത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    തെക്കുകിഴക്കൻ ഡൽഹിയിലെ അമർ കോളനി ഏരിയയിൽ ഒരു സ്ത്രീയെ ഓടുന്ന കാർ വലിച്ചിഴയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ (shocking video) സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, തന്റെ ക്യാബ് കടന്നുപോകുന്നതിനായി തർക്കിച്ച രണ്ട് ഡ്രൈവർമാർക്കിടയിൽ ഇടപെടാൻ ശ്രമിച്ചപ്പോഴാണ് സ്ത്രീയെ ആക്രമിച്ചത്.

    ഒരു കാറിൽ കുറഞ്ഞത് രണ്ട് യുവാക്കളെങ്കിലും അവരെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്, സംഭവസ്ഥലത്ത് നിരവധി ആളുകൾ തടിച്ചുകൂടിയപ്പോൾ സ്ത്രീയെ ഓടിക്കൊണ്ടിരിക്കുന്ന കാർ തള്ളുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. തന്റെ കൈമുട്ടിന് പരിക്കേറ്റതായി യുവതി അവകാശപ്പെട്ടു.

    കാറിന്റെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഫരീദാബാദ് സ്വദേശിയായ ഉദയ്വീർ സിംഗ് (25) എന്ന് തിരിച്ചറിഞ്ഞ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു യുവാവ് ഒളിവിലാണ്. കേസ് കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന് മൂന്ന് പോലീസുകാരെ ജില്ലാ ലൈനിലേക്ക് അയച്ചിട്ടുണ്ട്.

    ഏപ്രിൽ 29-30 രാത്രിയിൽ താൻ ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും, ഓഖ്‌ല മാണ്ഡി ചൗക്കിൽ എത്തിയപ്പോൾ ഒരു ബലേനോയും അതിൽ രണ്ട് യുവാക്കളെങ്കിലും ഉള്ള ഒരു സ്‌കോർപ്പിയോയും ശ്രദ്ധയിൽപ്പെട്ടതായും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. (വീഡിയോ ചുവടെ)



    ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് റോഡ് ഉപരോധിച്ചു. കാബ് ഡ്രൈവർ ഇവരോട് വഴി ചോദിച്ചപ്പോൾ ബലേനോയിലെ (ഉദയ്‌വീർ) ഒരാൾ അവനെ ഉപദ്രവിക്കാൻ തുടങ്ങി, യുവതി പറഞ്ഞു. “ഡ്രൈവറെ ഉപദ്രവിക്കരുതെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടപ്പോൾ, സ്വന്തം കാര്യം നോക്കിക്കോളാൻ അയാൾ എന്നോട് പറഞ്ഞു,” അവൾ പറഞ്ഞു. അതിന് ശേഷം ഇയാൾ തന്നെ ഉപദ്രവിക്കുകയും, തുടർന്ന് മർദിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. ആ മനുഷ്യൻ തന്റെ മുതുകിൽ പലതവണ അടിച്ചു, അവർ പറഞ്ഞു.

    ആ നിമിഷം തന്നെ അയാളുടെ സുഹൃത്ത് ബിട്ടു അടുത്ത് വന്ന് വീണ്ടും തല്ലിയെന്നും യുവതി ആരോപിച്ചു. അവർ അവരുടെ കാർ നിർത്താൻ ശ്രമിച്ചപ്പോൾ, വേഗത കൂട്ടി യുവതിയെ ഏതാനും മീറ്ററുകളോളം വലിച്ചിഴച്ചു.

    ഐപിസി സെക്ഷൻ 323, 509, 34 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (തെക്ക് ഈസ്റ്റ്) ഇഷ പാണ്ഡെ പറഞ്ഞു. “ഒരാളെ അറസ്റ്റ് ചെയ്യുകയും, വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,” അവർ കൂട്ടിച്ചേർത്തു.
    Published by:user_57
    First published: