നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ഇതിലെവിടെയാണ് ജാഗ്രത? കോവിഡ് കാലത്തും തിങ്ങിഞെരുങ്ങി ഒരു ട്രെയ്ൻ യാത്ര

  Viral video | ഇതിലെവിടെയാണ് ജാഗ്രത? കോവിഡ് കാലത്തും തിങ്ങിഞെരുങ്ങി ഒരു ട്രെയ്ൻ യാത്ര

  Video of overcrowded train in Mumbai goes viral | വിദേശ രാജ്യത്തെയല്ല, നമ്മുടെ നാട്ടിലെ കാഴ്ച തന്നെയാണിത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

  വൈറൽ വീഡിയോയിലെ ദൃശ്യം

  വൈറൽ വീഡിയോയിലെ ദൃശ്യം

  • Share this:
   പണ്ടത്തെ പോലെ എല്ലാവർക്കും ഒത്തുകൂടാനും ഒന്നിച്ചിരിക്കാനുമെല്ലാം അവസരം ലഭിച്ചെങ്കിൽ എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. ഈ കോവിഡ് നാളുകളിൽ ജാഗ്രതയോടെ ജീവിച്ചാൽ മാത്രമേ ഈ കാലവും കടന്നു പോയി കഴിഞ്ഞ കാലത്തെ ജീവിതം വീണ്ടും തിരിച്ചു പിടിക്കാൻ സാധിക്കൂ. ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന് നാടെങ്ങും അലയടിക്കുമ്പോൾ സുരക്ഷ കാറ്റിൽപ്പറത്തിക്കൊണ്ടൊരു ട്രെയ്ൻ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുകയാണ്.   വിദേശ രാജ്യത്തെങ്ങുമല്ല. നമ്മുടെ നാട്ടിൽ തന്നെയാണിത്. ആകെ കിട്ടിയ ട്രെയ്‌നിൽ ലക്ഷ്യസ്ഥാനത്തെത്താൻ നിറഞ്ഞ് കവിഞ്ഞ രീതിയിൽ കിട്ടുന്നയിടത്തൊക്കെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പെടാപ്പാടുപെടുന്ന യാത്രികരാണ് ഈ വീഡിയോയിൽ. സാമൂഹിക അകലമില്ല, ആകെയുള്ളത് മുഖത്ത് ധരിച്ച മാസ്ക് മാത്രം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവർക്കും സഞ്ചരിക്കാനാവശ്യത്തിന് ഗതാഗത സൗകര്യം ഇല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം.

   മുംബൈയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലെ രംഗമാണിത്. കനത്ത മഴയെതുടർന്ന് കിട്ടിയ ട്രെയ്‌നിൽ കയറിക്കൂടാനുള്ള ശ്രമമാണ് ഈ വീഡിയോയിൽ കാണുന്നത്. (വീഡിയോ ചുവടെ)   ഇത് മാത്രമല്ല, വനിതാ കംപാർട്ട്‌മെന്റിൽ തിങ്ങി ഞെരുങ്ങിയാണ് യാത്രികരുടെ നിൽപ്പ് എന്നതും ഖേദകരം. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി എന്ന് എടുത്തു പറയേണ്ട കാര്യമില്ല. "വാക്സിന് മുൻപ് ഹേർഡ് ഇമ്മ്യൂണിറ്റിയിലേക്കാണോ?", "ഇത്രയും ജനം ഓഫീസിൽ വന്നേപറ്റൂ എന്ന് എന്താണ് നിർബന്ധം?", "ആരാണ് മുംബൈയിലെ കോവിഡ് സ്ഥിതിക്ക് കാരണം", "ഇത്രയും നിരുത്തരവാദിത്തപരമായാണോ റെയിൽവേ പ്രതികരിക്കുന്നത്?" എന്നിങ്ങനെ ഒരു നീണ്ട നിരയായി ചോദ്യമുയരുന്നു.

   ഒടുവിൽ പരാതിപ്രളയത്തിനിടെ, വെസ്റ്റേൺ റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. കനത്ത മഴ മൂലം ഒട്ടേറെ സബർബൻ ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നു എന്നാണ് ഇവർ പറയുന്ന കാരണം.
   Published by:meera
   First published:
   )}