• HOME
  • »
  • NEWS
  • »
  • buzz
  • »
  • Hrithik Roshan | കഷണ്ടി മറച്ചുപിടിക്കാതെ നടൻ ഋതിക് റോഷൻ; വീഡിയോ ശ്രദ്ധനേടുന്നു

Hrithik Roshan | കഷണ്ടി മറച്ചുപിടിക്കാതെ നടൻ ഋതിക് റോഷൻ; വീഡിയോ ശ്രദ്ധനേടുന്നു

വിവാഹസ്വീകരണ ചടങ്ങിലാണ് ഋതിക് ഈ രൂപത്തിൽ പങ്കെടുത്തത്. വീഡിയോ പുറത്ത്

ഋതിക് റോഷൻ

ഋതിക് റോഷൻ

  • Share this:
    ബോളിവുഡിലെ (Bollywood) പകരം വയ്ക്കാനില്ലാത്ത സുന്ദരന്മാരിൽ ഒരാളാണ് നടൻ ഋതിക് റോഷൻ (Hrithik Roshan). തന്റെ അഭിനയ, നൃത്ത ശൈലികളിലൂടെയും ആകർഷകമായ വ്യക്തിത്വത്തിലൂടെയും ഋതിക് ആരാധകരുടെ മനം കവർന്ന് വർഷങ്ങളായി സിനിമാ ലോകത്തെ അജയ്യനായ താരമായി തുടരുകയാണ്.

    2022ലും ഏറ്റവും സുന്ദരന്മാരായ പുരുഷനാരുടെ പട്ടികയിൽ ഋതിക് ഇടം നേടി എന്നത് നിസ്സാര കാര്യമല്ല. ഇപ്പോഴും ഋതിക്കിന്റെ ഒരു സിനിമയ്ക്കായി ആരാധകർ കാത്തിരിപ്പിലാണ്. പ്രായമേറും തോറും പ്രായത്തെ വെല്ലുവിളിക്കുന്ന ലുക്കുള്ള ഋതിക് തന്റെ കഷണ്ടി മറച്ചുപിടിക്കാതെ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

    തന്റെ മേക്കപ്പ് മാന്റെ വിവാഹസ്വീകരണ ചടങ്ങിലാണ് ഋതിക് പങ്കെടുത്തത്. പിതാവ് രാകേഷ് റോഷനും നല്ല കഷണ്ടിയുള്ള വ്യക്തിയാണ്. അച്ഛന്റെ പാത പിന്തുടരുകയാണോ ഋതിക് എന്ന് പോസ്റ്റിനു കമന്റ് ചെയ്ത പലരും ചോദിക്കുന്നുണ്ട്. ഒപ്പം തന്റെ കാമുകി സബ ആസാദുമുണ്ട്. വൈറൽ വീഡിയോ ചുവടെ കാണാം.








    View this post on Instagram






    A post shared by Voompla (@voompla)






    എന്നാലിത് കഷണ്ടിയല്ല എന്നും പത്തു വർഷം മുൻപ് ഉണ്ടായ തലച്ചോറിലെ ശസ്ത്രക്രിയയുടെ ബാക്കിയാണെന്നും ചിലർ പങ്കുവച്ചു. പലരും വിഗ്ഗും ട്രാൻസ്‌പ്ലാന്റ് തലമുടിയുമായി നടക്കുന്നതിലും നല്ലത് ഇതാണെന്നു മറ്റുചിലർ അഭിപ്രായപ്പെട്ടു.

    ഋതിക്കിന്റെ കഷണ്ടി എടുത്തുകാട്ടാൻ ക്യാമറ ശ്രമിച്ചതിന്റെ ഫലമാണ് ഇത് എന്നായിരുന്നു മറ്റു ചിലർക്ക് പറയാനുണ്ടായിരുന്നത്.

    അടുത്തിടെ സെയ്ഫ് അലി ഖാൻ ചിത്രം 'വിക്രം വേദയിലാണ്' ഋതിക് റോഷന്റെ ഏറ്റവും അടുത്തായി കണ്ടത്. ഇനി ദീപിക പദുകോൺ ചിത്രം ഫൈറ്ററിൽ ഋതിക്കിനെ കാണാം. 'വാർ' സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിൽ ആദ്യമായി മുഴുനീള ഏരിയൽ ആക്ഷൻ ചിത്രീകരിക്കുന്ന സിനിമയാകും എന്നാണ് പ്രതീക്ഷ.

    Summary: Actor Hrithik Roshan is known to have won masses with his killer looks and absolute wow dance movies. The actor is now grabbing eyeballs for a reason other than this. He has appeared for a public function without hiding a bald patch behind his head. Many have commented to this video posted on Instagram and lauded the actor for not hiding what stays with him. Hrithik was accompanied by his girlfriend Saba Azad and was captured by a videographer on the occasion
    Published by:user_57
    First published: