നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോ

  'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോ

  സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത് കുട്ടി വ്‌ലോഗറുടെ 'ക്ലൂക്കോസ്' പൊടിയാണ്

  • Share this:
   കുരുന്നുകളുടെ വീഡിയോകള്‍ എന്നും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോട് കൂടി കുട്ടികളുടെ വീഡിയോകളും വളരെ പെട്ടന്ന് തന്നെ വൈറലാവാനും തുടങ്ങി. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പുത്തന്‍ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് മിടുക്കനായ ഒരു കുട്ടി വ്‌ലോഗര്‍.

   'ഹലോ ഗൈസ്' എന്ന് പറഞ്ഞ് തുടങ്ങുന്ന കൊച്ചു മിടുക്കന്റെ രസകരമായ വീഡിയോയിലെ ഐറ്റം 'ക്ലൂ ക്ലോസ് പൊടിയാണ്'. കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ച സ്‌നാപ്പ്ചാറ്റിനും നാടന്‍മുട്ടയ്ക്കു ശേഷം ഇത്തവണ കാണിക്കാന്‍ പോവുന്ന ക്ലൂക്കോസ് പൊടിയെകുറിച്ചും ഈ കുട്ടി വ്‌ലോഗര്‍ പറയുന്നുണ്ട്.

   വളരെ മനോഹരമായാണ് തന്റെ ക്ലൂക്കോസ് പൊടിയെ കുറിച്ച് ഈ മിടുക്കന്‍ വിവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അവതരണത്തിനിടയില്‍ അമ്മ വരുമ്പോള്‍ കുട്ടിയുടെ മുഖത്ത് വിടരുന്ന ഭാവവും ഹൃദ്യമാണ്.   നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
   ' 'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും' എന്ന വ്ലോഗിനുശേഷം അഭിമാനപുരസ്സരം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത ഐറ്റം

   'ക്ലൂ ക്ലൂസ് പൊടിയും ഒരു യൂട്യൂബറുടെ അന്ത്യവും'

   ഇതിനുശേഷം ഇനി വ്ലോഗുകൾ ഉണ്ടായിരിക്കുന്നതല്ല ' എന്നായയിരുന്നു ഒരാളുടെ കമന്റ്‌. 


   'വയസ്സ് 40 ആയിട്ടും ഞാനിപ്പോഴും ഇവൻ പറയണ പോലെ ഗ്ലുഗ്ലുസ് പൊടി എന്നുതന്നെയാണ് പറയാറ് ' എന്നാണ് മറ്റൊരാള്‍ പങ്കുവെച്ചിരിക്കുന്നത്.  കൂടാതെ കുട്ടിവ്‌ലോഗറിന്റെ അവസാന മുഖഭാവവും കമന്റുകളായി എത്തിയിട്ടുണ്ട്.   ഇനിയെന്തായാലും 'ക്ലൂക്കോസ് പൊടി' തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

   കാൽപാദം കൊണ്ട് ജ്വലിക്കുന്ന അമ്പെയ്യുന്ന യുവതി; ഹർഷ് ഗോയങ്കയുടെ പോസ്റ്റിലൂടെ വൈറലായി വീഡിയോ

   നര്‍മ്മം നിറഞ്ഞ ആശയങ്ങളും രസകരമായ മീമുകളും (Memes) തന്റെ സമൂഹ മാധ്യമ (Social Media) അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നതില്‍ പ്രശസ്തനാണ് വ്യവസായി കൂടിയായ ഹര്‍ഷ് ഗൊയങ്ക (Harsh Goenka). അടുത്തയിടെ ഹര്‍ഷ് ട്വിറ്ററില്‍ (Twitter) രസകരമായ ഒരു പോസ്റ്റ് പങ്കിടുകയുണ്ടായി.

   Also Read - 'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

   തന്റെ ഓണ്‍ലൈന്‍ കുടുംബത്തിനെ രസിപ്പിക്കുന്നതിനും കണ്ടന്റുകളിൽ പുതുമ നിലനിർത്താനുമായി ഹര്‍ഷ് പലപ്പോഴും സവിശേഷമായ ചില വീഡിയോകളും ഭാവതരളമായ കഥകളും പങ്കിടുക പതിവാണ്. ഇത്തവണ ഹര്‍ഷ് പങ്കിട്ട വീഡിയോ ക്ലിപ്പില്‍ തന്റെ ജിംനാസ്റ്റിക് മികവ്പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ത്രീയെയാണ് കാണാന്‍ സാധിക്കുക. വീഡിയോയില്‍ അവര്‍ തന്റെ കാലുകള്‍ മാത്രം ഉപയോഗിച്ച് അമ്പെയ്ത് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാന്‍ ശ്രമിക്കുന്നത് കാണാം.

   അമ്പെയ്യല്‍ എന്ന കായിക വിനോദത്തെ തികച്ചും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ സവിശേഷ ദൃഷ്ടാന്തമാണ് അവരുടെ പ്രകടനം. കാല്‍പാദം കൊണ്ട് അമ്പെയ്യുക എന്ന കാര്യം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നിരിക്കെ, അവര്‍ തീജ്വാലയോടു കൂടിയ അമ്പാണ് എയ്യാനായി ഉന്നം പിടിച്ചിരിക്കുന്നത് എന്നത് വീഡിയോയെ കൂടുതൽ കൗതുകകരമാക്കി മാറ്റുന്നു. പൂര്‍ണ്ണ അര്‍പ്പണ ബോധത്തോട് കൂടിയും ശ്രദ്ധയോടെയും ഏകാഗ്രതയോടും കൂടി മാത്രമേ ഇത്തരമൊരു സാഹസത്തിന് മുന്‍കൈയെടുക്കാന്‍ സാധിക്കുകയുള്ളു. ആ നിലയില്‍, ഇവരുടെ ധീരമായ പ്രകടനം കാഴ്ചക്കാരെ തീര്‍ത്തും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍മാൻ കൂടിയായ ഗോയങ്ക,“ഒളിമ്പിക്‌സ് ദീപം ഇതു പോലെ കത്തിക്കുകയാണെങ്കില്‍ അത് മികച്ചൊരു ആശയമായിരിക്കും,” എന്നാണ് വീഡിയോ ദൃശ്യം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
   Published by:Karthika M
   First published:
   )}