നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'ഇപ്പോ റിപ്പ്ഡ് ഡെനിം ജീന്‍സാ ട്രെന്‍ഡ്; എനിക്ക് മണ്ഡപത്തിലേക്ക് ഇങ്ങനെ പോയാല്‍ മതി'; വൈറലായി വധുവിന്റെ വീഡിയോ

  Viral Video | 'ഇപ്പോ റിപ്പ്ഡ് ഡെനിം ജീന്‍സാ ട്രെന്‍ഡ്; എനിക്ക് മണ്ഡപത്തിലേക്ക് ഇങ്ങനെ പോയാല്‍ മതി'; വൈറലായി വധുവിന്റെ വീഡിയോ

  ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര ലെഹങ്കയ്ക്ക് പകരം റിപ്പ്ഡ് ജീന്‍സ് ആണ് ധരിച്ചിരിക്കുന്നത്

  • Share this:
   വിവാഹം എന്നും ഒരാഘോഷമാണ്. തന്റെ വിവാഹം എത്തരത്തില്‍ വ്യത്യസ്തവും വേറിട്ടതുമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാവരും. അത് പോലെ തന്നെയാണ് വിവാഹ വസ്ത്രങ്ങളും. കൃത്യമായ കാഴ്ചപ്പാടുകളും ധാരണയും വധൂവരന്‍മാര്‍ക്ക് വിവാഹ വസ്ത്രങ്ങളെ കുറിച്ചുണ്ടാവും.

   വിവാഹത്തിനെത്തുന്ന വധുവിനെ കുറിച്ച് നാം സങ്കല്‍പ്പിക്കുന്നതും അത്തരത്തില്‍ തന്നെയാവും. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധു, അതാണ് സങ്കല്‍പ്പം. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് ലെഹങ്ക (lehenga) സ്‌കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് (ripped jeans) ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്റെ വീഡിയോ ആണ്.

   മുദ്ര ഭഗത് എന്ന വധുവാണ് വൈറല്‍ വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര ലെഹങ്കയ്ക്ക് പകരം റിപ്പ്ഡ് ജീന്‍സ് ആണ് ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു
   വിറ്റി വെഡ്ഡിങ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേര്‍ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളോടൊപ്പം വിമര്‍ശനങ്ങളും വീഡിയോയില്‍ കാണാം.
   ഇതു പോലെ തന്നെ അടുത്തിടെ ക്രോപ് ടോപ്പും ട്രാക്ക് പാന്റ്‌സും വെള്ള മൂടുപടവുമാണ് ധരിച്ചെത്തിയ വധുവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
   Published by:Karthika M
   First published:
   )}