നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വൈറലായി 'ഹൈടെക് മുത്തശി'; അലക്സയോട് ഗണപതിഭജനം ആലപിക്കാൻ

  വൈറലായി 'ഹൈടെക് മുത്തശി'; അലക്സയോട് ഗണപതിഭജനം ആലപിക്കാൻ

  ആമസോണിന്റെ ഉത്പന്നമായ  അലക്സ ഉപയോഗിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്

  • Share this:
   മുത്തശ്ശി മുത്തശ്ശന്മാർ ഉള്ള വീട്ടിൽ കുട്ടികളോ, പേരമക്കളോ ആകട്ടെ ഇനി വഴിയിലൂടെ പോകുന്നവരായിക്കൊള്ളട്ടെ എല്ലാർക്കും സൗജന്യമായി ആയിട്ട്  ലഭിക്കുന്ന ഒന്നാണ്  ഉപദേശം. അവരുടെ ജീവിതത്തിൽ നിന്നും നമുക്ക്  തരാനായി ധാരാളം ഉപദേശങ്ങളുണ്ടാകും. അതല്ലെങ്കിൽ  അവർ  ശീലിച്ച  ശീലങ്ങൾ  പിന്തുടരാനായുള്ള  നിർദേശങ്ങളുണ്ടാകും.  നൂതന സാങ്കേതിക വിദ്യകൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ പുതിയ തലമുറ മാത്രമല്ല പഴയ തലമുറയും ശ്രമിക്കാറുണ്ട്. വീടുകളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനരീതി മനസ്സിലാക്കാൻ പ്രായമായവർ ശ്രമിക്കുന്നത് എപ്പോഴും രസകരമാണ്. അത്തരമൊരു രസകരമായ സംഭവം ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ചിരിക്കുകയാണ് നേഹ ശർമ്മ എന്ന യുവതി.

   സാങ്കേതിക ലോകത്ത് ചുരുങ്ങിയകാലം കൊണ്ട് ജനപ്രിയമായ വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ആമസോണിന്റെ അലക്സ. അമസോണ്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയാൽ  അനുസരിക്കുന്ന അലക്സ വീടുകളിൽ ഇന്ന് സാധാരണമാണ്. ആമസോണിന്  ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ അലക്സ മേല്‍ക്കൈ നല്‍കി എന്ന് തന്നെ പറയാം.

   ആമസോണിന്റെ ഉത്പന്നമായ  അലക്സ ഉപയോഗിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അലക്സയുമായി സംവദിക്കുന്ന  മുത്തശ്ശിയുടെ വീഡിയോ പ്രേക്ഷകരുടെ ഹൃദയം കവരുന്നതാണ്. അലക്സയോട് ഗണപതി ഭജൻ പാടാൻ നിർദേശിക്കുന്ന മുത്തശ്ശി കുട്ടികളോടെന്നപോലെയാണ് അലക്സയോട് സംസാരിക്കുന്നത്. സംസാരത്തിനിടയിൽ കുട്ടികളെ ശകാരിക്കുന്നത്പോലെ ചൂണ്ടുവിരൽ ഉയർത്തിയാണ് മുത്തശ്ശി അലക്സയ്ക്കുള്ള നിർദേശം നൽകുന്നത്.

   മുത്തശ്ശി അലക്‌സയെ സമീപിക്കുകയും ഗണപതി ഭജൻ കളിക്കാൻ ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ്  വീഡിയോ  ആരംഭിക്കുന്നത്. ഏത് തരത്തിലുള്ള പാട്ടുകളാണ് പ്ലേ ചെയ്യേണ്ടതെന്ന് മുത്തശ്ശി  അലക്സയോട്  വിശദീകരിക്കുന്നു.  ഓം ഗണപതയെ നമ പറയുക എന്ന് ചൂണ്ടുവിരൽ ഉയർത്തി മുത്തശ്ശി അലക്‌സയ്ക്ക് നിർദേശം നൽകുമ്പോൾ കാണുന്ന ഏവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിയും.

   "എന്റെ മുത്തശ്ശി അലക്സയോട് ഇങ്ങനെയാണ് കൽപിക്കുന്നത്." എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നേഹ കുറിച്ചു.  "ഡാഡി മായും അലക്സയും" എന്നാണ് വീഡിയോയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്.

   നേഹ വീഡിയോ പങ്കുവെച്ചത് മുതൽ 16 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഏകദേശം 69,000 ഉപയോക്താക്കൾ ലൈക്ക് ചെയ്തു. നിരവധി കമന്റുകളും എത്തി. മുത്തശ്ശി വളരെ സ്വീറ്റ്  ആണെന്ന കമന്റുകളായിരുന്നു ഭൂരിഭാഗവും. നിഷ്കളങ്കമായ ഈ ഗണപതിഭക്തയെ കണ്ട എന്റെ ദിവസം ആരംഭിച്ചതിൽ ഞാൻ സന്തുഷ്ടനാണെന്നു മറ്റൊരു കമന്റും എത്തി. അലക്സയെ ഒരാളെങ്കിലും മനുഷ്യനായി പരിഗണിച്ചല്ലോ എന്നും കമന്റുണ്ടായിരുന്നു.

   മുത്തശ്ശിയുടെ ഈ വീഡിയോ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അലക്സയോട് ഭജൻ പാടാൻ നിർദേശിക്കുന്നതോടൊപ്പം മകനോട് അത് കേൾക്കാനും പറയുന്നു. ഈ വീഡിയോയിൽ മുത്തശ്ശിയുടെയും നേഹയുടെയും നേഹയുടെ അച്ഛന്റെയും ശബ്ദം കേൾക്കാനായി സാധിക്കുന്നുണ്ട്.
   Published by:Karthika M
   First published: