നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഇണചേരൽ കാലം; പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ

  Viral Video | ഇണചേരൽ കാലം; പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ

  വീഡിയോയ്ക്ക് താഴെ നിരവധി സംശയങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്. ഇത് പോരല്ല ഇണ ചേരൽ തന്നെയല്ലേ എന്നാണ് ചിലരുടെ സംശയം. അപൂർവ കാഴ്ച കണ്ടതിന്‍റെ സന്തോഷവും ചിലർ മറച്ചു വയ്ക്കുന്നില്ല.

  Video grab of two snakes locked in fierce fight.

  Video grab of two snakes locked in fierce fight.

  • Share this:
   രണ്ട് കൂറ്റൻ പാമ്പുകൾ തമ്മിലുള്ള പോരാണ് ഇപ്പോൾ വൈറാലാകുന്നത്. ഒരു വൈൽഡ് ലൈഫ് സാങ്ച്വറി പുറത്തുവിട്ട അൽപം ഭീതിയുണർത്തുന്ന ഈ ദൃശ്യങ്ങൾ നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ പ്രമുഖ വൈൾഡ് ലൈഫ് കണ്‍സർവൻസിയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പാമ്പുകൾ തമ്മിലുള്ള പോരിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

   Also Read-അണലി മുതൽ പെരുമ്പാമ്പ് വരെ അന്തേവാസികൾ; പാമ്പുകൾക്ക് അഭയകേന്ദ്രമൊരുക്കി ബുദ്ധ സന്യാസി

   'മുൾഗ' എന്ന ഇനത്തിൽപ്പെട്ട വിഷപ്പാമ്പുകളാണ് ദൃശ്യങ്ങളിൽ എന്നാണ് വീഡിയോയില്‍ പറയുന്നത്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പിനങ്ങളിലൊന്നാണ് മുൾഗ. ഇണചേരൽ കാലം ആയതിനാൽ പെൺപാമ്പിന് മേലുള്ള ആധിപത്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടമാണി നടക്കുന്നതെന്നാണ് വിശദീകരണം. ദൃശ്യങ്ങൾ പകർത്തുമ്പോൾ തന്നെ പോര് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറോളമായി എന്നും കുറിപ്പിൽ പറയുന്നു.   'വസന്തകാലത്തിന്‍റെ തുടക്കത്തിലാണ് ഇവയുടെ ഇണചേരൽ കാലം. ആ കാലഘട്ടത്തിലാണ് പെണ്‍പാമ്പുകളുമായി ഇണചേരാനുള്ള അവകാശത്തിനായി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി ആൺ പാമ്പുകൾ പരസ്പരം മത്സരിക്കുന്നത്'. എക്കോളജിസ്റ്റായി റ്റാലി മൊയിൽ പറയുന്നു.

   Also read-Viral Video | 'ഭക്ഷ്യശൃംഖലയില്‍ എല്ലാം സാധ്യം'; പാമ്പ് തവളയെ മാത്രമല്ല, തവള പാമ്പിനെയും വിഴുങ്ങും

   മുൾഗ പാമ്പുകളെ ഈ മേഖലയിൽ സ്ഥിരമായി കാണാറുണ്ടെങ്കിലും അവയുടെ ഇത്തരമൊരു രീതി അപൂർവ്വ കാഴ്ചയാണെന്നും ഇവർ പറയുന്നു. ഉയർത്തിപ്പിടിച്ച തല ഉപയോഗിച്ച് അടുത്ത പാമ്പിനെ താഴ്ത്താൻ ശ്രമിച്ചാണ് ഇവരുടെ പോര്. കൺസർവൻസി പുറത്തുവിട്ട വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

   വീഡിയോയ്ക്ക് താഴെ നിരവധി സംശയങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്. ഇത് പോരല്ല ഇണ ചേരൽ തന്നെയല്ലേ എന്നാണ് ചിലരുടെ സംശയം. അപൂർവ കാഴ്ച കണ്ടതിന്‍റെ സന്തോഷവും ചിലർ മറച്ചു വയ്ക്കുന്നില്ല.
   Published by:Asha Sulfiker
   First published:
   )}