• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | അയ്യേ! കള്ളാ പറ്റിച്ചേ; ബുദ്ധിമതിയായ യുവതിയുടെ തന്ത്രത്തിൽ മോഷ്‌ടാക്കൾ പിന്മാറി

Viral video | അയ്യേ! കള്ളാ പറ്റിച്ചേ; ബുദ്ധിമതിയായ യുവതിയുടെ തന്ത്രത്തിൽ മോഷ്‌ടാക്കൾ പിന്മാറി

നിങ്ങൾക്ക് നേരെ പെട്ടെന്ന് മോഷ്‌ടാക്കൾ പാഞ്ഞടുത്താൽ എന്ത് ചെയ്യും? യുവതിയുടെ മനസാന്നിധ്യം ശ്രദ്ധ നേടുന്നു. വീഡിയോ വൈറൽ

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Share this:
    നിങ്ങൾക്ക് നേരെ പെട്ടെന്ന് മോഷ്‌ടാക്കൾ പാഞ്ഞടുത്താൽ എന്ത് ചെയ്യും? അപൂർവമാണെങ്കിലും ചിലരെങ്കിലും ഈ അവസ്ഥ നേരിട്ടുകാണും. എന്നാലിവിടെ ഒരു സ്ത്രീ മനഃസാന്നിധ്യം കൈവിടാതെ മോഷ്‌ടാക്കളെ നേരിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്‌. ഒരു സ്ത്രീ മോഷണത്തിൽ നിന്ന് സ്വയം രക്ഷ നേടിയ നിമിഷം സിസിടിവി ദൃശ്യങ്ങൾ പകർത്തി. മോഷ്ടാക്കൾ എത്തുമ്പോൾ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ എന്തോ ഉള്ള ഒരു ബാഗ് സ്ത്രീ കയ്യിൽ വച്ചിരിക്കുന്നതായി വൈറലായ വീഡിയോയിൽ കാണിക്കുന്നു.

    മോഷ്ടാക്കൾ തന്റെ അടുത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ ഉടൻ തന്നെ സഞ്ചി ഒരു മതിലിന് മുകളിൽ എറിയുകയും ചെയ്തു. കൊള്ളയടിക്കാൻ ഒന്നുമില്ലാതെ വന്നതിനാൽ മോഷ്ടാക്കൾ സ്ഥലംവിട്ടു.

    ദി ഫിഗൻ എന്ന ഉപയോക്താവ് ട്വിറ്ററിൽ റീപോസ്റ്റ് ചെയ്‌ത ക്ലിപ്പ്, 3.6 ലക്ഷത്തിലധികം കാഴ്‌ചകൾ നേടിയിട്ടുണ്ട്. ഓൺലൈനിൽ ആളുകൾ അവരുടെ സ്വന്തം അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്തു.



    "എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു, എന്തൊരു സങ്കടകരമായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്," ഒരു ഉപയോക്താവ് എഴുതി. "പ്ലോട്ട് ട്വിസ്റ്റ്: അവർ അത് ലഭിക്കാൻ മറുവശത്തേക്ക് പോയി" എന്ന് മറ്റൊരാൾ പറഞ്ഞു.

    സ്ത്രീ പ്രദർശിപ്പിച്ച മനസാന്നിധ്യത്തിൽ ഭൂരിഭാഗം ആളുകളും അഭിനന്ദിക്കുമ്പോൾ, ഈ വീഡിയോ ഷൂട്ട് ചെയ്തതാണെന്ന് മറ്റ് ചിലർ കരുതി. എന്താണ് നിങ്ങളുടെ അഭിപ്രായം?

    Summary: A viral video is getting attention on social media for its stunning visuals where a woman is seen escaping thieves in a tricky way. She is seen waiting in a public space when the thieves approached her. The woman, suddenly throws a satchel containing the belongings through a wall. Upon finding there is little left for them to snatch, the thieves fled
    Published by:user_57
    First published: