നടി രാഖി സാവന്തിന്റെ (Rakhi Sawant) വിവാഹവും തുടർന്നുള്ള വിവാദങ്ങളും വാർത്തകളിലെ നിറസാന്നിധ്യമാണ്. തന്നെക്കാൾ ഏറെ പ്രായവ്യത്യാസമുള്ള ബിസിനസ്സുകാരനായ ആദിൽ ഖാൻ ദുറാനിയെയാണ് രാഖി വിവാഹം ചെയ്തത്. 2022ൽ കഴിഞ്ഞ വിവാഹത്തിന്റെ വിവരങ്ങൾ രാഖി ഇത്രനാളും പരസ്യമാകാതെ കാത്തുവച്ചിരുന്നു. ഭർത്താവിന്റെ നിർദേശ പ്രകാരമായിരുന്നു അത് എന്ന് രാഖി വ്യക്തമാക്കുകയും ചെയ്തു.
ശേഷം വിവാഹിതരായി എന്ന് ആദിൽ സമ്മതിക്കാൻ തയ്യാറാവാത്ത വേളയിൽ രാഖി വിവാഹവിവരങ്ങൾ പരസ്യമാക്കുകയായിരുന്നു. 2023 ന്റെ തുടക്കത്തിലാണ് രാഖിയുടെ വിവാഹ വിവരം പുറത്തായത്. വിവാഹ ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ചേർത്താണ് രാഖി വിവാഹക്കാര്യം പരസ്യമാക്കിയത്.
വെളിപ്പെടുത്തൽ വിവാദമായതും, ആദിൽ തന്നെ വിവാഹവാർത്തക്ക് ആധികാരികതയുമായി രംഗത്തെത്തി.
വിവാഹം കഴിക്കാൻ രാഖി ഫാത്തിമ എന്ന് പേര് സ്വീകരിച്ചു എന്നും ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ പ്രചരണത്തെ പിന്താങ്ങുന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാഖിയുടെ വീഡിയോ.
കാൻസർ ബാധിതയായി ആശുപത്രിയിൽ കഴിയുന്ന രാഖിയുടെ അമ്മയെ കാണാൻ താരവും ഭർത്താവും കൂടിയെത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. ഗ്ലാമറസ് ലുക്കുകൾക്കു കേൾവികേട്ട രാഖി ഇവിടെ ശരീരം മുഴുവൻ മറയുന്ന ബുർഖ ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ചുവടെ കാണാം.
View this post on Instagram
ബോളിവുഡ് പാപ്പരാസികളാണ് ഈ വീഡിയോ പുറത്തുവിട്ടത്.
Summary: Burqa-clad Bollywood star Rakhi Sawant can be seen out in public. She visited her ill mother in the hospital with her husband Adil Khan in tow
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.