നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| മറ്റൊരു സ്ത്രീയുമായി ബന്ധം; നടുറോഡിൽ അച്ഛനേയും കാമുകിയേയും പൊതിരെ തല്ലി പെൺമക്കൾ

  Viral Video| മറ്റൊരു സ്ത്രീയുമായി ബന്ധം; നടുറോഡിൽ അച്ഛനേയും കാമുകിയേയും പൊതിരെ തല്ലി പെൺമക്കൾ

  അച്ഛന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായതോടെ വീട്ടിലെ സ്വസ്ഥത നഷ്ടമായെന്ന് പെൺമക്കൾ പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പെൺമക്കൾ പട്ടാപ്പകൽ നടുറോഡിൽ ഇരുവരേയും മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ തിരക്കുള്ള റോഡിൽ വെച്ചായിരുന്നു സംഭവം.

   കാറിൽ മറ്റൊരു സ്ത്രീക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവരുടെ പിതാവ്. രാജസ്ഥാനിലെ ഹനുമാൻ നഗറിലെ റോഡിൽ പെൺകുട്ടികൾ കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന് നാട്ടുകാരാണ് കാർ തടഞ്ഞത്. ഉടനെ തന്നെ പെൺകുട്ടികൾ കാറിനുള്ളിൽ നിന്നും ഒരു പുരുഷനേയും സത്രീയേയും വലിച്ച് പുറത്തേക്ക് കൊണ്ടുവന്ന് പൊതിരെ തല്ലാൻ തുടങ്ങി.

   രണ്ട് പെൺമക്കൾ ഉള്ളപ്പോൾ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാൻ ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിച്ചായിരുന്നു ഇവരുടെ മർദനം. മർദിക്കുന്നത് കണ്ട് ആളുകൾ ചുറ്റും കൂടിയതോടെ, ഇയാൾ തങ്ങളുടെ അച്ഛനാണെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പെൺകുട്ടികൾ പറഞ്ഞു.

   Also Read-Viral Video | ചോക്ലേറ്റിൽ ഭീമൻ തിമിംഗലം; പാചകവിദഗ്ദ്ധന്റെ നിർമാണ വീഡിയോ വൈറൽ

   അച്ഛന് അവിഹിത ബന്ധമുണ്ടായതോടെ വീട്ടിൽ സമാധാനം നഷ്ടമായെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അമ്മ കടുത്ത പ്രയാസത്തിലാണെന്നും പെൺകുട്ടികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. കുടുംബത്തിന്റെ സ്വസ്തത ഇതോടെ നഷ്മായെന്നും ഇവർ പറയുന്നു. അച്ഛനേയും കൂടെയുള്ള സ്ത്രീയേയും മക്കൾ പൊതിരെ തല്ലുന്നതും വീഡിയോയിൽ കാണാം.

   ആളുകൾ കൂടിയതോടെ ഈ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}