• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | ടിക് ടോക്കിൽ ട്രെൻഡായി മാറി മുട്ടത്തോട് പൊട്ടിക്കുന്ന വീഡിയോ; കാരണമിതാണ്

Viral Video | ടിക് ടോക്കിൽ ട്രെൻഡായി മാറി മുട്ടത്തോട് പൊട്ടിക്കുന്ന വീഡിയോ; കാരണമിതാണ്

മുട്ടയുടെ അകം പൊട്ടാതെ അതിന്റെ പുറമെയുള്ള തോട് പൊട്ടിക്കുന്ന ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ വൈറൽ ആവുന്നത്

 • Share this:
  ലോകത്തിലുള്ള മുഴുവൻ ആളുകളെയും ഒരു കുടക്കീഴിൽ നിർത്തുന്ന ഒന്നാണ് സോഷ്യൽ മീഡിയ (social media). അവിടെ ജനങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ വരെ വൈറലാവുകയും (viral ) ട്രെൻഡിങ് (trending) ആകുകയും ചെയ്യും.

  അത്തരത്തിൽ ഇപ്പോൾ ജനപ്രിയ ചൈനീസ് ആപ്പ് (chinese app) ആയ ടിക് ടോക്കിൽ (tik tok) ട്രെൻഡ് ആയിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. മുട്ടയുടെ അകം പൊട്ടാതെ അതിന്റെ പുറമെയുള്ള തോട് പൊട്ടിക്കുന്ന ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

  ട്വീസറുകൾ, ടൂത്ത്പിക്കുകൾ (Tweezers, toothpicks) തുടങ്ങിയവ ഉപയോഗിച്ച് മുട്ടത്തോട് കളയാൻ പാടുപെടുന്ന ടിക് ടോക് ഉപയോക്താക്കളുടെ ഒരു നീണ്ട നിര തന്നെ സോഷ്യൽ മീഡിയിൽ കാണാം. മുട്ടകൾ അകം പൊട്ടാതെ കൈകൊണ്ട് പൊട്ടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഉപയോക്താക്കളുടെ വീഡിയോയും വൈറലാണ്. ഈ ശ്രമത്തിൽ ചിലരൊക്കെ വിജയിക്കുന്നുണ്ടെങ്കിലും മറ്റു ചിലർ ഇക്കാര്യത്തിൽ പരാജയപ്പെടുകയും പൂർണ്ണമായും പൊട്ടിയ മുട്ടകളുമായി വീഡിയോ അവസാനിപ്പിക്കുന്നതും കാണാം.

  മുട്ടയുടെ അകം പൊട്ടാതെ തോട് കളയുന്ന ഈ രീതി വളരെക്കാലം മുമ്പ് തന്നെയുണ്ട്. അകത്തെ തൊലിയുടെ ഭാഗം തകർക്കാതെ ആ മുട്ടയുടെ പുറം തൊലി മാത്രമായി കളയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് വിജയകരമായി പൂർത്തിയാക്കാൻ മണിക്കൂറുകൾ എടുക്കും. ചെറിയൊരു തെറ്റായ നീക്കം പോലും മുട്ട പൊട്ടാൻ കാരണമാകും.

  എന്നാൽ ഡോക്ടർമാരും ദന്തഡോക്ടർമാരും അവരുടെ ശസ്ത്രക്രിയാ വൈദഗ്ധ്യം കൂട്ടാനായി വർഷങ്ങളായി ഈ രീതി പരിശീലിക്കുന്നുണ്ടത്രേ. അതിനാൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് അകം പൊട്ടാതെ പുറം തോട് വേർതിരിക്കാൻ വെറും 10 മിനിറ്റ് മാത്രം മതിയാകും.

  താഴെയുള്ള വീഡിയോയിൽ, ഒരു ചൈനീസ് ന്യൂറോസർജൻ വെറും 10 മിനിറ്റിനുള്ളിൽ വളരെ കൃത്യതയോടെ ഒരു മുട്ടയുടെ തോട് കളയുന്നത് കാണാം. വീഡിയോയുടെ താഴെ കൊടുത്തിരിക്കുന്ന കുറിപ്പിൽ മുട്ടത്തോട് പൊട്ടിക്കാൻ ശരിയായ ശക്തി മാത്രം ഉപയോഗിക്കാനും തുടർന്ന് ചെറുതായി പതിയെ തോട് പൊട്ടിക്കാനും ഡോക്ടർ നിർദ്ദേശിക്കുന്നുണ്ട്.

  Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്‍ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം

  #EggPeelChallenge എന്ന ഹാഷ് ടാഗിന് ഒപ്പം ടിക് ടോക്കിൽ ആദ്യമായി അപ്‌ലോഡ് ചെയ്ത വീഡിയോ 15 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ നൽകി പൂർത്തിയാക്കിയ അത്തരം വീഡിയോകളിലൂടെ ആരെങ്കിലും ഒരു മുട്ടയുടെ തോട് വിജയകരമായി കളയുന്നത് കാണുമ്പോൾ തന്നെ സംതൃപ്തി തോന്നുന്നതായി പലരും പറയുന്നുമുണ്ട്.

  Mahindra Thar |പുത്തന്‍ മഹീന്ദ്ര ഥാര്‍ ഷോറൂമിന്റെ ചില്ലുതകര്‍ത്ത് പുറത്തേക്ക്; കൈവരിയില്‍ ഇടിച്ചുനിന്നു; വീഡിയോ  ഇത്തരത്തിലുള്ള വീഡിയോകൾ നിരവധി ചർച്ചകൾക്ക് കാരണമായതിനാൽ ടിക് ടോക്കിൽ മാത്രമല്ല ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇതിനകം തന്നെ സംഭവം വൈറൽ ആയിട്ടുണ്ട്. ജനപ്രിയ ലൈവ് സ്ട്രീമറും കോൺടെന്റ് ക്രിയേറ്ററുമായ ലുഡ് വിഗ് അഹ്ഗ്രെൻ ചെയ്ത 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ 796,000 പേരാണ് കണ്ടത്.
  Published by:Jayashankar AV
  First published: