• HOME
  • »
  • NEWS
  • »
  • buzz
  • »
  • തൂണും ചാരി നിന്നവൻ ഫോണും കൊണ്ട് പോയി; ഓടുന്ന ട്രെയിനിൽ നിന്നും ഫോൺ മോഷ്‌ടിച്ച സംഭവത്തിന്റെ വീഡിയോ വൈറൽ

തൂണും ചാരി നിന്നവൻ ഫോണും കൊണ്ട് പോയി; ഓടുന്ന ട്രെയിനിൽ നിന്നും ഫോൺ മോഷ്‌ടിച്ച സംഭവത്തിന്റെ വീഡിയോ വൈറൽ

പാലത്തിലെ തൂണിൽ നിന്നുകൊണ്ട് ഓടുന്ന ട്രെയിനിലെ യാത്രക്കാരനിൽ നിന്നും ഫോൺ തട്ടിപ്പറിക്കുന്ന മോഷ്‌ടാവിന്റെ വീഡിയോ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ബീഹാറിലെ കതിഹാർ - ബറൗണി റെയിൽ പാത ഇപ്പോഴും റെയിൽവേ പോലീസുകാർക്ക് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. അതിനു  സാക്ഷ്യമെന്നോണം, ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓടുന്ന ട്രെയിനിൽ നിന്ന് ഒരാൾ ഫോൺ മോഷ്ടിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. വൈറലായ വീഡിയോയിൽ, പാലം കടക്കുമ്പോൾ ഒരാൾ ട്രെയിനിന്റെ അരികിൽ ഇരിക്കുകയും കണ്ണിമ ചിമ്മുന്നതിന് മുമ്പ് അയാളുടെ ഫോൺ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ച കാണാവുന്നതാണ്.

    വീഡിയോ നിർത്തി നിർത്തി കണ്ടപ്പോൾ, തീവണ്ടിയുടെ വാതിലിനു സമീപം ഇരിക്കുന്ന യാത്രക്കാരിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ മാത്രം ഒരാൾ പാലത്തിന്റെ സ്റ്റീൽ തൂണിൽ തൂങ്ങിക്കിടക്കുന്നത് കാണാനാകും. ഇത്തരമൊരു കുറ്റകൃത്യം ഇതാദ്യമല്ല. റെയിൽവേ ഉദ്യോഗസ്ഥർ അവരെ വിളിക്കുന്നത് 'ജാപ്താ ഗ്യാങ്' എന്നാണ്.

    കതിഹാർ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ രാംപാറ സ്വദേശിയാണ് മുഹമ്മദ് സമീർ. ജൂൺ നാലിന് പട്‌നയിൽ നിന്ന് കതിഹാറിലേക്ക് ഇന്റർസിറ്റി എക്‌സ്പ്രസിൽ മടങ്ങുമ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പരാതി നൽകിയിരുന്നു. വീഡിയോ ചുവടെ കാണാം:



    സംഭവത്തെക്കുറിച്ച് സംസാരിച്ച കതിഹാർ റെയിൽവേ എസ്പി ഡോ. സഞ്ജയ് ഭാരതി ഇങ്ങനെ പറഞ്ഞു: 'ആ പ്രദേശത്ത് ഇതിനകം തന്നെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആരെങ്കിലും സംസാരിച്ചാൽ വടികൊണ്ട് അടിക്കുകയും മൊബൈൽ താഴെയിടുകയും പിന്നീട് അത് എടുക്കുകയും ചെയ്യുമെന്നതാണ് അവരുടെ പ്രവർത്തനരീതി. ഇത്തരം കേസുകളിൽ നിരവധി പേർ ജയിലിൽ പോയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ കണ്ടെത്തി നടപടിയെടുക്കും. എന്തുവിലകൊടുത്തും മോഷണം തടയാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ പ്രയത്‌നത്തിന് ഫലമുണ്ടായി എന്ന് മനസ്സിലാകൂ.'

    Summary: A video gone viral on the internet shows a man stealing mobile phone from a moving train. He can be seen hanging from an extension of a bridge and catch hold of a traveller's mobile phone as soon as it pass through the bridge
    Published by:user_57
    First published: