ഓസ്ട്രേലിയയെ വിഴുങ്ങിയ അഗ്നിബാധയുടെ ഞെട്ടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിരുന്നു. ദുരന്ത ഭൂമിയിൽ നിന്നുള്ള പല കാഴ്ചകളും ഹൃദയ ഭേദകം തന്നെയായിരുന്നു. ഇതിനിടെ മനം നിറയ്ക്കുന്ന ചില കാഴ്ചകളും പുറത്തു വന്നിട്ടുണ്ട്. പാവപ്പെട്ട ജീവികൾക്ക് ആഹാരവും വെള്ളവും അഗ്നിശമന സേനാംഗങ്ങൾ നൽകുന്നതും ജീവികളെ രക്ഷിക്കുന്നതുമൊക്കെയായിരുന്നി അവ. അത്തരത്തിലുള്ളൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്.
ദാഹിച്ചു വലഞ്ഞ കോലയ്ക്ക് അഗ്നി ശമന സേനാംഗം വെള്ളം കുടിക്കാന്‍ നൽകുന്നതാണ് വീഡിയോ. ബോട്ടിലിലെ വെള്ളം കോലയ്ക്ക് കുടിക്കാൻ കൊടുക്കുന്നത് വീഡിയോയിൽ കാണാം. കോലയുടെ കൈയ്യിൽ ഒഴിഞ്ഞ മറ്റൊരു കുപ്പിയും കാണാം. എന്തായാലും ഈ കാഴ്ച കണ്ട് സോഷ്യൽ മീഡിയയുടെ മനം നിറഞ്ഞിരിക്കുകയാണ്. 520.6 k വ്യൂവാണ് വീഡിയോക്ക് ലഭിച്ചത്. 11.6 k റീട്വീറ്റും ഇതിന് ലഭിച്ചിട്ടുണ്ട്. 38000 പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
വീഡിയോ കണ്ട് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ തന്റെ കണ്ണ് നിറഞ്ഞതെന്നാണ് ഒരു ട്വിറ്റർ യൂസർ ചോദിക്കുന്നത്. മൃഗങ്ങൾ ഇത്തരത്തിൽ ബുദ്ധി മുട്ടുന്ന കാഴ്ച ഹൃദയ ഭേദകമാണെങ്കിലും അഗ്നി ശമന സേനാംഗങ്ങൾ അവരെ സഹായിക്കുന്നതും രക്ഷിക്കുന്നതും നല്ല കാഴ്ചയാണെന്നാണ് മറ്റൊരു ട്വിറ്റർ യൂസർ പറഞ്ഞത്. കോലയ്ക്ക് വെള്ളം കൊടുക്കുന്ന അഗ്നിശമന സേനാംഗത്തെയും നിരവധി പേർ പ്രശംസിക്കുന്നുണ്ട്.
Firefighter helping a thirsty koala during these tragic bushfires in Australia 🙏🏻pic.twitter.com/oMz7LXmtZ8
ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച അഗ്നിയിൽ ലക്ഷക്കണക്കിന് ജീവജാലങ്ങൾക്കാണ് ജീവഹാനി സംഭവിച്ചത്. ഏതാണ്ട് അഞ്ച് മില്യൺ ഹെക്ടർ ഭൂമിയാണ് കത്തി നശിച്ചത്. അതേസമയം സർക്കാർ നിരവധി ജീവജാലങ്ങളെയും സംരക്ഷിക്കുകയും തീയിൽ നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.