മുട്ടായി മാങ്ങണ്ട, പല്ലൊക്കെ ചീത്തയാകും, ആ പൈസയ്ക്ക് ഫുട്ബോൾ വാങ്ങാം; വൈറലായി നിലമ്പൂരിലെ കുട്ടികൾ

ഫുട്ബോൾ വാങ്ങാൻ വേണ്ടി മലപ്പുറം നിലമ്പൂരിലുള്ള ഒരു കൂട്ടം കുട്ടികൾ മീറ്റിങ് കൂടുന്നത് സാമൂഹികപ്രവർത്തകൻ കൂടിയായ സുശാന്ത് നിലമ്പൂരാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: November 7, 2019, 1:02 PM IST
മുട്ടായി മാങ്ങണ്ട, പല്ലൊക്കെ ചീത്തയാകും, ആ പൈസയ്ക്ക് ഫുട്ബോൾ വാങ്ങാം; വൈറലായി നിലമ്പൂരിലെ കുട്ടികൾ
foootball children meeting
  • Share this:
'ഇനി മുതൽ മുട്ടായി മാങ്ങണ്ട, പല്ലൊക്കെ ചീത്തയാകും, ആ പൈസയ്ക്ക് ഞമ്മക്ക് ഫുട്ബോൾ വാങ്ങാം'- ഒരു കൂട്ടം കുട്ടികളുടെ മീറ്റിങ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫുട്ബോൾ വാങ്ങാൻ വേണ്ടി മലപ്പുറം നിലമ്പൂരിലുള്ള ഒരു കൂട്ടം കുട്ടികൾ മീറ്റിങ് കൂടുന്നത് സാമൂഹികപ്രവർത്തകൻ കൂടിയായ സുശാന്ത് നിലമ്പൂരാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചത്.

കളിക്കുന്നതിനിടെ പന്ത് പൊട്ടിയതോടെ പുതിയ പന്ത് വാങ്ങുന്നതിനായി കുട്ടികൾ യോഗം ചേർന്നത്. ഓലമടൽ മൈക്കാക്കി, അതിനുമുന്നിൽനിന്നുകൊണ്ടുള്ള കുട്ടികളുടെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മീറ്റിങ്ങിനിടെ പ്ലാസ്റ്റിക് കവർ പൊന്നാടയായി അത് അണിയിക്കുന്നതുമൊക്കെ ഏറെ രസകരമാണ്.

മുതിർന്നവർ യോഗങ്ങളിൽ പ്രസംഗിക്കുന്നതുപോലെയുള്ള കുട്ടികളുടെ രീതിയാണ് ഈ വീഡിയോ കൂടുതൽ രസകരമാക്കുന്നത്. ഇനി മുതൽ മിഠായി വാങ്ങാതെ ആ പൈസ ഫുട്ബോൾ വാങ്ങുന്നതിനായി മാറ്റിവെക്കാനാണ് കുട്ടികളുടെ തീരുമാനം. ഓൺലൈനായി ഫുട്ബോൾ വാങ്ങാനാണ് ഇവർ ആലോചിച്ചിരിക്കുന്നത്.

മണിക്കൂറുകൾക്കകം ലക്ഷണകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധിപ്പേർ കുട്ടികളെ അഭിനന്ദിച്ച് കമന്‍റിടുകയും ചെയ്തിട്ടുണ്ട്.

First published: November 7, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading