HOME » NEWS » Buzz » VIDEO OF THE ELDERLY COUPLE ACING A GAME OF BEER PONG HAS BECOME A HIT ON INSTAGRAM MM

പേരക്കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബിയർ പോങ് കളിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ വൈറൽ

വളരെ മികച്ച രീതിയിലാണ് ഇരുവരും ബിയർ പോങ് കളിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 28, 2021, 6:28 PM IST
പേരക്കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബിയർ പോങ് കളിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ വൈറൽ
(വീഡിയോ ദൃശ്യം)
  • Share this:
പേരക്കുട്ടിയ്ക്കും അവന്റെ കൂട്ടുകാർക്കുമൊപ്പം ബിയർ പോങ് കളിക്കുന്ന വയോധിക ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ആസ്വദിച്ചു കൊണ്ട് ഈ കളിയിൽ മുഴുകുന്ന വൃദ്ധ ദമ്പതികളെയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. വളരെ മികച്ച രീതിയിലാണ് ഇരുവരും ബിയർ പോങ് കളിക്കുന്നത്. അവരുടെ പ്രകടനത്തെ ആർത്തു വിളിച്ചുകൊണ്ട് പേരക്കുട്ടിയും കൂട്ടുകാരും പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.

റോസ് സ്മിത്ത് എന്ന ആ പേരക്കുട്ടി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് റോസ് സ്മിത്ത്. "നിങ്ങളെക്കാൾ എന്തുകൊണ്ടും മികച്ച രീതിയിൽ മുത്തശ്ശനും മുത്തശ്ശിയും പാർട്ടി നടത്തുമ്പോൾ" എന്ന അടിക്കുറിപ്പോടു കൂടിയാണ് റോസ് സ്മിത്ത് ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോയുടെ തുടക്കത്തിൽ സ്മിത്തിന്റെ മുത്തശ്ശി കളിയുടെ ഭാഗമായി ഒരു ചെറിയ പന്ത് ഒരു ഗ്ലാസിൽ എറിഞ്ഞു വീഴ്ത്തുന്നത് നമുക്ക് കാണാം. തുടർന്ന് മുത്തശ്ശനും അതുപോലെ തന്നെ ഗ്ലാസിൽ പന്ത് എറിഞ്ഞു വീഴ്ത്തുന്നു. മുത്തശ്ശന്റെ ഊഴം കഴിയുന്നതോടെ അവിടെ സന്നിഹിതരായിരുന്ന എല്ലാവരും ആർത്തുല്ലസിക്കുകയും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്യുന്നത് കാണാം. വളരെയധികം ആവേശഭരിതനായ സ്മിത്ത് തന്റെ കൈയിലെ ഗ്ലാസ് താഴേക്ക് എറിയുകയും മുത്തശ്ശനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

മെയ് 25-ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനകം 1,4 ലക്ഷം ലൈക്കുകളും ആയിരത്തിലേറെ കമന്റുകളുമാണ് ലഭിച്ചത്. നിരവധി പേരാണ് മുത്തശ്ശനും മുത്തശ്ശിയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. വ്യത്യസ്തമായ കമന്റുകളാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ നിന്ന് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.








View this post on Instagram






A post shared by Ross Smith (@rosssmith)






ചിലർ മുത്തശ്ശിയുടെ അതിമനോഹരമായ വസ്ത്രത്തെ വാനോളം പുകഴ്ത്തിയപ്പോൾ മറ്റു ചിലർ ഈ കളിയുടെ ഭാഗമായുള്ള നിയമങ്ങൾ അവർ കൃത്യമായി പാലിച്ചോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ മുഴുകി. മറ്റുള്ളവരാകട്ടെ ഈ വീഡിയോ കണ്ടതിലുള്ള സന്തോഷം തങ്ങളാൽ കഴിയുന്ന വിധത്തിൽ പങ്കുവെയ്ക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ 2 ദശലക്ഷത്തിലധികം ഫോളോവർമാരുള്ള സ്മിത്ത് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിരവധി വീഡിയോകൾ മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ ആ പ്രൊഫൈലിൽ ഉണ്ട്. മിക്കവാറും വീഡിയോകളിൽ സ്മിത്തിന്റെ മുത്തശ്ശിയെയാണ് കാണാനാവുക. അവരുടെ രസകരമായ പ്രവൃത്തികളും സംസാരവും ആരെയും പൊട്ടിച്ചിരിപ്പിക്കും.

പൊതുസ്ഥലത്ത് എങ്ങനെ രഹസ്യമായി ബിയർ കുപ്പി കൊണ്ടുപോകാം എന്ന് മുത്തശ്ശി വിശദീകരിക്കുന്ന ഒരു വീഡിയോയും ഇതുപോലെ ശ്രദ്ധേയമായ ഒന്നാണ്. ഒരു പായ്ക്കറ്റ് ബ്രെഡ്ഡ് വാങ്ങി ഓരോ സ്ലൈസിലും ഒരു ഗ്ലാസിന്റെ വലിപ്പത്തിലുള്ള തുളയിട്ട ശേഷം അവ ഒന്നിനുമീതെ ഒന്നായി വെച്ച് അതിനുള്ളിൽ ബിയർ കുപ്പി ഒളിപ്പിച്ചു വെയ്ക്കുന്നതായാണ് മുത്തശ്ശി വീഡിയോയിൽ കാണിക്കുന്നത്. തുടർന്ന് ഒരു പൊതുസ്ഥലത്ത് വെച്ച് ഇത്തരത്തിൽ ഒളിപ്പിച്ചു കൊണ്ടുപോയ കുപ്പിയിൽ നിന്ന് മുത്തശ്ശി ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാം. പൊട്ടിച്ചിരിപ്പിക്കുന്ന ആ വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്.

Keywords: Instagram, Viral Video, Grandparents, Beer Pong, ഇൻസ്റ്റഗ്രാം, വൈറൽ വീഡിയോ, മുത്തശ്ശി, മുത്തശ്ശൻ, ബിയർ പോങ്
Published by: user_57
First published: May 28, 2021, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories