HOME » NEWS » Buzz » VIDEO OF OLD MAN WEARING NEEM AND TULSI MASK GOES VIRAL AA

ആര്യവേപ്പിലയും തുളസിയിലയും കൊണ്ടുണ്ടാക്കിയ മാസ്ക്; വൈറലായി വയോധികന്റെ വീഡിയോ

വീഡിയോ ക്ലിപ്പിലുള്ള ആൾ വേപ്പിന്റെയും തുളസിയുടെയും ഔഷധഗുണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: May 25, 2021, 3:48 PM IST
ആര്യവേപ്പിലയും തുളസിയിലയും കൊണ്ടുണ്ടാക്കിയ മാസ്ക്; വൈറലായി വയോധികന്റെ വീഡിയോ
News18
  • Share this:
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ ചെറുക്കാൻ ആളുകളോട് പൊതുസ്ഥലങ്ങളിൽ രണ്ട് മാസ്കുകൾ ധരിക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നത്. എന്നാൽ ഇതിനിടെ സ്വന്തമായി കണ്ടുപിടിച്ച ചില മാസ്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റ് ചിലർ.

ഇത്തരത്തിൽ ഉത്തർപ്രദേശിലെ സീതാപൂരിലുള്ള ഒരു വയോധികൻ ആര്യവേപ്പ്, തുളസി ഇലകൾ എന്നിവ നിറച്ച് തയ്യാറാക്കിയ മാസ്ക് ധരിച്ചിരിക്കുന്ന വീഡിയോയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമ ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. “ഈ മാസ്ക് കോവിഡിൽ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പില്ല, എന്നാൽ ആവശ്യങ്ങളാണ് പുതിയ കണ്ടുപിടിത്തങ്ങൾക്ക് കാരണമെന്ന്“ അദ്ദേഹം പോസ്റ്റിൽ അടിക്കുറിപ്പായി കുറിച്ചു. ഈ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Also Read 'പ്രായം ഒന്നിനും ഒരു തടസ്സമല്ല': ഇൻസ്റ്റഗ്രാമിൽ ഫാഷൻ ഐക്കണായി 76 കാരിയായ മുത്തശ്ശി

വീഡിയോ ക്ലിപ്പിലുള്ള ആൾ വേപ്പിന്റെയും തുളസിയുടെയും ഔഷധഗുണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. സർജിക്കൽ, തുണി, എൻ 95 മാസ്കുകളേക്കാൾ താൻ ഉപയോഗിക്കുന്ന ഈ മാസ്ക് കൂടുതൽ ഉപയോഗപ്രദമാണെന്നും വയോധികൻ കൂട്ടിച്ചേർത്തു.

എന്നാൽ വിചിത്രമായ ഈ മാസ്കിനെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. തുളസിയും വേപ്പിലും ഔഷധ സസ്യങ്ങളാണ്. ഇവ ഓക്സിജൻ പുറന്തള്ളുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ കോവിഡിനെ ചെറുക്കാൻ മാസ്‌ക് ധരിക്കുന്നതിന്റെ ഏക ഉദ്ദേശ്യം വായുവിലൂടെ വൈറസിന്റെ സ്രവ കണികകൾ ശരീരത്തിൽ പ്രവേശിക്കാതെ തടയുക എന്നതാണ്. ഇതുപോലുള്ള അശാസ്ത്രീയമായ മാസ്കുകൾ 1µm = 1000 nm വലുപ്പമുള്ള സ്രവ കണികകൾ പോലും ഫിൽട്ടർ ചെയ്യില്ലെന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് അഭിപ്രായപ്പെട്ടു.


അടുത്തിടെ ഇത്തരം ആയുർവേദ വേപ്പ് മാസ്ക് ധരിച്ച മറ്റൊരാളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളാണ് സമാനമായ വേപ്പ് മാസ്ക് ധരിച്ച് വൈറലായത്.

Also Read കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരട്ടമാസ്‌ക് ഉപയോഗിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. കൂടുതല്‍ സുരക്ഷിതത്വത്തിനു വേണ്ടി എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

N95 മാസ്‌കിനടിയില്‍ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കരുത്. അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്‌കുകള്‍ ഉപയോഗിക്കരുത്. താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം കുറവായിരിക്കും. കാരണം N95 മാസ്‌ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത രീതിയില്‍ ആണ് ധരിക്കേണ്ടത്. എന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാന്‍ മാസ്‌കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കണം. അതുപോലെ N95 മാസ്‌ക് കഴുകാന്‍ പാടില്ല. ഇവ വെയിലത്ത് ഉണക്കാനും പാടില്ല. കാരണം N95 സ്രവ കണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവര്‍ത്തിക്കുന്നത്.
Published by: Aneesh Anirudhan
First published: May 25, 2021, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories