• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | മക്കയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍ പതിയ്ക്കുന്ന ദൃശ്യം; വീഡിയോ വൈറല്‍

Viral | മക്കയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍ പതിയ്ക്കുന്ന ദൃശ്യം; വീഡിയോ വൈറല്‍

'കുറച്ച് മുന്‍പ് ഒരു മിന്നലാക്രമണം ഉണ്ടായി. ദൈവം അത് രാജ്യത്തിന് ഉപയോഗപ്രദമാക്കിയിരിക്കുന്നു' എന്ന വാചകങ്ങളോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

 • Last Updated :
 • Share this:
  സൗദി അറേബ്യയിലെ മക്കയിൽ (mecca) ക്ലോക്ക് ടവറില്‍ (clock tower) മിന്നല്‍ (lightning) പതിയ്ക്കുന്ന വീഡിയോ (video) ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ (internet) വൈറലാകുന്നത്. മഴയുള്ള രാത്രിയിലാണ് സംഭവം നടന്നത്. മിന്നല്‍ ക്ലോക്ക് ടവറിന് മേല്‍ പതിയ്ക്കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം. മിന്നലിന് ശേഷം ആകാശം അതിമനോഹരമായി പ്രകാശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

  ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിദ്യാര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്ന മുല്‍ഹാം എച്ച് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'കുറച്ച് മുന്‍പ് ഒരു മിന്നലാക്രമണം ഉണ്ടായി. ദൈവം അത് രാജ്യത്തിന് ഉപയോഗപ്രദമാക്കിയിരിക്കുന്നു' എന്ന വാചകങ്ങളോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  5 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എങ്കിലും മക്കയിലെ കലുഷിതമായ ആകാശം ഇതില്‍ നിന്ന് വ്യക്തമാണ്. നഗരത്തിന്റെ ഹൃദയഭാഗത്താണ് ക്ലോക്ക് ടവര്‍. ആകാശത്ത് നിന്ന് ഒരു വലിയ മിന്നല്‍ വന്ന് ടവറിന്റെ ഉയര്‍ന്ന ഭാഗത്ത് തട്ടുന്നത് വീഡിയോയിലുണ്ട്. അപ്പോള്‍ ആകാശം മുഴുവന്‍ പ്രകാശിക്കുന്നതും കാണാം, മിന്നലിന്റെ ശാഖകളും വളരെ വ്യക്തമായി കാണാം. അതിമനോഹരമായ കാഴ്ചയാണിതെങ്കിലും അൽപ്പം പേടിപ്പെടുത്തുന്നതുമാണ്.  ഈ കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിലര്‍ ദൈവത്തിന്റെ ശക്തിയെയും കാരുണ്യത്തെയും സ്തുതിച്ചു കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ചെയ്തു. മറ്റ് ചിലരാകട്ടെ സമാനമായ രീതിയില്‍ ഉണ്ടായിട്ടുള്ള മിന്നല്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

  ഭയപ്പെടുത്തുന്ന മിന്നലിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.4 ദശലക്ഷം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 9k ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

  read also: കണ്ണിനുള്ളിൽ ദേശീയപതാകയുമായി കലാകാരൻ; ആരും അനുകരിക്കരുതെന്ന് അഭ്യർഥന

  അടുത്തിടെ അമേരിക്കയിലെ ഒഹിയോയില്‍ നടന്ന മറ്റൊരു മിന്നലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. മിന്നലേറ്റ് അകത്തു നിന്നും തീ കത്തിപ്പടരുന്ന ഒരു മരത്തിന്റെ ചിത്രവും ഇതിനോടൊപ്പം തരംഗമായി. തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പാടുപെട്ടിരുന്നു. അവസാനം തീ അണയ്ക്കുന്നതിനായി മരം മുറിയ്‌ക്കേണ്ടി വന്നു.

  മഴക്കാലത്ത് ഇടിമിന്നല്‍ സാധ്യത വളരെ അധികമാണ്. മിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ചില മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

  see also: ഒരു മുസ്ലീം കുടുംബം പോലുമില്ലാതെ മുഹറം ആഘോഷമാക്കുന്ന കർണാടകയിലെ ​ഗ്രാമം

  - ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  - ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

  - ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

  - ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

  - കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

  - ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  Published by:Amal Surendran
  First published: