പരസ്പരം ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന പല ദമ്പതികളും കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ് വിവാഹം. എന്നാല്‍ ഒരു പേമാരിയ്ക്കിടെയോ അസാധാരണ സംഭവങ്ങള്ക്കിടെയോ വിവാഹം കഴിക്കേണ്ടി വരുന്ന സ്ഥിതിയെപ്പറ്റി നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അത്തരമൊരു സാഹചര്യത്തില്‍ വിവാഹം കഴിക്കേണ്ടിവന്ന ദമ്പതികളുടെ വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ കാര്യമാക്കാതെ മുന്നോട്ട് പോകുന്ന ദമ്പതികളെയാണ് വീഡിയോയില്‍ നമുക്ക് കാണാനാകുക. ഒരു റൊമാന്റിക് ബോളിവുഡ് സിനിമയിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കും വിധമായിരുന്നു വിവാഹം നടന്നത്. കനത്ത മഴയ്ക്കിടയിലും വിവാഹ ചടങ്ങുമായി മുന്നോട്ട് പോയ ദമ്പതികള്‍ വിവാഹത്തെപ്പറ്റിയുള്ള ചില കാര്യങ്ങള്‍ തിരുത്തിയെഴുതുകയും ചെയ്തു.
”നിങ്ങളുടെ യഥാര്‍ത്ഥ പ്രണയത്തെ സ്വന്തമാക്കാന്‍ ഒന്നും നിങ്ങള്‍ക്ക് തടസ്സമാകില്ല” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കനത്ത മഴയിലും വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ കറന്റ് പോകുകയും ചെയ്തു. അതിനിടെ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ കവര്‍ തേടി പരക്കം പായുന്ന അതിഥികളെയും ബന്ധുക്കളെയും കാണാം. മഴയില്‍ വിവാഹവേദിയിലെ അലങ്കാരങ്ങളും പൂക്കളും നനയുകയും ചെയ്തു. എന്നിട്ടും വിവാഹ ചടങ്ങുകള്‍ക്കായി മുന്നോട്ട് വരുന്ന ദമ്പതികളെയും വീഡിയോയില്‍ കാണാം.
View this post on Instagram
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മഴയത്തും ചടങ്ങ് നടത്തിയ ദമ്പതികളെ നിരവധി പേര് അഭിനന്ദിക്കുകയും ചെയ്തു. എല്ലാവര്ക്കും ഇതുപോലൊരു വിവാഹമുണ്ടാകട്ടെയെന്നും മഴ വിവാഹത്തെ കൂടുതല്‍ മാസ്മരികമാക്കിത്തീര്ത്തുവെന്നും നിരവധി പേര് കമന്റ് ചെയ്തു.
വിവാഹ ദിവസം മഴ പെയ്യുന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.”ദൈവത്തിന്റെ അനുഗ്രഹമാണിത്. ആസ്വദിക്കൂ,” എന്നായിരുന്നു ഒരാളുടെ കമന്റ്. ”പൂജ, വിവാഹചടങ്ങ് എന്നിവ നടക്കുന്നതിനിടെ മഴപെയ്താല്‍ അതിനര്‍ത്ഥം ദൈവം നിങ്ങള്‍ക്ക് മേല്‍ അനുഗ്രഹം ചൊരിയുന്നുവെന്നാണ്”, എന്നായിരുന്നു ഒരാളുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video, Wedding