നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കുഞ്ഞ് ചിമ്പാൻസിയ്‌ക്കൊപ്പം കളിച്ചുല്ലസിക്കുന്ന അമ്മയും അച്ഛനും; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ചിമ്പാൻസി കുടുംബം

  Viral Video | കുഞ്ഞ് ചിമ്പാൻസിയ്‌ക്കൊപ്പം കളിച്ചുല്ലസിക്കുന്ന അമ്മയും അച്ഛനും; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ചിമ്പാൻസി കുടുംബം

  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ വീഡിയോയില്‍ ഒരു കുടുംബത്തിലെ മൂന്ന് ചിമ്പാന്‍സികളാണുള്ളത്

  • Share this:
   എല്ലാ ജീവികളും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും ഓമനിക്കുന്നതും അവരുടെ കുഞ്ഞുങ്ങളെയാണ്. കുഞ്ഞുങ്ങളുടെ വികൃതിയും ചിരിയും നിഷ്‌കളങ്കതയുമെല്ലാം എല്ലാവരുടെയും മനസ്സ് കീഴടക്കും. ഇപ്പോഴിതാ രണ്ട് ചിമ്പാന്‍സികള്‍ (Chimpanzee) അവരുടെ കുഞ്ഞിനൊപ്പം കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (IFS) ഓഫീസര്‍ സുസന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

   സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ വീഡിയോയില്‍ ഒരു കുടുംബത്തിലെ മൂന്ന് ചിമ്പാന്‍സികളാണുള്ളത്. അതില്‍ അമ്മ ചിമ്പാന്‍സി തന്റെ കുഞ്ഞിനെ വയറില്‍ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. അച്ഛന്‍ ചിമ്പാന്‍സിയാകട്ടെ, കുഞ്ഞിനെ മാറി മാറി ചുംബിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് കാണാം. കുഞ്ഞ് ചിമ്പാന്‍സി പുഞ്ചിരിക്കുന്നതും അച്ഛനോടൊപ്പം ചിരിച്ച് കളിക്കുന്നതും വീഡിയോയില്‍ കാണാം. ആരുടെയും മനസ് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

   'ഒരുമിച്ച് കളിക്കുന്ന കുടുംബം എന്നും ഒരുമിച്ച് കഴിയുന്നു' എന്നാണ് സുസന്ത നന്ദ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മൃഗശാലയില്‍ വെച്ചാണോ മറ്റേതെങ്കിലും വനത്തില്‍ വെച്ചാണോ വീഡിയോ എടുത്തത് എന്നതിനെക്കുറിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍തന്റെ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് ഈ ചിമ്പാന്‍സികള്‍ ഏത് പ്രദേശത്തുള്ളവയാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

   നവംബര്‍ 12 നാണ് വീഡിയോ അപ്ലോഡ് ചെയ്തത്. അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍, മറ്റൊരു ഐഎഫ്എസ് ഓഫീസറായ സുധാ രാമന്‍ അത് റീട്വീറ്റ് ചെയ്തു. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ശേഷം കുറഞ്ഞത് 50,000 ആളുകളെങ്കിലും അത് കണ്ടിട്ടുണ്ട്. വീഡിയോയ്ക്ക് 3500 ലധികം ലൈക്കുകള്‍ ലഭിക്കുകയും 645 ലധികം ആളുകള്‍ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

   വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രസകരമായതും വ്യത്യസ്തമായതുമായ അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് താഴെ കുറിക്കുകയും ചെയ്യുന്നുണ്ട്.

   'ഈ അമ്മയുടെയും കുഞ്ഞിന്റെയും കളികള്‍ മനുഷ്യരെ ഓര്‍മിപ്പിക്കുന്നു' എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

   'മൃഗങ്ങള്‍ക്ക് വികാരങ്ങളില്ലെന്ന് പറയുന്ന എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു. മനുഷ്യനെക്കാള്‍ അവര്‍ക്ക് വികാരങ്ങള്‍ കൂടുതലാണ് .', മറ്റൊരു ട്വിറ്റര്‍ ഉപയോക്താവായ ഉഗ്ര രൂപാസ്യ അഭിപ്രായപ്പെട്ടു,

   'കൊള്ളാം. ഒരുമയുടെ സൗന്ദര്യം കാണാന്‍ സാധിച്ച മനോഹരമായ ദൃശ്യം. ഷെയര്‍ ചെയ്തതിന് നന്ദി,' ട്വിറ്റര്‍ ഉപയോക്താവ് രമണറാവു പറഞ്ഞു.

   വീഡിയോ റീട്വീറ്റ് ചെയ്ത ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്യവേ കുറിച്ചു, 'എല്ലാ മനുഷ്യരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ'.

   'ഈ ചിമ്പാന്‍സി കുടുംബം അവരൊരുമിച്ചുള്ള സമയങ്ങള്‍ സന്തോഷത്തോടെ കഴിയുന്നു, പക്ഷേ ഇവിടെ ചില അമ്മമാരും അച്ഛന്മാരും കുട്ടികളെ പാലങ്ങളില്‍ നിന്ന് വലിച്ചെറിയുന്നു' സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ വീഡിയോയുടെ താഴെ വിമര്‍ശങ്ങളും രേഖപ്പെടുത്തുന്നുണ്ട്.ആകര്‍ഷകമായ മറ്റനേകം കമെന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു.
   Published by:Jayashankar AV
   First published:
   )}