• HOME
  • »
  • NEWS
  • »
  • buzz
  • »
  • Weird | ആളില്ലാതെ അനങ്ങുന്ന സൈക്കിൾ റിക്ഷ; പ്രേതബാധ കേറിയോ എന്ന് നെറ്റിസൺസ്

Weird | ആളില്ലാതെ അനങ്ങുന്ന സൈക്കിൾ റിക്ഷ; പ്രേതബാധ കേറിയോ എന്ന് നെറ്റിസൺസ്

Video shows a rickshaw moving on its own | ഒരാൾ സ്വന്തമായി ചവിട്ടി തിരിക്കുന്നതുപോലെതന്നെയാണ് റിക്ഷ നീങ്ങുന്നത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    ഡ്രൈവർ ഇല്ലാതെ ഏതെങ്കിലും ഒരു വണ്ടി നീങ്ങുമോ? യന്ത്രത്തകരാർ ഇല്ലെങ്കിൽ അത് അസാധ്യമാണ്. പക്ഷെ അതിനെയെല്ലാം ചോദ്യചിഹ്നത്തിലാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. റോഡിൽ സൈക്കിൾ റിക്ഷ (cycle rickshaw) തനിയെ നീങ്ങുന്ന വിചിത്രമായ ഒരു സംഭവം ആണ് ക്യാമറയിൽ പതിഞ്ഞത്. പക്ഷേ ആരും ആ റിക്ഷ ഓടിക്കുന്നില്ല എന്നതാണ് പ്രത്യേകത. ഒരാൾ സ്വന്തമായി ചവിട്ടി തിരിക്കുന്നതുപോലെതന്നെയാണ് റിക്ഷ നീങ്ങുന്നത്.

    ‘സ്വന്തമായി ഓടുന്ന റിക്ഷ’യെ കുറിച്ച് രസകരമായ തമാശകളും സിദ്ധാന്തങ്ങളുമായി നെറ്റിസൺസ് രംഗത്തെത്തിക്കഴിഞ്ഞു.

    ‘അപ്‌ഡേറ്റ് ഓഫ് നേപ്പാൾ ബന്ദ’ എന്ന പേജാണ് ലിമോൺ സർക്കർ എന്നയാൾ പോസ്റ്റ് ചെയ്തതായി ക്രെഡിറ്റ് നൽകിയ വീഡിയോ ഫേസ്ബുക്കിൽ എത്തിച്ചത്. 957kയിലധികം വ്യൂസും 6.7k പ്രതികരണങ്ങളുമായി ഇത് വൈറലായി. ‘ഓട്ടോ വോയ്‌സ് കമാൻഡും ഓട്ടോ പാർക്കിംഗും ഉള്ള ടെസ്‌ല റിക്ഷ!’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

    കനത്ത മഴ പെയ്യുന്ന സമയത്തെ തിരക്കേറിയ റോഡാണ് ക്ലിപ്പിന്റെ പശ്ചാത്തലം. കുറച്ച് സെക്കന്റുകൾക്ക് ശേഷം, റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു റിക്ഷ തനിയെ തനിയെ തിരിഞ്ഞ് വീണ്ടും പാർക്കിംഗ് സ്ഥാനത്തേക്ക് നീങ്ങുന്നത് കാണാം. റിക്ഷ തനിയെ നീങ്ങുന്നത് കണ്ട് നടപ്പാതയിൽ ചിലർ ആക്രോശിക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.

    വൈറലായ വീഡിയോ ചുവടെ കാണാം:

    റിക്ഷ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന പ്രതിഭാസത്തെ ‘പ്രേതബാധ’ എന്നാണ് പല നെറ്റിസൺമാരും വിശേഷിപ്പിച്ചത്. ഈ ‘ഓട്ടോ ഡ്രൈവിംഗ് റിക്ഷ’ കണ്ടാൽ ടെസ്‌ലയുടെ സിഇഒ ആയ എലോൺ മസ്‌ക് ഞെട്ടിപ്പോകുമെന്ന് മറ്റ് ഉപയോക്താക്കൾ കമന്റ് ചെയ്തു. വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ചൂണ്ടിക്കാട്ടി.

    ഒരാൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് വ്യക്തിനിഷ്ഠമാണ്. അസാധാരണമായ പ്രവർത്തനങ്ങൾ ചിലർക്ക് അനുഭവപ്പെട്ടിട്ടുണ്ട് എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. കുറച്ച് പേർ ഈ വാദം പിന്തുണച്ചെങ്കിലും മതിയായ തെളിവുകൾ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.

    Summary: A video is getting noticed on the internet for a rickshaw which moves on its own. Posted into Twitter, it shows a rickshaw parked on the side of the road, turning as if somebody is prompting it to do so. Many are calling the rickshaw possessed for this paranormal-like activity

    Published by:user_57
    First published: