• HOME
  • »
  • NEWS
  • »
  • buzz
  • »
  • ചിയേഴ്സ് പറഞ്ഞ് അടിച്ചാട്ടെ; ഹോട്ടലിൽ വൃദ്ധദമ്പതികൾ ബിയർ കഴിക്കുന്ന വീഡിയോ സൂപ്പർ ഹിറ്റ്‌

ചിയേഴ്സ് പറഞ്ഞ് അടിച്ചാട്ടെ; ഹോട്ടലിൽ വൃദ്ധദമ്പതികൾ ബിയർ കഴിക്കുന്ന വീഡിയോ സൂപ്പർ ഹിറ്റ്‌

ഒരു റെസ്റ്റോറന്റിൽ വച്ച് ഷൂട്ട് ചെയ്ത വീഡിയോയാണിത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളിക്കൊപ്പം ജീവിച്ച് തീർക്കുന്നതിനെ പുതിയ തലമുറ എതിർക്കുന്നത് സംബന്ധിച്ച് ഒട്ടേറെ ലേഖനങ്ങളും സ്ഥിതിവിവരകണക്കുകളും ഇന്ന് ലഭ്യമാണ്. അതോടൊപ്പം പരാജയപ്പെടുന്ന നിരവധി വിവാഹബന്ധങ്ങളെ സംബന്ധിച്ച വാർത്തകളും വിവരങ്ങളും പുറത്തു വരുന്ന കാലമാണിത്. വിവാഹിതരായി ചുരുക്കം ദിവസങ്ങൾക്കുള്ളിൽ പിരിയുന്ന ദാമ്പത്യം ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു.

    ഇവിടെ പുതിയ തലമുറയുടെ കാഴ്ചപ്പടുകളെയോ പ്രണയ സങ്കല്പങ്ങളെയോ മോശമായി ചിത്രീകരിക്കുകയല്ല. എന്നാൽ പഴയകാലത്തെ പ്രണയബന്ധങ്ങളിൽ ബഹുഭൂരിപക്ഷവും ശുദ്ധവും സുതാര്യവുമായിരുന്നു എന്നത് നിഷേധിക്കാനാവില്ല. വേഗതയേറിയ ആധുനികകാലത്തെ പുരോഗമന സമൂഹത്തിൽ പ്രണയലേഖനങ്ങളും അൽപം നാണത്തോടെയുള്ള ഫോൺ വിളികളും ഉണ്ടാകാനുള്ള സാധ്യത വിരളമായിരിക്കും. അങ്ങനെയൊരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ ഒരുപക്ഷെ അസംബന്ധം ആയിരിക്കാം. പഴയകാല സ്‌കൂൾ പ്രണയത്തിന്റെ ആഴവും പരപ്പും തെളിയിക്കാൻ ഉതകുന്ന ഒരു കാഴ്‌ചയെ കുറിച്ചാണ് ഇവിടെ പറയാനുള്ളത്.

    Also read: ടെയ്‌ലർ സ്വിഫ്റ്റ് vs ബിയോൺസ്; ആരെ തിരഞ്ഞെടുക്കും? മലാലയുടെ മറുപടിയ്ക്ക് ഒരു നൊബേൽ സമ്മാനം കൂടി നൽകണമെന്ന് ആരാധകർ

    ദി പ്രിവി പിക്‌ചേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ പ്രായമായ ദമ്പതികളെ കാണാം. അവർ ഒരുമിച്ച് ഇരുന്ന് ബിയർ കഴിക്കുന്നതും കാണാം. മുംബൈയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും പോസ്റ്റിൽ പറയുന്നു. വർഷങ്ങളായി ജീവിതത്തിൽ എല്ലാം ഒരുമിച്ചു നേരിട്ട രണ്ടുപേർ ഓരോ ഗ്ലാസ് തണുത്ത ബിയർ ഒരുമിച്ചിരുന്ന് കുടിക്കുമ്പോൾ ലഭിക്കുന്ന ശാന്തത ഒന്ന് വേറെ തന്നെയാണ്, അല്ലേ?

    “ഇന്ത്യയിൽ വൃദ്ധ ദമ്പതികൾ ഒരുമിച്ചിരുന്ന ബിയർ കഴിക്കുന്നത് ഒരു സാധാരണ കാഴ്ചയല്ല, ഞാനും എന്റെ സുഹൃത്തുക്കളും അത്തരത്തിലുള്ള ഒരു ദമ്പതികളെ മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ വച്ച് കണ്ടുമുട്ടി. അവരെ കണ്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു, അവരെ ഞങ്ങളുടെ ഫ്രെയിമിൽ പകർത്താമോ എന്ന് അവരോട് ചോദിച്ചു. , അവരുടെ ജീവിതാനുഭവങ്ങളെ കുറിച്ച് കേട്ടപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷവും അഭിമാനവും തോന്നി,” ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്

    ധാരാളം പേർ ഈ പോസ്റ്റിൽ ദമ്പതിമാരെ അഭിനന്ദിച്ചും പിന്തുണച്ചും കമന്റുകൾ ഇട്ടിട്ടുണ്ട്. വീഡിയോ ഇതുവരെ 60 ലക്ഷത്തിലധികം പേർ കണ്ടു.

    Summary: Video of elderly couple happily enjoying drinking in a restaurant grabs eyeballs

    Published by:user_57
    First published: