• HOME
  • »
  • NEWS
  • »
  • buzz
  • »
  • മരക്കൊമ്പിൽ പുള്ളിപ്പുലികളുടെ ഇണചേരൽ; വീഡിയോ വൈറൽ

മരക്കൊമ്പിൽ പുള്ളിപ്പുലികളുടെ ഇണചേരൽ; വീഡിയോ വൈറൽ

Video of two leopards mating on a tree trunk goes viral | വന്യജീവി ഫോട്ടോഗ്രാഫർ പകർത്തിയ വീഡിയോയാണിത്

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    സാധാരണ ഗതിയിൽ വന്യജീവികളുടെ ജീവിതം പ്രക്ഷേപണം ചെയ്യുന്ന ചാനലുകളിലോ മറ്റോ മാത്രം കാണാൻ സാധിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ തരംഗമാവുന്നു. മരത്തിന്റെ കൊമ്പിൽ ഇണചേരുന്ന പുള്ളിപ്പുലികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

    എം.പി. ടൈഗർ ഫൗണ്ടേഷന്റെ ഫേസ്ബുക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വന്യജീവി ഫോട്ടോഗ്രാഫറായ രവി പഥക് ആണ് ഈ നിമിഷം ക്യാമറയിൽ പതിപ്പിച്ചത്. 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പേജിൽ ഉള്ളത്.

    പുലികളുടെ ലോകത്തെ നിമിഷങ്ങൾ കാണുകയോ അത് ക്യാമറയിൽ പകർത്തുകയോ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് വീഡിയോയുടെ ക്യാപ്‌ഷനിൽ പറയുന്നു. ബാന്ധവ്ഗർ ടൈഗർ റിസർവിലാണ് ഈ അപൂർവ കാഴ്ച.

    അവയുടെ സ്വകാര്യതയെ തകർക്കാതെ ദൂരെ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. (വീഡിയോ ചുവടെ)





    41K റിയാക്ഷൻ ഇതിനോടകം വീഡിയോ നേടിക്കഴിഞ്ഞു. മൂവായിരത്തോളം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഈ സാഹസിക വീഡിയോ പകർത്തിയ വീഡിയോഗ്രാഫർക്കുള്ള അഭിനന്ദനവും കമന്റു സെക്ഷനിൽ കാണാം.

    മധ്യപ്രദേശിൽ പുലികൾക്ക് മാത്രമായുള്ള വന്യജീവി സങ്കേതമാണ് ബാന്ധവ്ഗർ ടൈഗർ റിസർവ്. നവംബർ 30നാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
    Published by:user_57
    First published: