പഞ്ചനക്ഷത്ര ഹോട്ടലിൽ വിവസ്ത്രയായി വന്ന് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ വീഡിയോ വൈറൽ (viral video). റൂമിൽ നിന്നും വസ്ത്രമേതും ധരിക്കാതെ ഹോട്ടലിന്റെ ഇടനാഴിയിലേക്കിറങ്ങി ഹോട്ടൽ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ ഉച്ചത്തിൽ ശബ്ദം വയ്ക്കുകയും അവിടെ നിന്ന് തിരിയുകയും ചെയ്യുകയായിരുന്നു ഇവർ. ഹോട്ടൽ ജീവനക്കരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മുഴുവൻ സംഭവവികാസങ്ങളും ഫോണിൽ വീഡിയോഗ്രാഫ് ചെയ്യപ്പെട്ടു.
Also read: ‘ഇങ്ങനെ ഓടിക്കല്ലെടാ’; തലോടാൻ ശ്രമിച്ച വിനോസഞ്ചാരിയെ ഓടിച്ചിട്ട് ആക്രമിച്ച് കംഗാരു
വീഡിയോ വൈറലാകാൻ അധിക സമയം എടുത്തില്ല. രാജസ്ഥാനിലെ ജയ്പൂരിലെ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. സംഭവം ഹോട്ടൽ ജീവനക്കാർക്കിടയിൽ അലോസരം സൃഷ്ടിച്ചു. ഒരു ഹോട്ടൽ ജീവനക്കാരിയെ തലമുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് ആക്രമണം നേരിട്ട യുവതി സംഭവസ്ഥലത്തു നിന്നും മാറി. ഇവർ ക്ഷോഭിക്കാൻ ഉള്ള കാരണം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:
Viral Video from a 5 Star Hotel in Jaipur, Rajasthan.
African WOMAN getting naked and fighting with the hotel staff!! pic.twitter.com/a5Hhu2w9qH
— Barkha Trehan 🇮🇳 / बरखा त्रेहन (@barkhatrehan16) December 17, 2022
വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിൽ സജീവമായി കമന്റ് ചെയ്യുന്നുമുണ്ട്. ട്വിറ്ററിൽ ഒരേ വ്യൂസും റീട്വീറ്റുകളും ഈ വീഡിയോ നേടിക്കഴിഞ്ഞു.
ഇവരെ ഇനി ഇന്ത്യയിലേക്ക് വരാൻ അനുവദിക്കരുത് എന്നും, ഇവർക്ക് തക്കതായ ശിക്ഷ വാങ്ങിനൽകണമെന്നും പലരും കമന്റ് ചെയ്തു.
Summary: Unknown motives led a foreign woman to stroll into the hallway of a luxury hotel undressed and start a fierce fist fight with staff members. A video taken using a mobile phone of the entire episode quickly went popular online. The video attracted a lot of comments, and both its views and retweets were high
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.