നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'എനിയ്ക്ക് തരാതെ കഴിക്കുന്നോ?' യുവതിയുടെ കൈയിൽ നിന്ന് തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആന, വീഡിയോ വൈറൽ

  Viral Video | 'എനിയ്ക്ക് തരാതെ കഴിക്കുന്നോ?' യുവതിയുടെ കൈയിൽ നിന്ന് തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആന, വീഡിയോ വൈറൽ

  മോക്ഷബൈബിടൈഗര്‍ (mokshabybee_tigers) എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയിലൂടെ ഒട്ടേറെപേരുടെ മനംകവര്‍ന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   എല്ലാ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. മിക്കവാറും ഇവയില്‍ ഏറ്റവും കൂടുതൽ വൈറലാകുന്നത് വളർത്തു മൃഗങ്ങളുടെ രസകരമായ വീഡിയോകൾ ആകാം. കുറുമ്പുകള്‍ കാണിക്കുന്ന ചിമ്പാന്‍സികളും, കുട്ടിയാനകളും, നായ്കുട്ടികളും, പക്ഷികളും അങ്ങനെ മനോഹരമായ ഒട്ടേറെ മൃഗങ്ങളുടെ വൈവിധ്യമാര്‍ന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ എത്തുന്നുണ്ട്. അടുത്തിടെ ഒരു യുവതി പങ്കുവച്ച ഒരു വീഡിയോ ആരുടെയും ഹൃദയം കവരുന്ന ഒന്നാണ്.

   മോക്ഷബൈബിടൈഗര്‍ (mokshabybee_tigers) എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയിലൂടെ ഒട്ടേറെപേരുടെ മനംകവര്‍ന്നു. ദൃശ്യങ്ങളില്‍ കാണുന്നത് - ഒരു യുവതി തന്റെ വീടിന്റെ മുന്നിലെ പുല്‍തകിടിയിലെ കസേരയില്‍ ഇരുന്നു തണ്ണിമത്തന്‍ കഴിക്കുന്നതാണ്. പെട്ടെന്ന്, ഒരു ആനയുടെ തുമ്പിക്കൈ ഉയര്‍ന്ന് വന്ന്, യുവതിയുടെ പക്കല്‍ നിന്ന് ആ തണ്ണിമത്തന്‍ തട്ടിയെടുത്ത് ആന തന്റെ വായില്‍ വെയ്ക്കുന്നു. യുവതിയ്ക്കും ആനയക്കും സമീപത്തായി ഒരു നായ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

   ആന തണ്ണിമത്തന്‍ തട്ടിയെടുത്ത് തിന്നുമ്പോഴും യുവതി പുഞ്ചിരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. 'എന്റെ തണ്ണിമത്തന്‍ മോഷ്ടിച്ചു' എന്ന് കുറിച്ചു ക്കൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതു മുതല്‍ നെറ്റിസണ്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 30ന് പങ്കുവച്ച വീഡിയോയ്ക്ക് ഇതുവരെ ഇത് 253,000ഓളം വ്യൂസ് ലഭിച്ചു കഴിഞ്ഞു. ഒപ്പം വീഡിയോയ്ക്ക് 180,000-ത്തോളം ലൈക്കുകളും ഒട്ടേറെ കമന്റുകളും ലഭിച്ചിട്ടുണ്ട്.
   ''നിങ്ങളുടെ വ്യക്തിത്വവും സൗന്ദര്യവും, മനോഹരമായ ആനയുടെ കുറുമ്പും ദൃശ്യത്തെ മികച്ചതാക്കുന്നു'' എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഒരു പോര്‍ച്ചുഗീസുകാരന്‍ കുറിച്ചത്, ''ഞാന്‍ ഫോളോ (ഇന്‍സ്റ്റഗ്രാമില്‍) ചെയ്യുന്ന ഏറ്റവും നല്ല വ്യക്തി നിങ്ങളാണ്. ഒരു ദിവസം നിങ്ങളോടൊപ്പം ചിലവഴിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അഭിനന്ദനങ്ങള്‍'' എന്നായിരുന്നു. വീഡിയോയുടെ കമന്റ് സെക്ഷന്‍, ഹൃദയ ചിഹ്നങ്ങളാലും ചിരിക്കുന്ന ഇമോജികളാലും നിറഞ്ഞിരിക്കുകയാണ്.

   മോക്ഷ അപ്ലോഡ് ചെയ്ത മറ്റൊരു വീഡിയോയിലും ആനയും നായയും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് നീന്താന്‍ പോകുന്നതും മറ്റുമാണ് ആ വീഡിയോയില്‍ കാണിക്കുന്നത്. ഇതുപോലെയുള്ള ഒട്ടേറെ വീഡിയോകള്‍ മോക്ഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അവരുടെ ഇന്‍സ്റ്റാഗ്രാം ഫീഡ് മനോഹരമായ മൃഗങ്ങളുടെയും ജീവികളുടെയും ദൃശ്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
   മോക്ഷ പലപ്പോഴും മൃഗങ്ങൾക്കൊപ്പം കളിക്കുന്നതും സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാറുണ്ട്. ഒരു വീഡിയോയില്‍ അവര്‍ ആനയുമായി വെള്ളത്തില്‍ കളിക്കുന്നത് കാണിക്കുന്നുണ്ട്. മോക്ഷ ഒരു മൃഗസ്‌നേഹിയാണ്. താനോരു മൃഗസംരക്ഷകയാണെന്നും അതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് തന്റെ ഇന്‍സ്റ്റഗ്രാമിലും അവര്‍ കുറിച്ചിരിക്കുന്നത്. യൂട്യൂബിൽ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മോക്ഷ. മോക്ഷയുടെ യൂട്യൂബ് ചാനലിന് മൂന്നരലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.
   Published by:Rajesh V
   First published:
   )}