• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elephant video | ആനയുടെ ശീർഷാസനം; വീഡിയോ ശ്രദ്ധ നേടുന്നു

Elephant video | ആനയുടെ ശീർഷാസനം; വീഡിയോ ശ്രദ്ധ നേടുന്നു

കുളിപ്പിക്കുമ്പോൾ ആന ശീർഷാസനം ചെയ്യുന്ന വീഡിയോ ആണ് ട്വിറ്റർ വഴി പ്രചരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആനകൾ (elephant) അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ചില കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ കാണാൻ ഒരു രസമാണ്, അല്ലേ? പക്ഷേ, ആന ശീർഷാസനം ചെയ്യുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾക്കായി ഒരു വീഡിയോ ഞങ്ങളുടെ പക്കലുണ്ട്. ഓൺലൈനിൽ വൈറലായ ഒരു ക്ലിപ്പിൽ, കുളിപ്പിക്കുമ്പോൾ ആന ശീർഷാസനം ചെയ്യുന്നത് കാണാം. എന്നിരുന്നാലും, ആനയ്ക്ക് അങ്ങനെ ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം എത്തിയത് നെറ്റിസൺമാരെ ചൊടിപ്പിച്ചിട്ടുണ്ട്.

    മോറിസ ഷ്വാർട്‌സ് എന്നയാളാണ് ഇപ്പോൾ വൈറലായ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു ആനയെ അതിന്റെ സംരക്ഷകൻ കുളിപ്പിക്കുമ്പോൾ ശീർഷാസനം ചെയ്യുന്നത് കാണാം. ഒരു മൃഗം അത് ചെയ്യുന്നത് കാണുന്നത് വളരെ അപൂർവമാണ്, എന്നാൽ മൃഗത്തോടുള്ള പെരുമാറ്റത്തിൽ എല്ലായിടത്തുനിന്നുമുള്ള നെറ്റിസൺസ് രോഷാകുലരായിരുന്നു.

    ആനകൾക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

    വൈറലായ വീഡിയോ ഇവിടെ കാണുക:



    ഓൺലൈനിൽ ഷെയർ ചെയ്‌തതോടെ വീഡിയോ മൂന്നു ലക്ഷത്തിലധികം വ്യൂസ് നേടി. നെറ്റിസൻമാർക്ക് പക്ഷെ ഈ പ്രവർത്തിയിൽ വലിയ മതിപ്പുണ്ടായില്ല. കമന്റ് വിഭാഗത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇത് കാരണമായി.

    "സർക്കസ് ആനകൾ ഇത് എല്ലായ്‌പ്പോഴും ചെയ്യുന്നു" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

    അഭിപ്രായങ്ങൾ ഇവിടെ കാണുക:









    Summary: Viral video of an elephant doing headstand
    Published by:user_57
    First published: