HOME » NEWS » Buzz » VIDEO OF A YOUNG GIRL MAKING ROTIS GOES VIRAL

റോഡരികിലിരുന്ന് റൊട്ടിയുണ്ടാക്കുന്ന സുന്ദരി; സോഷ്യൽമീഡിയയിലെ പുതിയ താരം

മനോഹരമായ ചിരിയും നിഷ്കളങ്കമായ മുഖവുമുള്ള ഈ സുന്ദരി കുട്ടി ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് നെറ്റിസൺസ്.

News18 Malayalam | news18-malayalam
Updated: June 4, 2021, 4:25 PM IST
റോഡരികിലിരുന്ന് റൊട്ടിയുണ്ടാക്കുന്ന സുന്ദരി; സോഷ്യൽമീഡിയയിലെ പുതിയ താരം
Image:Instagram
  • Share this:
ഒറ്റ രാത്രി കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച നിരവധി പേരുണ്ട് സോഷ്യൽമീഡിയയിൽ. പാകിസ്ഥാൻ സ്വദേശിയായ അർഷാദ് ഖാനെ ഓർമയില്ലേ. സോഷ്യൽമീഡിയയിൽ പ്രിയങ്കരനായ ചായ് വാല. നീല കണ്ണുള്ള അർഷാദ് ഖാനെ സോഷ്യൽമീഡിയയ്ക്ക് പരിചയപ്പെടുത്തിയത് ഫോട്ടോഗ്രാഫറായ ജിയ അലി ആയിരുന്നു.

2016 ലാണ് അർഷാദ് ഖാന‍്റെ ചിത്രം ആദ്യമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇന്ന് പാകിസ്ഥാനിലെ അറിയപ്പെടുന്ന മോഡലാണ് അർഷാദ് ഖാൻ. സോഷ്യൽമീഡിയ താരമാക്കിയ അനേകം പേരിൽ ഒരാൾ. ബിസിനസ്സ് ആണ് പ്രധാന തട്ടകമെങ്കിലും ഇപ്പോഴും മോഡലിങ് രംഗത്തും അർഷാദ് സജീവമാണ്. പാകിസ്ഥാനിൽ അത്യാവശ്യം അറിയപ്പെടുന്ന സ്റ്റാർ ആണ് അർഷാദ് ഇന്ന്.


ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് റോഡരികിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ്. മനോഹരമായ ചിരിയും നിഷ്കളങ്കമായ മുഖവുമുള്ള ഈ സുന്ദരി കുട്ടി ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് നെറ്റിസൺസ്.








View this post on Instagram






A post shared by @ekiya5





You may also like:നീലക്കണ്ണുള്ള ആ പാക് സുന്ദരനെ ഓർമയില്ലേ? അദ്ദേഹം ഇതാ ഇവിടെ ഉണ്ട്

എന്തിന് പറയുന്നു, ഇൻസ്റ്റഗ്രാമിൽ 95000 ആളുകളാണ് ഈ പെൺകുട്ടിയുടെ പേരിലുള്ള പേജ് ഫോളോ ചെയ്യുന്നത്. ഫോട്ടോ എടുക്കാൻ നല്ല വസ്ത്രങ്ങളല്ല, ദൈവം അനുഗ്രഹിച്ച പുഞ്ചിരിയാണ് വേണ്ടതെന്നാണ് ഈ പേജിൽ പറയുന്നത്.








View this post on Instagram






A post shared by @ekiya5





എഴുതിയിരിക്കുന്ന വാക്കുകൾ അക്ഷരം പ്രതി ശരിയാണ്. നല്ല വസ്ത്രമോ ചുറ്റുപാടോ അല്ല ഈ പെൺകുട്ടിയെ സോഷ്യൽമീഡിയയിലെ താരമാക്കിയത്. അവരുടെ മനോഹരമായ ചിരി മാത്രമാണ്. ഇതേ പേജിൽ പെൺകുട്ടിയുടെ നിരവധി വീഡിയോകളുമുണ്ട്.








View this post on Instagram






A post shared by @ekiya5





അതേസമയം, പെൺകുട്ടിയുടെ പേരോ സ്ഥലമോ ഇതുവരെ വ്യക്തമല്ല. വീഡിയോ കണ്ടവരെല്ലാം തന്നെ പെൺകുട്ടിയുടെ സ്ഥലവും പേരുമാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
Published by: Naseeba TC
First published: June 4, 2021, 4:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories