• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIDEO OF LIVE REPORTAGE CAPTURES A CAR PARKED BEHIND THE REPORTER SINKING INTO A LAKE MM

Viral Video |ലൈവ് റിപ്പോർട്ടിങ്ങിനിടെ പിന്നിൽ പാർക്ക് ചെയ്ത കാർ തടാകത്തിൽ മുങ്ങിത്താഴ്ന്നു; വൈറലായി വീഡിയോ

റിപ്പോർട്ടറുടെ തൊട്ടുപിന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തെന്നിമാറി തടാകത്തിലേക്ക് മുങ്ങിത്താഴ്ന്ന കാഴ്ച ലൈവായിത്തന്നെ ക്യാമറയിലും പതിഞ്ഞു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഒരു പ്രാദേശിക വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ടിവി റിപ്പോർട്ടർ മറ്റൊരു കാഴ്ച കണ്ടു ഞെട്ടി! തന്റെ പിന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തൊട്ടു പിന്നിലെ തടാകത്തിൽ മുങ്ങിത്താഴുന്നു! റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടറുടെ തൊട്ടുപിന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തെന്നിമാറി തടാകത്തിലേക്ക് മുങ്ങിത്താഴ്ന്ന കാഴ്ച ലൈവായിത്തന്നെ ക്യാമറയിലും പതിഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.

    ഡബ്ല്യുസിഐഎസ് റിപ്പോർട്ടർ ജേക്കബ് എമേഴ്സൺ പ്രാദേശികമായ ഒരു പ്രോജക്ടിനെക്കുറിച്ച് ലൈവ് റിപ്പോർട്ട് നൽകുന്നതിനിടെയാണ് വളരെപ്പെട്ടെന്ന് എല്ലാം സംഭവിച്ചത്. പ്രോജക്ടിനെക്കുറിച്ച് വിവരിച്ചുകൊണ്ട് നിൽക്കുന്ന റിപ്പോർട്ടർ തൻറെ പിന്നിലുണ്ടായിരുന്ന കാർ ക്രമേണ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് തിരിഞ്ഞു നോക്കുന്നത് വീഡിയോയിൽ കാണാം. ഭാഗ്യവശാൽ കാറിൽ ആരും ഉണ്ടായിരുന്നില്ല.

    കാർ പാർക്ക് ചെയ്തിരിക്കുന്ന റാംപിൽ പായൽ പൊതിഞ്ഞ് വഴുക്കലുണ്ടായിരുന്നു. ഇതാണ് കാർ വഴുതി തടാകത്തിലേക്ക് മുങ്ങിത്താഴാൻ കാരണമെന്ന് സംഗമൺ കൗണ്ടി എമർജൻസി മാനേജ്മെന്റ് ഓഫീസ് ഡയറക്ടർ ബിൽ ലീ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



    സാധാരണയായി ഇത്തരം സംഭവങ്ങളിൽ വാഹനങ്ങൾ വളരെ സാവധാനം മാത്രമാണ് മുങ്ങിത്താഴുക. പക്ഷേ ഇവിടെ താരതമ്യേന വളരെ വേഗത്തിൽ വാഹനം മുങ്ങിത്താഴുന്നത് നമുക്ക് കാണാം. ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് 2000ൽ അധികം ലൈക്കുകളും 275 റീട്വീറ്റുകളും 130 ക്വോട്ട് ട്വീറ്റുകളും ലഭിച്ചു. "കാർ പൂർണമായും നശിച്ചോ? അതോ വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറ്റിയോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റ് വിഭാഗത്തിൽ ആളുകൾ ചോദിച്ചിരിക്കുന്നത്.

    സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമ പ്രവർത്തകയെ യുവാവ് ചുംബിച്ച വാർത്ത മുമ്പ് പുറത്തു വന്നിരുന്നു. ലൂയിസ് വില്ലെയിലെ സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് സംഭവം. വേവ്3 റിപ്പോർട്ടർ സാറ റിവെസ്റ്റിനെയാണ് അപരിചിതനായ യുവാവ് ചുംബിച്ചത്. അതേസമയം റിപ്പോർട്ടിംഗിന് തടസം വരാതെ മാധ്യമ പ്രവർത്തക സാഹചര്യം കൈകാര്യം ചെയ്തു.

    ലൈവ് റിപ്പോർട്ടിംഗിനിടെ ഉണ്ടായ ഒരു മോഷണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മോഷണം വേറൊന്നുമല്ല. ഐസ്ക്രീം മോഷണം. ട്വിറ്ററിൽ പങ്കുവെച്ച ഈ രസകരമായ വീഡിയോ മൂന്നു ലക്ഷത്തിലധികം പേർ കണ്ടിരുന്നു. 'നൂറ്റാണ്ടിലെ കുറ്റകൃത്യം' എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചത്. അമേരിക്കയിലാണ് സംഭവം. ഐസ് ഹോക്കി മാച്ചിന്റെ ലൈവ് റിപ്പേർട്ടിംഗിനിടെ ഫോക്സ് സ്പോർട്സ് റിപ്പോർട്ടറുടെ ക്യാമറക്കണ്ണിലാണ് ഈ രസകരമായ മോഷണം ഉടക്കിയത്. ആരാധകർ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് മോഷണം നടക്കുന്നത്.

    Summary: A car slowly slid and sank into a lake as a reporter spoke on a proposed project in the area, and the entire incident was captured on live TV. The video of the incident has since gone viral
    Published by:user_57
    First published:
    )}