നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'വരന്‍ കാത്തുനില്‍ക്കട്ടെ, എനിക്ക് വിശക്കുന്നു'; വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് മാഗി കഴിക്കുന്ന വധുവിന്റെ വീഡിയോ വൈറല്‍

  Viral Video | 'വരന്‍ കാത്തുനില്‍ക്കട്ടെ, എനിക്ക് വിശക്കുന്നു'; വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് മാഗി കഴിക്കുന്ന വധുവിന്റെ വീഡിയോ വൈറല്‍

  ഭക്ഷണം കഴിക്കാതെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച ഒരു ഇന്ത്യന്‍ വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

  • Share this:
   വിവാഹ ദിവസം (Wedding Day) ഏതൊരു വധൂവരന്മാര്‍ക്കും ഏറെ പ്രിയപ്പെട്ടതും ആവേശകരവും അവിസ്മരണീയവുമായ നിമിഷമാണ്. വിവിധ കാരണങ്ങളാല്‍ വിവാഹ ദിവസങ്ങള്‍ തിരക്കേറിയതായി മാറാറുണ്ട്. ചില ദമ്പതികള്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും മറക്കാറുണ്ട്. ഇനി സമയമുണ്ടെങ്കിലും പലരും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കാറുമുണ്ട്.

   ആചാരങ്ങള്‍ മുതല്‍ മേക്കപ്പ് ചെയ്യാനും വിവാഹത്തിന് വസ്ത്രം ധരിക്കാനുമൊക്കെ വളരെയധികം സമയമെടുക്കും. ഇതിനിടയില്‍, വിവാഹത്തിന് മുമ്പും വിവാഹസമയത്തും ഒരു വധു കടന്നുപോകുന്ന മാനസികാവസ്ഥ വിവരണങ്ങള്‍ക്ക് അതീതമാണ്.

   എന്നാല്‍ ഭക്ഷണം കഴിക്കാതെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച ഒരു ഇന്ത്യന്‍ വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വധു മാഗി (Maggi) കഴിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത് (Viral Video). ഇന്ത്യന്‍ വിവാഹം ഒരുപാട് ചടങ്ങുകള്‍ ഉള്ളതാണെന്നും ശരിയായ ഭക്ഷണം കഴിക്കാതെ ചടങ്ങുകള്‍ നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും ഒരുപക്ഷെ അവര്‍ മനസിലാക്കിക്കാണും. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വധു മാഗി കഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബ്രൈഡല്‍ ബ്ലൗസും ജീന്‍സും ചില വിവാഹ ആഭരണങ്ങളും അവര്‍ ധരിച്ചിട്ടുണ്ട്. ഹെയര്‍ഡ്രെസ്സര്‍ മുടി അലങ്കരിക്കുമ്പോഴും അവര്‍മാഗി കഴിച്ചു കൊണ്ടിരിക്കുകയാണ്.

   വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ വധുവിനോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന്. 'എനിക്ക് വിശക്കുന്നുണ്ട്. വരന് എന്നെ കാത്തിരിക്കാം' എന്ന് വധു മറുപടിയും നല്‍കുന്നുണ്ട്. വരന്‍ എത്ര സമയം കാത്തിരിക്കേണ്ടി വരും എന്ന് ചോദിച്ചപ്പോള്‍, അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്തേക്കാമെന്നും വധു മറുപടി നല്‍കി. വിവാഹ ഘോഷയാത്ര വൈകാതെ അവിടെയെത്തുമെന്നതിനാല്‍പെട്ടെന്ന് അണിഞ്ഞൊരുങ്ങി വിവാഹത്തിന് തയ്യാറാകാനും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന വ്യക്തി വധുവിനോട് ആവശ്യപ്പെടുന്നുണ്ട്.
   എന്നാല്‍, വീഡിയോ കണ്ട പലരും വധുവിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഒഴിഞ്ഞ വയറുമായി വിവാഹ ചടങ്ങുകള്‍ക്ക് ദമ്പതികള്‍ പോകരുതെന്ന് തന്നെയാണ് പലരുടെയും ശക്തമായ അഭിപ്രായം. പലര്‍ക്കും ഈ വീഡിയോ സ്വന്തം അനുഭവങ്ങളുമായി ബന്ധപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. എന്ത് ചടങ്ങുകള്‍ക്ക് വേണ്ടിയാണെങ്കിലും ആളുകള്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം എന്ന പ്രചോദനമാണ് ആ വധു നല്‍കുന്നതെന്നുംചിലര്‍ പറയുന്നു.

   മുമ്പും ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് മുമ്പ് ഒരു വധു ബര്‍ഗര്‍ കിംഗില്‍ ബര്‍ഗര്‍ കഴിക്കാന്‍ വേണ്ടി പോയ വീഡിയോ ഇതുപോലെ വൈറലായി മാറിയിരുന്നു. പൂര്‍ണമായും വിവാഹ വസ്ത്രത്തിലും ആഭരണങ്ങളോടു കൂടിയുമാണ് വധു ബര്‍ഗര്‍ കിംഗില്‍ എത്തിയത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ 6,30,000 പേര്‍ വീഡിയോ കണ്ടു. എന്നാല്‍ വധുവിന്റെ ഈ ചെയ്തി കുറച്ച് കൂടിപ്പോയെന്നാണ് ഒരാള്‍കമന്റ് ചെയ്തത്.
   Published by:Jayashankar AV
   First published:
   )}