നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സിപ്പ് പോയോ? വിഷമിക്കേണ്ട; ഒരു മിനിറ്റിനുള്ളിൽ ശരിയാക്കാം; വീഡിയോ കാണാം

  സിപ്പ് പോയോ? വിഷമിക്കേണ്ട; ഒരു മിനിറ്റിനുള്ളിൽ ശരിയാക്കാം; വീഡിയോ കാണാം

  ഒരു മിനിറ്റ് കൊണ്ട് പൊട്ടിയ സിപ്പ് നേരെയാക്കുന്ന വിദ്യ. വീഡിയോ വൈറൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പെട്ടെന്ന് എങ്ങോട്ടെങ്കിലും ഇറങ്ങാൻ നേരം നിങ്ങളുടെ ഷൂവിലെയോ, പേഴ്‌സിലെയോ വസ്ത്രത്തിലെയോ സിപ്പ് പൊട്ടിയാൽ എന്താവും സംഭവിക്കുക? എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാകുന്നവരാകും നമ്മളിൽ ഏറിയപങ്കും, അല്ലേ? വെറും ഒരു മിനിറ്റിൽ സംഭവം ശരിയാക്കി മുന്നോട്ടു പോയാലോ?

   കേടു വന്ന ഷൂ സിപ്പ് 60 സെക്കന്റിനുള്ളിൽ ശരിയാക്കാനുള്ള മാന്ത്രിക വിദ്യയുമായി വന്നിരിക്കുകയാണ് ഒരു ടിക്ടോക്കർ. ടിക്ടോക്കിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ നമ്മുടെ, ഷൂ, ബാഗ്, വസ്ത്രങ്ങളിലെയൊക്കെ സിപ്പുകൾ എളുപ്പത്തിൽ എങ്ങനെ ശരിയാക്കാം എന്നു കാണിച്ചു തരുന്നു. സിപ്പ് പ്രവർത്തിക്കുന്ന സംവിധാനവും അത് എന്തു കൊണ്ട് കേടായി എന്ന കാരണം കൂടി വിശദീകരിക്കുന്നുണ്ട് അദ്ദേഹം.

   കേടായ സിപ്പ് നന്നാക്കാൻ ആകെ വേണ്ടത് നമ്മുടെ വീടുകളിൽ കാണുന്ന ചുറ്റികയും പ്ലയറും മാത്രം. ഇയാളുടെ അഭിപ്രായ പ്രകാരം ഒരു സിപ്പ് ദീർഘ കാലം ഉപയോഗിച്ചാൽ സ്വാഭാവികമായും അതിന്റെ പ്ലെയ്റ്റ് പുറത്തേക്ക് തുറന്നു പോകും. ഇതു കാരണം സിപ്പിന്റെ പല്ലുകൾ കൂടിച്ചേരാതെ വരികയും ഇരുവശങ്ങളും തുറന്നു തന്നെ ഇരിക്കുയും ചെയ്യും. ഇതാണ് സിപ്പ് കേടു വരാനുള്ള കാരണം.   പ്ലെയർ കൊണ്ട് സിബ്ബ് ഇറുക്കി പിടിച്ച് ചുറ്റിക കൊണ്ട് പ്ലെയിറ്റിൽ മൃദുവായി അടിച്ചാൽ രണ്ട് വശങ്ങളും കൂടിച്ചേർന്ന് അത് പഴയ രീതിയിലേത് പോലെ പ്രവർത്തനക്ഷമമാവും. ഇത് ഒരു വീഡിയോയിലൂടെ കൃത്യമായി കാണിച്ചിരിക്കുകയാണ് ഇദ്ദേഹം.

   ഒറിജിനൽ കോബ്ലേസ് എന്ന അക്കൗണ്ട് ടിക്ടോകിൽ ഷെയർ ചെയ്ത ഈ വീഡിയോ 2,90,000 ലധികം പേർ കണ്ടു കഴിഞ്ഞു. അധികമാളുകൾക്കും ഈ വിദ്യ ഇഷ്ടമായെന്ന് പറയുന്നു. ഈ ട്രിക്ക് തന്റെ കോട്ടിൽ പരീക്ഷിച്ചപ്പോൾ നൂറു ശതമാനവും വിജയകരമായെന്നും ഒരാൾ കമന്റ് ചെയ്തു. നിരവധി പേരാണ് ഇത്തരം കമന്റുകളുമായി രംഗത്തെത്തിയത്.

   ടിക്ടോകിൽ ഇതുപോലെ നിരവധി വിദ്യകൾ പങ്കുവെക്കപ്പെടാറുണ്ട്. ഈയടുത്തായി മുപ്പത് സെക്കന്റുകൾ കൊണ്ട് ഒരു ചുവർ പെയ്ന്റ് ചെയ്യുന്ന വീഡിയോ ഒരു ഉപഭോക്താവ് പോസ്റ്റ് ചെയ്തിരുന്നു. @angela_j_official എന്ന ടിക്ടോക് യൂസറാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു ഭിത്തി മുഴുവനായും പെയ്ന്റടിക്കുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഇതെങ്ങനെ സാധിക്കുന്നു?’ എന്ന് തലക്കെട്ടോടെയാണ് ഈ പോസ്റ്റ്. മഞ്ഞ നിറത്തിലുള്ള ഒരു ഭിത്തി ഇയാൾ വെള്ളം നിറമാക്കി മാറ്റി.

   കോവിഡ് വ്യാപനവും, ലോക്ഡൗണുമൊക്കെ ഉണ്ടായത് കാരണം നിരവധി ആളുകൾ ഒരുപാട് സമയം വീട്ടിനകത്ത് ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ നിത്യ ജീവിതത്തിൽ വളരെയധികം ഉപകാര പ്രദമാവുന്ന ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ട്. കുക്കറി ഷോ മുതൽ, ട്യൂഷൻ ക്ലാസുകൾ വരെ ഇതിൽ പെടും. എന്നാൽ, പലപ്പോഴും വീഡിയോകളിൽ കാണുന്ന അത്ര എളുപ്പമല്ല ഇത്തരം വിദ്യകൾ യഥാർത്ഥത്തിൽ പരീക്ഷിക്കുമ്പോൾ.
   Published by:user_57
   First published:
   )}