• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹത്തിന് വരന്‍ എത്തിയില്ല; കണ്ടുപിടിക്കാന്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ച് വധു; വൈറല്‍ വീഡിയോ

വിവാഹത്തിന് വരന്‍ എത്തിയില്ല; കണ്ടുപിടിക്കാന്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ച് വധു; വൈറല്‍ വീഡിയോ

തിരച്ചിലിന് ഒടുവില്‍ ബറേലിയിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ബസില്‍ നിന്നാണ് വരനെ യുവതി കണ്ടെത്തിയത്

  • Share this:

    വിവാഹദിനത്തില്‍ മണ്ഡപത്തിലെത്താതിരുന്ന വരനെ കണ്ടെത്താന്‍ 20 കിലോമീറ്ററിലധികം സഞ്ചരിച്ച് വധു. ഉത്തര്‍പ്രദേശിലെ ബറേലിയാണ് സംഭവം നടന്നത്. വിവാഹ വേഷത്തിലായിരുന്നു വധുവിന്റെ യാത്ര. മണ്ഡപത്തില്‍ വരന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു യുവതിയും കുടുംബവും. അപ്പോഴാണ് വരന്‍ വിവാഹത്തിനെത്തില്ലെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത യുവതിയെത്തേടി എത്തിയത്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാതെ വരനെ തിരഞ്ഞ് പോകാന്‍ തന്നെയായിരുന്നു യുവതിയുടെ തീരുമാനം.

    തിരച്ചിലിന് ഒടുവില്‍ ബറേലിയിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ബസില്‍ നിന്നാണ് വരനെ യുവതി കണ്ടെത്തിയത്. പിന്നീട് വധുവിന്റെ വീട്ടുകാരും വരനും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഇരു സംഘവും അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വരന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. സാധാരണ വേഷത്തിലായിരുന്നു വരന്‍. തുടര്‍ന്ന് രണ്ട് കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വെച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.

    സമാനമായ മറ്റൊരു സംഭവം ബംഗളുരു നഗരത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തിന് ശേഷം നവവധുവിന്റെ ഒപ്പം യാത്ര ചെയ്ത് വരികയായിരുന്ന വരനാണ് ഇവിടെ ഒളിച്ചോടിയത്. ബംഗളുരുവിലെ ട്രാഫിക് ബ്ലോക്ക് ആണ് വരന് അനുഗ്രഹമായത്. മഹാദേവപുര ടെക് കോറിഡോറില്‍ വെച്ചുണ്ടായ ട്രാഫിക് ബ്ലോക്കിനിടെയായിരുന്നു വരന്റെ പിന്‍മാറ്റം. ബ്ലോക്കിനിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു വധുവും സംഘവും. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. ഗോവയില്‍ ജോലി ചെയ്ത് വരികയായിരുന്ന വരന് ഒരു വിവാഹേതര ബന്ധമുണ്ടായിരുന്നു.

    എന്നാല്‍ ഫെബ്രുവരി 15ന് ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 16ന് തന്നെ ഇയാള്‍ ഒളിച്ചോടുകയായിരുന്നു. എന്നാല്‍ വരന്റെ അപ്രതീക്ഷിത പെരുമാറ്റം കണ്ട് പതറിയെങ്കിലും അയാളുടെ പിന്നാലെ പോകാന്‍ തന്നെ വധു തീരുമാനിച്ചു. വരനെ പിടിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ വരനോടൊപ്പമുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വരന്റെ കാമുകി തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ മൊഴിനല്‍കി.

    Also read- ഇന്ത്യയിലെ ഏക ചൈനീസ് പത്രം അച്ചടി നിർത്തുന്നു; അഞ്ചു പതിറ്റാണ്ടു നീണ്ട ചരിത്രത്തിന് അവസാനം

    ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി എന്ന പ്രദേശത്തായിരുന്നു വരന്റെ വീട്. തന്റെ പിതാവിന്റെ കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ കര്‍ണാടക, ഗോവ തുടങ്ങിയ പ്രദേശങ്ങളില്‍ പോയിരുന്നു. അവിടെ കുറച്ച് നാള്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. അന്നാണ് ഇയാള്‍ അവിഹിത ബന്ധം തുടങ്ങിയതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ഇയാളുടെ വിശ്വാസ വഞ്ചനയെക്കുറിച്ച് അറിഞ്ഞിട്ടും ഇദ്ദേഹത്തെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറാകുകയായിരുന്നു. മുന്‍ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കാമെന്ന ഉറപ്പിലാണ് ഇയാളെ വിവാഹം കഴിക്കാന്‍ യുവതി സമ്മതിച്ചത്.

    Published by:Vishnupriya S
    First published: