HOME » NEWS » Buzz » VIDEO OF ZOO KEEPER BITTEN BY SNAKE WHILE REMOVING SNAKE EGGS FOR HATCHING GOES VIRAL GH

പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയിക്കാനായി എടുത്തു മാറ്റുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് മൃഗശാലാ സൂക്ഷിപ്പുകാരൻ; വീഡിയോ വൈറൽ

ജോലിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പെരുമ്പാമ്പിന്റെ കടിയേൽക്കേണ്ടി വന്നത്.

News18 Malayalam | news18-malayalam
Updated: June 24, 2021, 8:17 PM IST
പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയിക്കാനായി എടുത്തു മാറ്റുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് മൃഗശാലാ സൂക്ഷിപ്പുകാരൻ; വീഡിയോ വൈറൽ
ജോലിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പെരുമ്പാമ്പിന്റെ കടിയേൽക്കേണ്ടി വന്നത്.
  • Share this:
എല്ലാ സമയത്തും വന്യമൃഗങ്ങളെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനാൽ മൃഗശാലാ സൂക്ഷിപ്പുകാർക്ക് തങ്ങളുടെ ജോലി അത്ര നിസാരമല്ല. തൊഴിലിന്റെ ഭാഗമായി ചില അപായ സന്ദർഭങ്ങളെയും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കാലിഫോർണിയയിലെ റെപ്റ്റൈൽ മൃഗശാലയിലെ മൃഗശാലാ സൂക്ഷിപ്പുകാരന് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്. ജേ ബ്രൂവർ എന്ന ആ തൊഴിലാളിക്ക് ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ പെരുമ്പാമ്പിന്റെ കടിയാണ് ഏൽക്കേണ്ടി വന്നത്. നിറങ്ങളുടെയും പാറ്റേണുകളുടെയും വൈവിധ്യത്തിന്റെ പേരിൽ ശ്രദ്ധേയമായ ഇഴ ജന്തുക്കളെയാണ് ജേ തന്റെ ജോലിയുടെ ഭാഗമായി വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത്. ജോലിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പെരുമ്പാമ്പിന്റെ കടിയേൽക്കേണ്ടി വന്നത്.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവച്ചത്. കറുപ്പും മഞ്ഞയും വരകളും വെള്ള കുത്തുകളുമുള്ള ഒരു പെരുമ്പാമ്പിന്റെ സമീപത്തേക്ക് വരുന്ന ജേയെ ആ വീഡിയോയിൽ നമുക്ക് കാണാം. ആ പാമ്പ് തന്റെ മുട്ടകൾക്ക് അടയിരിക്കുകയായിരുന്നു. ഏത് നിമിഷവും വിരിയാവുന്ന ആ മുട്ടകളുടെ അടുത്തേക്ക് ഒരു ലോഹ വടിയുമായാണ് ജേ എത്തുന്നത്. പുതിയ പാമ്പിൻ കുഞ്ഞുങ്ങളെ വരവേൽക്കാനായി സൂക്ഷിപ്പുകാരന് മുട്ടകൾ ശേഖരിച്ച് മാറ്റി വെയ്‌ക്കേണ്ടതുണ്ടായിരുന്നു. തന്റെ മുട്ടകൾ എടുക്കാനായി വരുന്ന ജേയെ കാണുമ്പോൾ പെരുമ്പാമ്പിന്റെ മനസിലൂടെ കടന്നു പോകുന്ന ചിന്ത എന്തായിരിക്കുമെന്ന് ഊഹിച്ച് ജേ വീഡിയോയിൽ പറയുന്നത് കാണാം. "ഒടുവിൽ ഞാൻ കുറച്ച് മുട്ടയിട്ടപ്പോൾ നിങ്ങളത് എടുത്തു കൊണ്ടുപോകാൻ വരികയാണോ"എന്നാവും ആ അമ്മ പെരുമ്പാമ്പ് ചിന്തിക്കുന്നത് എന്ന് ജേ തമാശരൂപേണ വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് പെരുമ്പാമ്പിനോടുള്ള മറുപടിയെന്നോണം, "അതെ. ആ മുട്ടകൾ വിരിയാറായി. ഞാൻ എടുത്തുകൊണ്ടുപോയില്ലെങ്കിൽ അവ വിരിയില്ല" എന്നും ജേ പറയുന്നു.




മുട്ടകൾക്ക് ചുറ്റുമായി ശരീരം വളച്ചാണ് പാമ്പിന്റെ കിടപ്പ്. മുട്ടകളുടെ ഭാഗത്ത് നിന്ന് പെരുമ്പാമ്പ് തലയൊന്ന് മാറ്റുമ്പോഴേക്കും ജേ മുട്ടകൾ കൈകൊണ്ട് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, ആ വലിയ മുട്ടകൾ എടുത്തു മാറ്റാൻ ജേയ്ക്ക് രണ്ടു കൈകളും ഉപയോഗിക്കേണ്ടി വരുന്നത് വീഡിയോയിൽ കാണാം. രണ്ടു കൈകൊണ്ടും മുട്ടകൾ ശേഖരിക്കാനായി ആ ഇരുമ്പ് വടി മാറ്റിവെയ്ക്കുന്നതിനിടെ അതിവേഗത്തിൽ പാമ്പ് ജേയുടെ കവിളിൽ കടിക്കുകയാണ്. കടിയേറ്റതോടെ 'കൃത്യം മുഖത്താണല്ലോ കടിച്ചത്' എന്ന് പറഞ്ഞുകൊണ്ട് ജേ ആർത്തു വിളിക്കുന്നതും കാണാം. ഇതേ ദൃശ്യം തന്നെയായിരിക്കും വീഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുക എന്ന് താൻ കരുതിയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. പെരുമ്പാമ്പ് വിഷമില്ലാത്ത പാമ്പായതിനാൽ ജേ രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്.

സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ശേഷം ഈ വീഡിയോയ്ക്ക് ഇതിനകം 1,34,106 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
Published by: Sarath Mohanan
First published: June 24, 2021, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories