ഇന്റർഫേസ് /വാർത്ത /Buzz / Actor Innocent | ഹെന്റമ്മേ, ഹാവൂ; ഇന്നസെന്റിനെ അനുകരിക്കുന്ന ദിലീപ്; വീഡിയോ ശ്രദ്ധനേടുന്നു

Actor Innocent | ഹെന്റമ്മേ, ഹാവൂ; ഇന്നസെന്റിനെ അനുകരിക്കുന്ന ദിലീപ്; വീഡിയോ ശ്രദ്ധനേടുന്നു

ഇന്നസെന്റിനെ അനുകരിക്കുന്ന ദിലീപ്, 'പാപ്പി അപ്പച്ചായിലെ' രംഗം

ഇന്നസെന്റിനെ അനുകരിക്കുന്ന ദിലീപ്, 'പാപ്പി അപ്പച്ചായിലെ' രംഗം

ദിലീപ് നല്ല അസ്സലായി ഇന്നസെന്റിനെ അനുകരിക്കും. വീഡിയോ കണ്ടുനോക്കൂ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

‘പാപ്പി അപ്പച്ചാ’ സിനിമ കണ്ടവർക്ക് ദിലീപ് (Dileep), ഇന്നസെന്റ് (actor Innocent) കൂട്ടുകെട്ടിനെക്കുറിച്ച് ഇനി പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ല. മകന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ടുനിൽക്കുന്ന അപ്പനായി ഇന്നസെന്റും അതൊരു അനുമോദനമായി കണ്ട് നന്നാവാൻ തീരെ താൽപ്പര്യമില്ലാത്ത മകൻ പാപ്പിയായി ദിലീപും ഈ സിനിമയിൽ വേഷമിട്ടു. ജീവിതത്തിലും ഇവരുടെ കോംബോ ഗംഭീരമാണ്. ചില നേരങ്ങളിൽ ആ പേരിൽ ഇരുവരും വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്.

മിമിക്രി വേദികളിൽ നിന്നും നേടിയ കൈയടിയുമായി സിനിമയിലെത്തിയ ദിലീപ് നല്ല അസ്സലായി ഇന്നസെന്റിനെ അനുകരിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഈ വർഷം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രത്തിൽ എത്തിയ ദിലീപ് വേദിയിൽ വളരെ മനോഹരമായി നടൻ ഇന്നസെന്റിനെ അനുകരിച്ചു കാട്ടി. ഇന്നസെന്റിന്റെ ഹെന്റമ്മേ, ഹാവൂ… എന്ന സ്ഥിരം വർത്തമാനാണ് ദിലീപ് അനുകരണത്തിനായി തിരഞ്ഞെടുത്തത്. കൊട്ടാരക്കരക്കാരുടെ ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ എത്തിയത്.

Also read: Dileep and Kavya | കാവ്യയുടെ കയ്യിൽ ചുന്ദരിയായി മാമാട്ടി, കൂടെ മീനൂട്ടിയും; സകുടുംബം ദിലീപ്

മിസ്റ്റർ ബട്ട്ലർ, കല്യാണരാമൻ, ഇഷ്‌ടം തുടങ്ങിയ സിനിമകളിലെ ഇവരുടെ കെമിസ്ട്രി തന്നെയായിരുന്നു ആ ചിത്രങ്ങളുടെയെല്ലാം വിജയരഹസ്യവും. ദിലീപ് ഇന്നസെന്റിനെ അനുകരിക്കുന്ന വീഡിയോ ചുവടെ കണ്ടുനോക്കാം.

നിറഞ്ഞ കയ്യടികളോടെയാണ് നാട്ടുകാർ ഈ അനുകരണകല ഏറ്റെടുത്തത്.

Summary: Video of Dileep mimicking actor Innocent getting attention on Facebook. The video comes from a event hosted by a temple in Kottarakkara, Kerala

First published:

Tags: Actor dileep, Actor innocent, Dileep, Innocent