• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉടമയ്ക്കൊപ്പം ബൈക്ക് റൈഡ് ആസ്വാദിക്കുന്ന പശു: വീഡിയോ വൈറലാകുന്നു

ഉടമയ്ക്കൊപ്പം ബൈക്കിന്റെ മുൻ വശത്തിരുന്ന് വളരെ കൂളായാണ് ഇതിന്റെ യാത്ര.

news18
Updated: May 27, 2019, 12:30 PM IST
ഉടമയ്ക്കൊപ്പം ബൈക്ക് റൈഡ് ആസ്വാദിക്കുന്ന പശു: വീഡിയോ വൈറലാകുന്നു
pak man
news18
Updated: May 27, 2019, 12:30 PM IST
ബൈക്ക് ഓടിക്കുന്ന നായയുടെയും പൂച്ചയുടെയും ഒക്കെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വീഡിയോയാണ് പാകിസ്ഥാനിൽ നിന്ന് ഇപ്പോൾ പ്രചരിക്കുന്നത്. ഇവിടെ ബൈക്ക് സവാരി ആസ്വാദിക്കുന്നത് ഒരു പശുവാണ്. ഉടമയ്ക്കൊപ്പം ബൈക്കിന്റെ മുൻ വശത്ത് വളരെ കൂളായാണ് ഇതിന്റെ യാത്ര. ഇരുവരുടെയും യാത്രയുടെ ഒരുമിനിറ്റ് നീണ്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Also Read-'ചുഞ്ചു നായരെ ട്രോളിയവരോട്, എന്റെ അച്ഛന് ഒരു പട്ടിയുണ്ടായിരുന്നു, അമ്മു വര്‍മ്മയെന്നാണ് പേര്' സാലി വര്‍മ പറയുന്നു

പാകിസ്ഥാനിലെ ഒരു സിവിൽ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പോസ്റ്റ് ചെ്യ്ത വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തത്. പല തരത്തിലാണ് ആളുകൾ വീഡിയോയോടും പ്രതികരിക്കുന്നത്. പാകിസ്ഥാനിൽ എന്തും സാധ്യം എന്നതിന്റെ ഏറ്റവും മികച്ച തെളിവാണിതെന്നായിരുന്നു ഒരാളുടെ പ്രതികരണം. പശുവിന്റെ മികച്ച പെരുമാറ്റത്തെ പ്രശംസിക്കാനും ആളുകളുണ്ടായിരുന്നു. പശുവിന്റെ പെരുമാറ്റം കണ്ടിട്ട് ഇത് ആദ്യമല്ല ബൈക്ക് റൈഡ് പോകുന്നതെന്നാണ് തോന്നുന്നത് എന്ന് മറ്റൊരു പ്രതികരണം.

Also Read: പൂച്ച 'നായരാ'യി ട്രോളർമാർ 'പുലി'കളായി; ഒരു കുടുംബത്തിന്റെ ജന്തുസ്നേഹം വൈറലായതിങ്ങനെ

എന്നാൽ സംഭവത്തിനെ എതിര്‍ത്തും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധവും മൃഗസംരക്ഷണ നിയമങ്ങൾക്ക് എതിരുമാണിതെന്നായിരുന്നു പ്രതികൂലിക്കുന്നവരുടെ പ്രതികരണം. അപകടകരവും മനുഷ്യത്വരഹിതവും എന്നാണ് മറ്റൊരു പ്രതികരണം.

First published: May 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...