നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആഘോഷത്തിനെന്ത്‌ പ്രായപരിധി? മുതിർന്ന ദമ്പതികളുടെ ഡാൻസ് തരംഗമാവുന്നു

  ആഘോഷത്തിനെന്ത്‌ പ്രായപരിധി? മുതിർന്ന ദമ്പതികളുടെ ഡാൻസ് തരംഗമാവുന്നു

  Video of elderly couple dancing goes viral | 1990കളിലെ ഹിറ്റ്‌ പാട്ടിനാണ് ദമ്പതികൾ ചുവടുവയ്ക്കുന്നത്

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഈ പ്രായത്തിലാണോ ആട്ടവും പാട്ടും എന്നൊക്കെ ഇന്ന് ആരോടെങ്കിലും ചോദിച്ചാൽ കാലം മാറിയത് അറിയാത്ത ഏതോ ആളാണ് ചോദ്യകർത്താവെന്ന് ഉറപ്പ്. ടിക്ടോക് സജീവമായിരുന്ന നാളുകളിൽ അതുവരെ വീടുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരുമെല്ലാം ഒന്ന് നേരം പുലർന്നതും സ്റ്റാറുകളായി മാറിയ ചരിത്രമുണ്ട്.

   അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ അറുപതുകളിൽ സിനിമാഭിനയം ആരംഭിച്ച്‌, എഴുപതുകൾ അടുത്തപ്പോൾ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രേക്ഷകരെ അമ്പരപ്പിച്ച രാജിനി ചാണ്ടി.

   ഇത് ഇവിടം കൊണ്ട് അവസാനിച്ചു എന്ന് കരുതാൻ വരട്ടെ. അടിപൊളി നൃത്ത ചുവടുകളുമായി വന്ന ഒരു മുത്തശ്ശിക്കും മുത്തശ്ശനും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

   1990 കളിലെ ഒരു അടിപൊളി പാട്ടിനാണ് ഈ മുത്തശ്ശനും മുത്തശ്ശിയും നൃത്തം ചെയ്യുന്നത്. എന്നാൽ ഡാൻസ് അൽപ്പം സ്റ്റൈലിൽ ആയിക്കോട്ടെ എന്ന് കൂടി കരുതി ഒരു കിടിലം കഫെയിൽ ആണ് ഇവരുടെ നൃത്തം.(വീഡിയോ ചുവടെ)
   കൊൽക്കത്തയിലെ കഫെയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. മംമ്ത ശർമ്മ ദാസ് എന്നയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുമാണ് വീഡിയോ എത്തിയിരിക്കുന്നത്.

   ബോംബെ വൈകിങ്‌സ്‌ ഒരുക്കിയ 'വോ ചലീ, വോ ചലീ...' എന്ന ഗാനത്തിനാണ് ഇവർ ചുവടുതീർത്തിരിക്കുന്നത്. സ്വെറ്ററും പാന്റ്സും ധരിച്ച മുത്തശ്ശനും സാരി ഉടുത്ത മുത്തശ്ശിയുമാണ് വീഡിയോയിൽ.

   കൊൽക്കത്തയിലെ ഹാർഡ് റോക്ക് കഫേയാണ് സ്ഥലം. ക്ലബ്ബിൽ പാടുന്ന ലീഡ് ഗായകന്റെ അച്ഛനമ്മമാർ ആണ് ഇവർ എന്നും വീഡിയോ പോസ്റ്റ് ചെയ്തയാൾ പറയുന്നു.

   ലക്ഷക്കണക്കിന് വ്യൂസും ലൈക്കുകളുമാണ് ഈ മുത്തശ്ശിയും മുത്തശ്ശനും നേടിയെടുത്തത്. മറ്റു പല പ്ലാറ്റുഫോമുകളിലും ഒട്ടേറെ ഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വീഡിയോ.

   അന്ന് ബോളിവുഡ് ഗാനത്തിന് ചുവടു വച്ച മുത്തശ്ശിയും മുത്തശ്ശനും

   ആദ്യമായല്ല കേട്ടോ ഇത്തരത്തിൽ യുവ തലമുറയെ അമ്പരപ്പിക്കുന്ന തരത്തിൽ മുത്തശ്ശനും മുത്തശ്ശിയും നൃത്തം ചെയ്തത്. ഏതാനും നാളുകൾക്ക് മുൻപ് ഇന്ത്യയിൽ തന്നെ മറ്റൊരു മുതിർന്ന ദമ്പതികൾ ഇന്റർനെറ്റിനെ ഇളക്കിമറിച്ചിട്ടുണ്ട്.

   2013ലെ ബോളിവുഡ് ഹിറ്റായ യേ ജവാനി ഹായ് ദീവാനി എന്ന സിനിമയിലെ ഗാഗ്ര എന്ന സൂപ്പർ ഗാനത്തിനാണ് ദമ്പതികൾ ചുവടുവെച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 76കാരനായ രാംഗിരിധറും 72 കാരിയായ ഭാര്യ പ്രരണയുമാണ് രൺബീർ കപൂർ- മാധുരി ദീക്ഷിത് ജോഡികളുടെ നൃത്തത്തെ അതേപോലെ അനുകരിക്കുന്നത്.

   സിനിമയിലെ അതേ ഫീൽ നൽകാൻ രാംഗിരിധർ- പ്രേരണ ദമ്പതികൾക്കും കഴിഞ്ഞുവെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. നേരത്തെ യൂട്യൂബിൽ പങ്കുവെച്ചിരുന്ന ഗാനം  ട്വിറ്ററിൽ 'ദി ബെറ്റർ ഇന്ത്യ' ഷെയർ ചെയ്തതോടെയാണ് വീഡിയോ വൈറലായത്. ഈ പ്രണയം തുളുമ്പുന്ന നൃത്തം നിങ്ങളുടെ ഇന്നത്തെ ദിനത്തെ സമ്പന്നമാക്കുമെന്ന വാചകത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടേറെപ്പേരാണ് അന്ന് ഈ വീഡിയോ ഇന്റർനെറ്റിൽ കണ്ടത്.
   Published by:user_57
   First published: