• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIDEO OF A YOUNG MAN PLAYING WITH GIANT SNAKES WENT VIRAL ON SOCIAL MEDIA JS

WATCH: ഭീമൻ പാമ്പുകളുമായി കളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

1989 മുതല്‍ ബാര്‍സിക്ക് പാമ്പുകളെ പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം റെപ്റ്റൈല്‍ ആര്‍മി എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്.

1989 മുതല്‍ ബാര്‍സിക്ക് പാമ്പുകളെ പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം റെപ്റ്റൈല്‍ ആര്‍മി എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്.

1989 മുതല്‍ ബാര്‍സിക്ക് പാമ്പുകളെ പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം റെപ്റ്റൈല്‍ ആര്‍മി എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്.

  • Share this:
    മ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഭയചകിതരാകാറാണ് പതിവ്. ഫണമുയര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെയും ഭീമന്‍ പെരുമ്പാമ്പിനെയും ഒക്കെ കാണുമ്പോള്‍ ഒന്നു പിന്നാക്കം മാറുന്നവരാണ് നമ്മളില്‍ പലരും. ആട്ടെ, ഒരു പാമ്പിനെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ ആദ്യ പ്രതികരണം? ഒരു ചെറിയ പാമ്പിനെ കണ്ടാല്‍ പോലും മിക്ക ആളുകളും പേടിച്ച് നിലവിളിച്ചുകൊണ്ട് ഓടുകയാണ് ചെയ്യുക അല്ലേ? പക്ഷേ, ഈ ഇഴജന്തുക്കളെ ഭയപ്പെടാതെ അവരോടൊപ്പം കളിക്കുന്ന ചുരുക്കം ചില ആള്‍ക്കാരുമുണ്ട്. ഉരഗപ്രേമിയായ ബ്രയാന്‍ ബാര്‍സിക്ക് അങ്ങനെയൊരു വ്യക്തിയാണ്. അടുത്തിടെ, അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു വീഡിയോ പങ്കിട്ടു, അതില്‍ ചില ഭീമന്‍ പാമ്പുകളുമായി ബ്രയാന്‍ കളിക്കുന്നത് നമുക്ക് കാണാം.

    ഒരു സ്പൂണിന്റെ സഹായത്തോടെ അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാല്‍ത്തന്നെ ബാര്‍സിക്ക് അവരുമായി ചങ്ങാത്തത്തില്‍ ആണെന്ന് തോന്നുന്നു. ഈ ഇഴജന്തുക്കളെല്ലാം തന്നെ അദ്ദേഹത്തിന്റെ ശരീരത്തെ ചുറ്റിപ്പിണഞ്ഞ് അദ്ദേഹവുമായി കളിക്കുമ്പോള്‍ അവ അദ്ദേഹത്തെ ഒരിക്കലും ഉപദ്രവിക്കാനിടയില്ലെന്നു നമുക്ക് മനസ്സിലാകും. ബാര്‍സിക്ക് ഈ പാമ്പുകളെ തന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് കരുതുന്നത്. ഈ അടുത്തകാലത്ത് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ വൈറലായി മാറി. അദ്ദേഹം ഒരു വലിയ പാമ്പിനെ എടുത്തു പൊക്കി, മുമ്പ് ഇങ്ങനെ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണെന്നും പറയുന്നത് നമുക്ക് ആ വീഡിയോയില്‍ കേള്‍ക്കാം.

    ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ എഴുതിയ അടിക്കുറിപ്പില്‍, തന്റെ 'ഭീമന്‍ പാമ്പുകളെ' ഒരു വീഡിയോക്ലിപ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് ബാര്‍സിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ട് പലരും കണ്ണു തള്ളിയിരിക്കുകയാണ്. പോസ്റ്റില്‍ ആള്‍ക്കാര്‍ വിവിധ തരത്തിലുള്ള കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റ് ചിലര്‍ പാമ്പിനോടുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്‌നേഹത്തെയും കരുതലിനെയും അഭിനന്ദിക്കുന്നുണ്ട്. ഈ വീഡിയോ ഇതുവരെ 23,000 ത്തിലധികം ആളുകള്‍ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.









    1989 മുതല്‍ ബാര്‍സിക്ക് പാമ്പുകളെ പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം റെപ്റ്റൈല്‍ ആര്‍മി എന്നൊരു സംഘടന പോലും രൂപീകരിച്ചിട്ടുണ്ട്. ഇതിനോടകം ധാരാളം പാമ്പുകളെ വിവിധയിടങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുമുണ്ട്. അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഈ ഇഴജന്തുക്കളുമായുള്ള തന്റെ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്, അത് അദ്ദേഹത്തിന്റെ ഫോളോവര്‍മാര്‍ക്ക് വളരെ ഇഷ്ടവുമാണ്. പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വെറുമൊരു വിനോദമല്ല. യുഎസിലെ മിഷിഗണിലെ ഉറ്റിക്ക നഗരത്തില്‍ സ്ഥിതി ചെയ്യുന്ന റെപ്‌റ്റേറിയം എന്ന പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തില്‍ അദ്ദേഹം ജോലിയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ് ഈ മൃഗശാല.
    Published by:Jayashankar AV
    First published:
    )}