• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| ഒറ്റയടിക്ക് ഭീമൻ മുട്ട അകത്താക്കുന്ന കുഞ്ഞൻ പാമ്പ്; വൈറലായി വീഡിയോ

Viral Video| ഒറ്റയടിക്ക് ഭീമൻ മുട്ട അകത്താക്കുന്ന കുഞ്ഞൻ പാമ്പ്; വൈറലായി വീഡിയോ

മുട്ട മുഴുവൻ അകത്താക്കി വായയുടെ ഭാഗം ഒരു വലിയ പന്ത് പോലെയാണ് ഒടുവിൽ കാണുന്നത്.

screengrab

screengrab

  • Last Updated :
  • Share this:
    അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ പ്രകൃതിയെന്ന് പറയുന്നത് പുതിയൊരു കാര്യമല്ല. ചുറ്റും കണ്ണോടിച്ചാൽ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളിലും ഓരോ ഇലയനക്കങ്ങളിലും അനേകം അതിശയങ്ങളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ ഒരു കാഴ്ച്ചയാണ് ട്വിറ്ററിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

    കാണുമ്പോൾ അത്ഭുതവും അതേസമയം പരവേശവും തോന്നിയേക്കാം. എങ്കിലും നമുക്ക് ചുറ്റുമുള്ള ഓരോ ചെറിയ ജീവിയും എത്രമാത്രം ശക്തരും അതിശയിപ്പിക്കുന്നവരുമാണെന്ന് ആർക്കും തോന്നും.

    മുട്ട വിഴുങ്ങുന്ന പാമ്പിന്റെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാഴ്ച്ചയിൽ കുഞ്ഞൻ ആണെങ്കിലും തന്റെ ഇരട്ടിയിലധികം വലുപ്പമുള്ള മുട്ടയാണ് ഈ പാമ്പ് ക്ഷമയോടെ വിഴുങ്ങുന്നത്.

    Also Read- ആഡംബരം പടിക്കുപുറത്ത്; മലയാളത്തിലെ യുവതാരത്തിന്റെ യാത്രാ ചിത്രം ഇൻസ്റ്റഗ്രാമിൽ

    വീഡിയോ കണ്ടവരെല്ലാം അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും അൽപം ഭയപ്പെടുന്നതാണിതെന്ന് അഭിപ്രായമുള്ളവരും കുറവല്ല. പ്രത്യേകിച്ച് പാമ്പുകളോട് പേടിയുള്ളവർക്ക്. ഗീതാഞ്ജലി കെ ഐഎഫ്എസ് ആണ് വീഡിയോ ഷെയർ ചെയ്തത്. 1.03 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.


    മുട്ട മുഴുവൻ അകത്താക്കി വായയുടെ ഭാഗം ഒരു വലിയ പന്ത് പോലെയാണ് ഒടുവിൽ കാണുന്നത്. വായയേക്കാൾ വലിപ്പമുള്ള മുട്ട പാമ്പ് വിഴുങ്ങിയപ്പോൾ പലർക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.

    പമ്പിന്റെ ശരീരത്തിന്റെ മൂന്നിൽ ഒരു ഭാഗം തൊണ്ടയാണെന്നതാണ് വായയേക്കാൾ വലുപ്പമുള്ള ഭക്ഷണം വിഴുങ്ങാൻ പാമ്പിനെ സഹായിക്കുന്നത്. തൊണ്ടയിൽ നിന്നും നീളൻ വയറിലേക്കാണ് ശരീരം നീളുന്നത്.
    Published by:Naseeba TC
    First published: