• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിമാനാപകടത്തിന്റെ തൊട്ട് മുന്‍പ് സ്‌കൈ ഡൈവിങ്ങിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു; വീഡിയോ വീണ്ടും വൈറല്‍

വിമാനാപകടത്തിന്റെ തൊട്ട് മുന്‍പ് സ്‌കൈ ഡൈവിങ്ങിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു; വീഡിയോ വീണ്ടും വൈറല്‍

അപകടമുണ്ടാവുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് യാത്രക്കാരും പൈലറ്റുമാരും സ്‌കൈ ഡൈവിംഗ് ചെയ്ത് വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോ ക്ലിപ്പിൽ കാണിക്കുന്നത്

 • Last Updated :
 • Share this:
  ആകാശത്ത് വെച്ച് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന് മുമ്പ് യാത്രക്കാരും പൈലറ്റുമാരും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അപകടമുണ്ടാവുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് യാത്രക്കാരും പൈലറ്റുമാരും സ്‌കൈ ഡൈവിംഗ് ചെയ്ത് വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോ ക്ലിപ്പിൽ കാണിക്കുന്നത്. 2013 നവംബറിലാണ് സംഭവം. സംഭവത്തില്‍,  9 യാത്രക്കാരും 2 പൈലറ്റുമാരുമടക്കം ഈ വിമാനത്തില്‍ ഉണ്ടായിരുന്ന 11 പേരില്‍ ആര്‍ക്കും തന്നെ അപകടത്തില്‍ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ ലെയ്ക്ക് സുപ്പീരിയറിനടുത്താണ് വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്.

  ഒരു സ്കൈഡൈവറുടെ സ്യൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ, വാതിലുകൾ തുറന്ന ഒരു വിമാനത്തിന് തീപിടിക്കുന്ന നിമിഷം പകർത്തുകയായിരുന്നു. വായുവിലൂടെ വീഴുന്നതിനിടയിൽ, അത് തീയിൽ മുങ്ങിപ്പോയ ഒരു വിമാനം ഭൂമിയിലേക്ക് പതിക്കുന്ന ഭയാനകമായ കാഴ്ചയും ക്യാമറയിൽ പതിഞ്ഞു.

  സ്‌കൈ ഡൈവിംഗിനായി രണ്ട് വിമാനങ്ങളും ഒരുമിച്ചായിരുന്നു പറന്നത്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. നിമിഷനേരം കൊണ്ട് രണ്ട്  സെസ്‌നാസ് വിമാനങ്ങളും ആകാശത്ത് തീജ്വാലകളായി പൊട്ടിത്തെറിച്ചു. 2013 ലെ ഈ അപകടത്തിന്റെ ക്ലിപ്പ് ഈയിടെ ഓരാള്‍ ട്വിറ്ററില്‍ വീണ്ടും പങ്കുവെക്കുയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ അത് വൈറലായി.

  തന്റെ വിൻഡ്ഷീൽഡ് തകർന്നതായും ചാടുന്നതിനുമുമ്പ് വലിയ ശബ്ദം കേട്ടതായും ലീഡ് പൈലറ്റും അഗ്നി ശമന സേനാംഗവുമായ വെർൺ ജോൺസൺ പറഞ്ഞു. വിമാനം വായുവിൽ തകർന്നു, പക്ഷേ ഭാഗ്യവശാൽ അതിൽ സ്കൈഡൈവർമാർ അവരുടെ പാരച്യൂട്ട് ശരിയായ രീതിയിൽ ഉപയോഗിച്ച് രക്ഷപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഏകദേശം 4 ദശലക്ഷം പേരാണ് അപ്‌ലോഡ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത്. അറുപതിനായിരം പോസ്റ്റ് പേര്‍ റീട്വീറ്റ് ചെയ്തു.  വീഡിയോ സിനിമയില്‍ നിന്നോ വീഡിയോ ഗെയിമില്‍ നിന്നോ ഉള്ളതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.  എന്നാല്‍, പൈലറ്റുമാര്‍ ഈ ഭയാനകമായ അപകടത്തെ അതിജീവിച്ചത് ഭാഗ്യമാണെന്നും ചിലര്‍ കമന്റ് ചെയ്തു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു വീഡിയോ ഒരാള്‍ നല്‍കിയ കമന്റ്.

  വീഡിയോ സോഷ്യല്‍ മീഡിയയെ ഭയപ്പെടുത്തിയെങ്കിലും, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അറിഞ്ഞതില്‍ പലരും സന്തുഷ്ടരാണ്. എന്തുകൊണ്ടാണ് തന്റെ ജീവിതത്തില്‍ സ്‌കൈ ഡൈവിംഗ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തത് എന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ വീഡിയോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. മറ്റു ചിലരാവട്ടെ ജീവതത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തില്ലെന്ന തീരുമാനം എടുത്തു.

  വിമാനം തീപിടിക്കുന്ന നിമിഷം വീഡിയോ കൃത്യമായി പകർത്തി. ഇത്കാരണം ചിലർ വീഡിയോയെ അവിശ്വസനീയമായ ഫൂട്ടേജാണെന്നും വെറുതെ വൈറലാവാൻ വേണ്ടി ചെയ്തതാണെന്നും പറഞ്ഞു. ചിലർ വീഡിയോ ഗെയിമുകളിലെ ഒരു രംഗവുമായി വീഡിയോ ക്ലിപ്പിനെ താരതമ്യം ചെയ്തു.
  Published by:Karthika M
  First published: