വിശന്നു വലഞ്ഞാൽ ആനയും ആനയല്ലാതാകും. എവിടെ നിന്നെങ്കിലും ഒന്ന് ഭക്ഷണം കിട്ടിയാൽ മതിയെന്നാകും. ഇത്തരത്തിൽ ഭക്ഷണം ഒപ്പിച്ച ആനയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.
വിശന്നുവലഞ്ഞ ആന ഒരാളുടെ പക്കൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്നതാണ് ഇപ്പോൾ ഇന്‍റർനെറ്റിനെ കീഴടക്കിയിരിക്കുന്ന ദൃശ്യം.
വേറെ എവിടെ നിന്നുമല്ല. തന്‍റെ പാപ്പാന്‍റെ പാത്രത്തിൽ നിന്നുമാണ് കുറച്ച് ചോറ് ആന തട്ടിയെടുത്തത്. ആനയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടയാളം കൂടിയായി ഈ ദൃശ്യം.
വൈറൈറ്റി മീഡിയ അവരുടെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യം പങ്കുവെച്ചത്. പാപ്പാൻ വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം തട്ടിയെടുക്കാൻ ആന ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ആനയെ സഹായിക്കാൻ ഇയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ആ സഹായം വേണ്ടെന്ന് വെച്ച് സ്വന്തം ഭക്ഷണം കഴിക്കാനുള്ള ശ്രമമാണ് ആന നടത്തിയത്. 'തൊട്ടപ്പുറത്തെ ഇലയിൽ നിന്നെടുത്ത് കഴിക്കെടാ ഇതൊക്കെയാണ് സൗഹൃദം' എന്ന കാപ്ഷനോടെയാണ് വെറൈറ്റി മീഡിയ വീഡിയോ പങ്കുവെച്ചത്. അതേസമയം, വീഡിയോ എവിടെ നിന്നാണെന്നോ സ്ഥലമേതാണെന്നോ വീഡിയോയിൽ വ്യക്തമാക്കുന്നില്ല.
'അവർ കൂട്ടുകാരാണ്, മതവുമില്ല ജാതിയുമില്ല' എന്നാണ് ഒരാൾ ഇതിന് കമന്‍റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.