• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking | ബുർഖ ധരിച്ച് യാത്ര ചെയ്യവേ ബൈക്കിന്റെ ചക്രങ്ങളിൽ വസ്ത്രം കുരുങ്ങി യുവതിയുടെ അന്ത്യം

Shocking | ബുർഖ ധരിച്ച് യാത്ര ചെയ്യവേ ബൈക്കിന്റെ ചക്രങ്ങളിൽ വസ്ത്രം കുരുങ്ങി യുവതിയുടെ അന്ത്യം

അപകടം സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ. വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് അപകട മുന്നറിയിപ്പുമായി അധികാരികൾ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഹൈദരാബാദ്: വാഹനങ്ങളുടെ പിൻസീറ്റിൽ സ്ത്രീകൾ ഇരുന്നു യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം തന്നെ അവർ ധരിച്ചിരിക്കുന്ന വസ്ത്രവും വാഹനത്തിൽ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഇവിടെ വില്ലനായിട്ടുളളത് സാരിയാണ്. തോളിൽ നിന്നും താഴേക്കു ഒഴുകികിടക്കുന്ന ഭാഗം ഇരുചക്രവാഹന യാത്രയ്ക്കിടെ ശ്രദ്ധിച്ചില്ലയെങ്കിൽ സൃഷ്‌ടിക്കാവുന്ന അപകടം വളരെ വലുതാണ്. മോഡേൺ വസ്ത്രങ്ങൾ കടന്നു വന്നതുവരെ ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിലെ യാത്ര പലരും പേടിച്ചിട്ടുണ്ട്.

    എന്നാലിവിടെ ബുർഖ ധരിച്ച 18കാരിക്ക് വസ്ത്രം ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി ജീവൻ നഷ്‌ടപ്പെട്ടിരിക്കുന്നു.  അധികാരികൾ തന്നെയാണ് ഈ സംഭവത്തിന്റെ നടുക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി ബൈക്കിൽ നിന്ന് വീണ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പലരും വീഡിയോ പങ്കുവെച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുന്നു.

    ഞായറാഴ്ച ഹൈദരാബാദിലെ യാചരത്തിൽ 18 കാരിയായ പെൺകുട്ടിയും സഹോദരനും ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. വീഡിയോയിലുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപകടത്തിൽ സഹോദരൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥിനിയായ സന എന്ന യുവതിയാണ് മരണപ്പെട്ടത്.

    ഇത്തരമൊരു ദാരുണമായ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ടിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി.സി. സജ്ജനാർ “സ്ത്രീകളും പെൺകുട്ടികളും നിങ്ങൾ ബൈക്കിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കുക,” എന്ന സന്ദേശത്തോടെ ട്വീറ്റ് ചെയ്തു. ട്വീറ്റും വീഡിയോയും ചുവടെ:



    നിരവധി ബോധവൽക്കരണ വീഡിയോകൾ ഓൺലൈനിൽ പങ്കുവെച്ചതോടെ ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

    Summary: A video gone viral on the internet show a burqa-clad woman pillion riding with her brother falling off as the clothing got stuck in the wheels. The incident occurred in Hyderabad surfaced on Twitter after the authorities themselves had shared it online. The young woman, who sustained serious injuries died the next day while her brother survived. The young woman was identified to be 18-year-old Sana, who was a student
    Published by:user_57
    First published: