ജയ്‌പൂർ: വിവാഹത്തോട് അനുബന്ധിച്ചുള്ള പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിൽ സഹോദരിയുടെ മകളുടെ വിവാഹത്തിന് മൂന്ന് കോടി വില മതിക്കുന്ന സമ്മാനങ്ങളുമായി അമ്മാവന്മാര്‍. രാജസ്ഥാനിലെ നാഗേറിലാണ് അമ്മാവന്മാര്‍ അമ്പരപ്പിക്കുന്ന രീതിയിലുള്ള സമ്മാനങ്ങളുമായി എത്തിയത്.80 ലക്ഷം രൂപ, ആഭരണങ്ങൾ, സ്ഥലത്തിന്റെ പ്രമാണം, ട്രാക്ടർ അങ്ങനെ മൊത്തത്തിൽ മൂന്ന് കോടിയുടെ സാധങ്ങളാണ് പെൺകുട്ടിക്ക് അമ്മവീട്ടുകാർ നൽകിയത്.
फिर मायरा दहेज से अलग कैसे हुआ ? बस देने का तरीका ही अलग दिख रहा है.#Nagaur pic.twitter.com/gzVhmA9onG
— अवधेश पारीक (@Zinda_Avdhesh) March 16, 2023
Also read-രണ്ടു സ്ത്രീകൾക്ക് ഭർത്താവായി ഒരു എൻജിനീയർ; ഇരുവർക്കുമൊപ്പം കഴിയാൻ ഒരു ഒത്തുതീർപ്പ് ഫോർമുല
അനുഷ്ക എന്ന യുവതിം ഭന്‍വര്‍ലാലുമായുളള വിവാഹമാണ് ഇപ്പോൾ വൈറലായത് . അനുഷ്കയും അമ്മയുടെ പിതാവ് ഭന്‍വര്‍ലാല്‍ ഗര്‍വയും മൂന്ന് ആണ്‍മക്കളും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. വിവാഹിതരാവുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങിലായിരുന്നു ഇത്. സമ്മാനദാനത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.