• HOME
 • »
 • NEWS
 • »
 • buzz
 • »
 • മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി ധർമശാലയിൽ നിന്നുള്ള വീഡിയോ

മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി ധർമശാലയിൽ നിന്നുള്ള വീഡിയോ

വീഡിയോയിൽ മാസ്ക് ധരിച്ച് സ്ലിപ്പറുകളില്ലാത്ത ഒരു കൊച്ചുകുട്ടി ഒരു പ്ലാസ്റ്റിക് സ്റ്റിക്ക് പിടിച്ച് അവനെ കടന്നുപോകുന്ന മാസ്ക് ധരിക്കാത്തവരെ ശകാരിക്കുന്നത് കാണാം.

(Credit: @iPradeepSangwan/Twitter)

(Credit: @iPradeepSangwan/Twitter)

 • Share this:
  കൊറോണ വൈറസ് പകർച്ച വ്യാധിയുടെ രണ്ടാം തരം​ഗം ഇന്ത്യയിൽ കനത്ത നാശമാണ് വിതച്ചത്. മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതെ ആയിരങ്ങളാണ് ഇക്കാലയളവിൽ രാജ്യത്ത് മരണപ്പെട്ടത്. കോവിഡ് രണ്ടാം തരം​ഗത്തിന്റെ അനന്തരഫലങ്ങൾ ഇന്ത്യ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. റിപോർട്ട് ചെയ്യപ്പെടുന്ന പുതിയ കേവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിച്ച് പഴയ അവസ്ഥയിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്.

  കോവിഡ് രണ്ടാം തരം​ഗം നിയന്ത്രണ വിധേയമായതോടെ ഹിമാചൽ പ്രദേശിലെ ഹിൽ സ്റ്റേഷനുകളിലേക്ക് ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഷിംല, മണാലി, ധർമശാല, ഡൽഹൗസി, നാർഖണ്ഡ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം ടൂറിസ്റ്റുകളുടെ ആധിക്യംകൊണ്ട് നിറഞ്ഞൊഴുകുകയാണ്. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതിനൊപ്പം ഇവിടങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ നഗ്നമായ ലംഘിക്കപ്പെടുന്നതും സർവസാധാരണമാണ്. മാസ്കില്ലാതെ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നത്, കൂട്ടം കൂടൽ എന്നിവയെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വ്യാപകമാണ്.

  അതിനിടെ മാസ്ക് ധരിക്കാതെ റോഡിൽ കൂടി നടക്കുന്നവരെ ശകാരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ധർമ്മശാലയിൽ തിരക്കേറിയ ഒരു തെരുവിലാണ് കൊച്ചുകുട്ടി മുഖംമൂടിയില്ലാതെ നടക്കുന്നവരെ ശകാരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കിട്ടത്.
  വീഡിയോയിൽ മാസ്ക് ധരിച്ച് സ്ലിപ്പറുകളില്ലാത്ത ഒരു കൊച്ചുകുട്ടി ഒരു പ്ലാസ്റ്റിക് സ്റ്റിക്ക് പിടിച്ച് അവനെ കടന്നുപോകുന്ന മാസ്ക് ധരിക്കാത്തവരെ ശകാരിക്കുന്നത് കാണാം. കൈയിലുള്ള സ്റ്റിക് ഉപയോ​ഗിച്ച് എല്ലാവരെയും തട്ടിയിട്ട് “തുമാരാ മാസ്ക് കഹാ ഹേ?” (നിങ്ങളുടെ മാസ്ക് എവിടെ?) എന്ന് കുട്ടി ചോദിക്കുന്നു. എന്നാൽ യാത്രക്കാരെല്ലാം കുട്ടിയെ അധികം ശ്രദ്ധിക്കാതെ കടന്നു പോവുകയാണ് ചെയ്യുന്നത്.

  “ഈ കൊച്ചുകുട്ടിയെ ധർമ്മശാലയിലെ തെരുവുകളിൽ ആളുകളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നു. അവന് ധരിക്കാൻ ചെരിപ്പുകൾ പോലുമില്ല. അവനെ പുച്ഛിക്കുന്ന ആളുകളുടെ മുഖങ്ങളും കാണുക. ആരാണ് വിദ്യാസമ്പന്നൻ, ആർക്കാണ് ഇവിടെ വിദ്യാഭ്യാസമില്ലാത്തത്?“ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരു ഇൻസ്റ്റ​ഗ്രാം യൂസർ കുറിച്ചു.  വീഡിയോയ്ക്ക് ട്വിറ്ററിൽ 8,000ൽ അധികവും ഇൻസ്റ്റാഗ്രാമിൽ 2.47 ലക്ഷവും വ്യൂവ്സ് ലഭിച്ചു. വീഡിയോയോട് പ്രതികരിച്ച നിരവധി നെറ്റിസൺസ് പൊതുജനങ്ങളുടെ മനോഭാവം നിരാശാജനകമാണെന്നും അഭിപ്രായപ്പെട്ടു.

  അതേസമയം, കഴിഞ്ഞ മാസമാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാർ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതായി പ്രഖ്യാപിച്ചത്. നേരത്തെ വിനോദ സഞ്ചാരികൾക്ക് നെഗറ്റീവ് ആർ‌ടി‌പി‌സി‌ആർ റിപ്പോർട്ട്, ഇ-കോവിഡ് പാസ് എന്നിവ നിർബന്ധമായിരുന്നു. ഇത് പിൻവലിച്ചതോടെ വിനോദ സഞ്ചാരികളുടെ വരവ് കൂടിയെന്ന് ഷിംല ഹോട്ടൽ, റെസ്റ്റോറൻറ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സൂദ് പറഞ്ഞു. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിൽ 60 മുതൽ 90 ശതമാനം വരെ ആളുകൾ എത്തുന്നുവെന്നും മറ്റ് ദിവസങ്ങളിൽ ഇത് 40-45 ശതമാനമായി ടൂറിസ്റ്റുകൾ എത്താറുണ്ടെന്നും ടൂറിസം ഇൻഡസ്ട്രി സ്റ്റേക്ഹോൾഡർ അസോസിയേഷൻ പ്രസിഡന്റ് മൊഹീന്ദർ സേത്ത് പറഞ്ഞു.
  Published by:Rajesh V
  First published: