നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മഴവിൽ പാമ്പ്': സമൂഹമാധ്യമങ്ങളിൽ വൈറലായി അപൂർവയിനം പാമ്പിന്‍റെ വീഡിയോ

  'മഴവിൽ പാമ്പ്': സമൂഹമാധ്യമങ്ങളിൽ വൈറലായി അപൂർവയിനം പാമ്പിന്‍റെ വീഡിയോ

  അമേരിക്കയിൽ കണ്ടു വരുന്ന ഏറ്റവും മനോഹരമായ പാമ്പുകളിൽ ഒന്നാണ് മഴവിൽ പാമ്പുകൾ. നല്ല വളർച്ച പൂർത്തിയാക്കിയ പാമ്പുകള്‍ക്ക് മുതുകില്‍ ചുവന്ന വരകളുണ്ട്, തിളങ്ങുന്ന വരകളും കാണാം. വയറിന്റെ ഭാഗത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമാണ്.

  Credit: thereptilezoo/Instagram

  Credit: thereptilezoo/Instagram

  • Share this:
   ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ദിവസവും വൈറലാകാറുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വീഡിയോകൾ ഇത്തരത്തിൽ നമ്മെ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ ഓൺ‌ലൈനിൽ ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയിരിക്കുന്നത് അപൂർവ്വയിനം മഴവിൽ പാമ്പിന്റെ വീഡിയോയാണ്. അതിമനോഹരിയായ ഈ പാമ്പിനെയാണ് വൈറൽ വീഡിയോയിൽ ഒരു യുവതി അവതരിപ്പിക്കുന്നത്.

   ഒറ്റനോട്ടത്തിൽ, വീഡിയോയിൽ കാണുന്ന പാമ്പിന്റെ നിറം നീലയാണെന്ന് തോന്നും. എന്നാൽ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ഈ പാമ്പിന്റെ ത്വക്കിൽ പല നിറങ്ങളുള്ളതായി കാണാം. ‘മൈ ലവ്'’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പാമ്പിന്റെ ദൃശ്യങ്ങൾ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ക്യാമറയ്‌ക്കായി പോസ് ചെയ്യുന്ന ഒരു സ്ത്രീ ഈ വലിയ 'നാഗസുന്ദരി'യെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നതായി കാണാം.

   Also Read-ഒരു ഫുൾ കുപ്പി വിസ്കി 'അകത്താക്കി' മത്സ്യം; വൈറലായി മീൻ പിടുത്തക്കാരന്‍റെ വീഡിയോ

   ഇത്തരത്തില്‍ നമ്മെ അതിശയിപ്പിക്കുന്ന പാമ്പുകളുടെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ മുമ്പും വൈറലായിട്ടുണ്ട്. അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് 'ഫാരൻസിയ എറിട്രോഗ്രാമ' എന്നറിയപ്പെടുന്ന മഴവില്‍ പാമ്പുകൾ വളരെ സാധാരണമായി കാണപ്പെടുന്നത്. സാധാരണയായി 36 മുതൽ 48 ഇഞ്ച് വരെ വലുപ്പമുള്ളവയാണിത്തരം പാമ്പുകൾ. ചിലത് 66 ഇഞ്ച് വരെ നീളത്തിലും വളരാറുണ്ട്.
   മഴവിൽ പാമ്പ് വിഷമില്ലാത്ത, ജലജീവിയായ പാമ്പാണ്. അമേരിക്കയിൽ കണ്ടു വരുന്ന ഏറ്റവും മനോഹരമായ പാമ്പുകളിൽ ഒന്നാണ് മഴവിൽ പാമ്പുകൾ. നല്ല വളർച്ച പൂർത്തിയാക്കിയ പാമ്പുകള്‍ക്ക് മുതുകില്‍ ചുവന്ന വരകളുണ്ട്, തിളങ്ങുന്ന വരകളും കാണാം. വയറിന്റെ ഭാഗത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമാണ്. തലയിലും വശങ്ങളിലും മഞ്ഞ നിറം കാണപ്പെടുന്നു. ചെറിയ ഇരുണ്ട കണ്ണുകൾ, മിനുസമാർന്ന തിളങ്ങുന്ന ചെതുമ്പലുകൾ, കൂർത്ത വാൽ എന്നിവ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈൽ മോക്കസിൻ എന്ന വിളിപ്പേരിലും മഴവിൽ പാമ്പുകൾ അറിയപ്പെടാറുണ്ട്.

   ആണ്‍ മഴവിൽപാമ്പുകൾ പെണ്‍ പാമ്പുകളേക്കാൾ ചെറുതാണെങ്കിലും ഇവയ്ക്ക് താരതമ്യേന നീളവും കട്ടിയുള്ളതുമായ വാലുകളാണുള്ളത്. തെക്കൻ വിർജീനിയ മുതൽ കിഴക്കൻ ലൂസിയാന വരെയുള്ള അമേരിക്കയുടെ തീരദേശ സമതലങ്ങളിലും റെയിൻബോ പാമ്പുകൾ കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പാമ്പുകളെ മറ്റ് വലിയ പാമ്പുകൾ വേട്ടയാടി ഭക്ഷണമാക്കാറുണ്ടെന്നാണ് കരുതപ്പെടുന്നത്.

   മഴവിൽ പാമ്പുകൾ കൂടുതലായും കണ്ടു വരുന്നത് ചതുപ്പുകൾ, ഒഴുകുന്ന അരുവികൾ, നദികൾ എന്നിവയിലാണ്. ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണക്കുകളനുസരിച്ച് പതിനായിരത്തിന് മുകളിൽ മഴവിൽ പാമ്പുകളാണുള്ളത്. എന്നാൽ 2007ന് ശേഷം ഇവയുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പുകൾ നടന്നിട്ടില്ല. thereptilezoo എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഈ ക്ലിപ്പിന് ഇതുവരെ 7800 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. പാമ്പിന്റെ മനോഹരമായ രൂപം കണ്ട് നിരവധി പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്
   Published by:Asha Sulfiker
   First published:
   )}