• HOME
 • »
 • NEWS
 • »
 • buzz
 • »
 • ആദ്യം കളിച്ചു, പിന്നെ പിടിച്ചു, വണ്ടിനെ കുടുക്കി വീനസ് ഫ്ലൈ ട്രാപ്പ്; രസകരമായ വീഡിയോ കാണാം

ആദ്യം കളിച്ചു, പിന്നെ പിടിച്ചു, വണ്ടിനെ കുടുക്കി വീനസ് ഫ്ലൈ ട്രാപ്പ്; രസകരമായ വീഡിയോ കാണാം

ഈ സസ്യത്തിന് ഇര പിടിക്കുന്നതിനായി, കെണിയുടെ വക്കിലുള്ള സ്‌പൈക്കുകൾ സഹായിക്കുന്നു. ചെടിയുടെ ഇലകളുടെ അകത്ത് അകപ്പെട്ടാൽ രക്ഷപ്പെടാൻ പാടാണ്.

flytrap

flytrap

 • Last Updated :
 • Share this:
  വീനസ് ഫ്ലൈ ട്രാപ്പിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഡ്രോസെറേസി കുടുംബത്തിൽപ്പെടുന്ന ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇവ മാംസഭുക്കുകളാണ് എന്നതാണ്. മാംസഭുക്കുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് കടുവ, സിംഹം തുടങ്ങിയ മൃഗങ്ങളെയൊക്കെയാണ് ഓർമ്മ വരുന്നത് അല്ലേ. ചെറിയ പ്രാണികൾ, ഉറുമ്പുകൾ തുടങ്ങിയ കുഞ്ഞൻ ജീവികളെ നിമിഷ നേരം കൊണ്ട് ഇത് അകത്താക്കും. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? നിങ്ങളുടെ വീടുകളിൽ ചെറു പ്രാണികളുടെ ശല്യം ഉണ്ടെങ്കിൽ അവയെ നശിപ്പിക്കാൻ ഈ ചെടി വളരെയധികം സഹായിക്കും.

  ഇപ്പോൾ ഇന്റർനെറ്റിൽ വീനസ് ഫ്ലൈ ട്രാപ്പിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇവ ഇരയെ കുടുക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. എക്‌സ്‌ട്രീം റൈഡർ എന്ന യൂസർ ആണ് ഈ വീഡിയോ സബ്റെഡിറ്റിൽ പങ്കിട്ടത്. വീനസ് ഫ്ലൈ ട്രാപ്പ് എങ്ങനെയാണ് ഒരു വണ്ടിനെ പിടിക്കുന്നത് എന്ന് ഈ വീഡിയോയിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയും.

  കോവിഡ് കേസുകൾ ഉയരുന്നത് ഐപിഎല്ലിനെ ബാധിക്കുമോ? ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ

  ഈ സസ്യത്തിൽ ഒരു വണ്ട് വന്ന് ഇരിക്കുന്നതും അത് ആ സസ്യത്തിന് ചിറ്റും പറന്ന് നടക്കുന്നതും പിന്നീട് സസ്യം ആ വണ്ടിനെ പിടിക്കുന്നതുമാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. ഈ ചെടിക്ക് തന്റെ ജീവനെടുക്കാൻ പാകത്തിന് ശേഷി ഉണ്ടെന്ന് ഈ വണ്ട് മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്നെ ആദ്യം ഒരു ഇലയിൽ വണ്ട് അകപ്പെട്ടെങ്കിലും അതിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മറ്റ് ഇലയിലേക്ക് കടക്കുകയാണ്. അതിൽ വണ്ട് അകപ്പെടുകയും ചെയ്യുന്നതായി കാണാം.

  ജാനകിക്കും നവീനും ഐക്യദാർഢ്യം; 'റാസ്പുടിന്' ചുവട് വെക്കാൻ ആഹ്വാനവുമായി SFI കുസാറ്റ്; ഒന്നാം സമ്മാനം 1500 രൂപ

  ഈ സസ്യത്തിന്റെ ഇലകളുടെ അരികിൽ പിങ്ക് കലർന്ന റോസ് നിറവും ഒപ്പം പ്രാണികളെ ആകർഷിക്കാനുള്ള പൂന്തേനും ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. പോഷകങ്ങൾ അധികം ഇല്ലാത്ത സ്ഥലങ്ങളിൽ വളരുന്നതു കൊണ്ട് തന്നെ ആഹാരത്തിനായി ഇവയ്‌ക്ക് ചെറിയ പ്രാണികളും ജീവികളും മാത്രം മതി. പല വലുപ്പത്തിലും ആകൃതിയിലുമായി 200 വ്യത്യസ്‌ത ഇനങ്ങങ്ങളിൽ ഈ ചെടികൾ ഉണ്ട്. ഇവയെല്ലാം ഇര പിടിക്കുന്നതും വ്യത്യസ്‌ത രീതിയിൽ ആണ്. ഇവ അൽപ്പം അസിഡിറ്റിയുള്ള മണ്ണിലാണ് വളരുന്നത്. മണ്ണിൽ ഈർപ്പം നില നിൽക്കുന്നതിനായി പീറ്റ് മോസും അല്‍പം മണലും ചേര്‍ന്ന മിശ്രിതത്തിലാണ് ചെടി നടുന്നത്.

  'സാമൂഹിക അകലം പാലിച്ചേ മതിയാകൂ'; വൈറൽ ചിത്രം ട്വീറ്റ് ചെയ്ത് ആനന്ദ് മഹിന്ദ്ര

  ഈ സസ്യത്തിന് ഇര പിടിക്കുന്നതിനായി, കെണിയുടെ വക്കിലുള്ള സ്‌പൈക്കുകൾ സഹായിക്കുന്നു. ചെടിയുടെ ഇലകളുടെ അകത്ത് അകപ്പെട്ടാൽ രക്ഷപ്പെടാൻ പാടാണ്. ഇലയ്‌ക്കകത്തുള്ള ഒരു തരം പദാർത്ഥം ഇരയെ അകത്ത് തന്നെ പിടിച്ച് നിർത്തുന്നു. ഒരു മണിക്കൂറിന് ശേഷം, ചെടിയിൽ നിന്ന് ഉത്ഭവിക്കുന്ന പശ പോലെയുള്ള ദ്രാവകം കൊണ്ട് പൂർന്നമായും അടയുകയും ദഹനവ്യവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. വിചിത്രമായ ഈ വീഡിയോയ്‌ക്ക് നിരവധി കമന്റുകൾ ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്.
  Published by:Joys Joy
  First published: