HOME » NEWS » Buzz » VIDEO OF TODDLER SPEAKING COMPLEX ENGLISH WORDS MM

ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണത്തിൽ ശശി തരൂരിനെ കടത്തി വെട്ടി കൊച്ചുമിടുക്കി; വൈറലായി വീഡിയോ

ഒരു കൊച്ചുകുട്ടി ദൈർഘ്യമേറിയ ഇംഗ്ലീഷ് പദങ്ങൾ അനായാസം ഉച്ചരിക്കുന്ന രസകരമായ വീഡിയോ തരംഗമാവുന്നു

News18 Malayalam | news18-malayalam
Updated: April 26, 2021, 12:16 PM IST
ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണത്തിൽ ശശി തരൂരിനെ കടത്തി വെട്ടി കൊച്ചുമിടുക്കി; വൈറലായി വീഡിയോ
ഒരു കൊച്ചുകുട്ടി ദൈർഘ്യമേറിയ ഇംഗ്ലീഷ് പദങ്ങൾ അനായാസം ഉച്ചരിക്കുന്ന രസകരമായ വീഡിയോ തരംഗമാവുന്നു
  • Share this:


കൊച്ചു കുട്ടികളുടെ വീഡിയോകൾ ഇന്റർനെറ്റിൽ വേഗത്തിൽ വൈറലാകാറുണ്ട്. അവരുടെ ആകർഷകമായ പ്രവർത്തികളിൽ പലതും കാഴ്ച്ചക്കാർക്ക് ഇഷ്ടപ്പെടാറുണ്ട്. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ 4.5 മില്യണിലധികം വ്യൂസ് നേടി വൈറലായി മാറിയിരിക്കുന്നത്.

ഒരു കൊച്ചുകുട്ടി ദൈർഘ്യമേറിയ ഇംഗ്ലീഷ് പദങ്ങൾ അനായാസം ഉച്ചരിക്കുന്ന രസകരമായ വീഡിയോയാണ് നെറ്റിസൻ‌മാരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വാക്കുകളുടെ ശരിയായ ഉച്ചാരണം പറയിപ്പിക്കാനായി ഒരു യുവതിയാണ് കൊച്ചു പെൺകുട്ടിയെ ചേ‍ർത്ത് നി‍ർത്തിയിരിക്കുന്നത്.

വീഡിയോയ്ക്ക് ആമുഖമായി സംസാരിക്കുന്നതും ഈ യുവതി തന്നെയാണ്. തുടർന്ന് വാക്കുകൾ ആദ്യം യുവതിയും പിന്നീട് കുട്ടിയും പറയുന്നത് കാണാം. ഹിപ്പോപ്പൊട്ടാമസ്, അലുമിനിയം, അബ്സൊല്യൂട്ട്ലി തുടങ്ങിയ വാക്കുകളാണ് ആദ്യം പറയുന്നത്. കുട്ടി ചില വാക്കുകൾ പറയാൻ മടി കാണിക്കുന്നതും വീഡിയോയിൽ കാണാം. ടൈറനോസോറസ് റെക്സ്, ആന്റിഡിസ്റ്റാബ്ലിഷ്‌മെൻറേറിയനിസം തുടങ്ങിയ കടുകട്ടി വാക്കുകൾ രസകരമായി പറയുന്നതാണ് വീഡിയോ കണ്ടവ‍രിൽ പല‍ർക്കും ഏറ്റവും ഇഷ്ടമായത്.

വീഡിയോയുടെ അവസാന ഭാഗത്ത് കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ച്യുവാന്റെ പേര് ആവർത്തിക്കാൻ യുവതി ആവശ്യപ്പെടുമ്പോഴും ‌‌പെൺകുട്ടി വളരെ വിവേകപൂർവ്വം പ്രതികരിക്കുന്നതും കാണം. 'ഈ വാക്ക് എങ്ങനെ പറയണമെന്ന് എനിക്കറിയാം, പക്ഷെ ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നില്ല,'എന്നാണ് കൊച്ചുമിടുക്കി പറയുന്നത്. ഇത് നെറ്റിസൻ‌മാരെ കൂടുതൽ ചിരിപ്പിച്ചു.ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട വീഡിയോ 4.5 ദശലക്ഷത്തിലധികം വ്യൂകളും 333K ലൈക്കുകളും നേടിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ട്വിറ്ററിൽ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയെ പരിചയപ്പെടുത്തിയതിന് ചിലർ യുവതിയെ അഭിനന്ദിച്ചു.

കോൺഗ്രസ് എം.പി. ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രസംഗവും കടുകട്ടി വാക്കുകളുടെ പ്രയോഗവും വളരെ പ്രശസ്തമാണ്. ഒരിക്കലും ജീവിതത്തിൽ കേട്ടിട്ടില്ലാത്ത വാക്കുകൾ പോലും തരൂരിന്റെ ട്വീറ്റിലൂടെയാണ് ആളുകൾ പഠിക്കുന്നത്. എന്നാൽ ഒരു പത്താം ക്ലാസുകാരിയുടെ മുന്നിൽ തരൂർ തോറ്റുപോയ കാഴ്ച കഴിഞ്ഞ വ‍ർഷം വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. ഒരു എഫ്എം റേഡിയോയിലെ പരിപാടിലാണ് സംഭവം. റേഡിയോ ജോക്കിയായ റാഫി അവതരിപ്പിച്ച ഷോയിൽ തിരുവനന്തപുരം എംപി ശശി തരൂർ അതിഥിയായിരുന്നു. ഇടുക്കി സ്വദേശിനിയായ ദിയ എന്ന വിദ്യാർത്ഥിയും ഷോയിൽ പങ്കെടുത്തു.

ഷോയ്ക്കിടെ ദിയ പറഞ്ഞ ഒരു ഇംഗ്ലീഷ് വാക്ക് മനസിലാകാതെ വന്ന തരൂർ ഒടുവിൽ തോൽവി സമ്മതിച്ചു. അതേസമയം പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ വാക്ക് അനായാസമായി വീണ്ടും ഉച്ചരിച്ചു. ദിയ വാക്ക് ഉച്ചരിച്ചത് കേട്ട തരൂർ ഉടൻ തന്നെ അമ്പരന്ന് എന്താണ് ഈ വാക്കിന് അർഥം എന്ന് ചോദിക്കുകയും ചെയ്തിരുന്നു. “വാക്ക് ഓർമ്മിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. എല്ലാവർക്കും ഇത് ചെയ്യാൻ കഴിയില്ല. അവർക്ക് മെമ്മറി പവർ ഉണ്ട്. അവൾക്ക് ഏകാഗ്രതയുണ്ട്. നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള നീണ്ട വാക്കുകൾ പഠിക്കുക,” എന്ന ഉപദേശവും തരൂർ അന്ന് ദിയക്ക് നൽകിയിരുന്നു.

Keywords: Kid, Pronunciation, Viral video, കുട്ടി, ഉച്ചാരണം, വൈറൽ വീഡിയോ

Published by: user_57
First published: April 26, 2021, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories