• HOME
  • »
  • NEWS
  • »
  • buzz
  • »
  • Adieu KK | അവശനായ കെ.കെ.; മരണത്തിനു തൊട്ടു മുൻപുള്ള വീഡിയോ പുറത്ത്

Adieu KK | അവശനായ കെ.കെ.; മരണത്തിനു തൊട്ടു മുൻപുള്ള വീഡിയോ പുറത്ത്

ഹോട്ടൽ ലോബിയിലും ലിഫ്റ്റിനുള്ളിലും നിന്നുള്ള കെ.കെയുടെ വീഡിയോ ദൃശ്യങ്ങൾ

KK

KK

  • Share this:
    പ്രശസ്ത ഗായകൻ കെകെയുടെ (singer KK) അകാല വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച കൊൽക്കത്തയിൽ ഒരു സംഗീത പരിപാടി അവതരിപ്പിച്ചതിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് രാത്രിയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്നാണ് കെകെ വേദിയിൽ നിന്ന് മടങ്ങിയത്. ഗായകന്റെ അവസാന പരിപാടിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ലിഫ്റ്റിൽ കണ്ട കെകെയുടെ ചിത്രവും പുറത്ത് വന്നിരിക്കുകയാണ്. (ചിത്രം ചുവടെ)



    അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് എലിവേറ്റർ ക്യാമറയിൽ പതിഞ്ഞ ചിത്രമാണിത്. ഫോട്ടോയിൽ നിന്ന്, ഗായകൻ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് സുഖമില്ലെന്നും മനസിലാക്കാം. മറ്റൊരു വീഡിയോയിൽ, സ്റ്റേജിൽ നിന്ന് മടങ്ങിയ ശേഷം ഹോട്ടൽ ഇടനാഴിയിൽ നിന്നുള്ള ദൃശ്യമാണുള്ളത്.



    കെകെയുടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ടീം അദ്ദേഹത്തെ വേദിയിൽ നിന്ന് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ആരാധക വൃന്ദം ചുറ്റും കൂടിയ വീഡിയോയാണുള്ളത്. വീഡിയോയിൽ കെകെ തളർന്ന ഭാവത്തിലാണ് ഉണ്ടായിരുന്നത്. മറ്റൊരു വൈറൽ ക്ലിപ്പിൽ, ഗായകൻ ഓഡിറ്റോറിയത്തിനുള്ളിൽ ചൂട് കൂടുതലാണെന്ന് തന്റെ ടീമിനോട് പറയുന്നത് കേൾക്കാമായിരുന്നു.

    അതേസമയം, കെകെയുടെ മൃതദേഹം മുംബൈയിലെ വസതിയിൽ കൊണ്ടുവന്നു. സംസ്കാരം ജൂൺ 2 വ്യാഴാഴ്ച നടക്കും. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം രാജ്യമാകമാനം പ്രകമ്പനം സൃഷ്‌ടിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ, സൂപ്പർ താരം സൽമാൻ ഖാൻ, വിക്കി കൗശൽ, രാം ചരൺ, സോണാൽ ചൗഹാൻ, രാഹുൽ വൈദ്യ, വിശാൽ ദദ്‌ലാനി, സലിം മർച്ചന്റ്, ജുബിൻ നൗതിയാൽ, മോഹിത് ചൗഹാൻ, ഫർഹാൻ അക്തർ, ദർശൻ കുമാർ, സ്വര ഭാസ്‌കർ, അജയ് ദേവ്ഗൺ , ശ്രേയ ഘോഷാൽ, നീൽ നിതിൻ മുകേഷ്, അർമാൻ മാലിക് എന്നിവർ വരെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ട്വിറ്ററിൽ എത്തി.

    ബോളിവുഡിന് വേണ്ടി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ കെ.കെ. പാടിയിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ ബച്ച്‌ന ഏ ഹസീനോ എന്ന സിനിമയിലെ ഖുദാ ജാനേയോ ആഷിഖി 2 എന്ന ചിത്രത്തിലെ പിയ ആയേ നാ യോ ആകട്ടെ, ഗായകൻ തന്റെ എല്ലാ ഗാനങ്ങളിലൂടെയും ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. പാൽ, ട്യൂൺ മാരി എൻട്രിയാൻ, തഡപ് തഡപ്, തു ജോ മില, തു ഹി മേരി ഷാബ് ഹേ, ഗോരി ഗോരി എന്നിവയും ഗായകൻ പാടിയ മറ്റ് സൂപ്പർഹിറ്റ് ട്രാക്കുകളിൽ ചിലതാണ്.

    Summary: Video of singer KK's moments before death reached online
    Published by:user_57
    First published: