നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | നിസ്സാരം; തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ എടുക്കുന്ന കച്ചവടക്കാരന്‍; വൈറലായി വീഡിയോ

  Viral Video | നിസ്സാരം; തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ എടുക്കുന്ന കച്ചവടക്കാരന്‍; വൈറലായി വീഡിയോ

  എങ്ങനെയാണ് തിളച്ചുമറിയുന്ന എണ്ണയിലേക്ക് ഇങ്ങനെ കൈ മുക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം

  • Share this:
   അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ നിരവധി വിഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഇപ്പോഴിതാ ഒരു പാചക വീഡിയോയാണ് വൈറലായിരിക്കുന്നത്. നോണ്‍വെജ് ഫുഡീ' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

   വലിയ ചട്ടി വച്ച് ചിക്കന്‍ ഫ്രൈ തയ്യാറാക്കുകയാണ് പാചകക്കാരനാണ് താരം. എണ്ണയില്‍ തിളച്ചുമറിയുന്ന ചിക്കന്‍. ഇതിനിടെ എണ്ണയിലേക്ക് കൈ മുക്കി, അതില്‍ നിന്ന് പാകമായ ചിക്കന്‍ പുറത്തേക്കെടുക്കുകയാണ് പാചകക്കാരന്‍. യാതൊരു ഭാവഭേദവമില്ലാതെ തിളച്ച എണ്ണയിലേക്ക് കൈമുക്കി, എണ്ണ ഊര്‍ന്നുവീഴുന്ന അദ്ദേഹത്തിന്റെ വിരലുകള്‍ കാഴ്ചക്കാരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

   എങ്ങനെയാണ് തിളച്ചുമറിയുന്ന എണ്ണയിലേക്ക് ഇങ്ങനെ കൈ മുക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം. പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ വൃത്തിയുടെ കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുന്നവരും ഏറെയാണ്.
   എങ്കിലും തിളച്ച എണ്ണയിലേക്ക് ഒരു ഭയവും ഭാവവ്യത്യാസവും കൂടാതെ കൈ മുക്കുന്ന 'ട്രിക്ക്' അറിയാനാണ് അധികം ഭക്ഷണപ്രേമികളും ആഗ്രഹിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}